ന്യൂഡൽഹി : ടു ജി സ്പെക്ട്രം കേസിൽ എ.രാജ, കനിമൊഴി എന്നിവരുൾപ്പെട്ട എല്ലാ പ്രതികളെയും ദില്ലി സിബിഐ കോടതി വെറുതെ വിട്ടു. കേസിൽ സിബിഐ സമർപ്പിച്ച രണ്ടു കുറ്റപത്രവും കോടതി റദ്ദാക്കി. പ്രതികൾക്കെതിരെ തെളിവുകൾ നിരത്തുന്നതിന് പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് സിബിഐ കോടതി ജഡ്ജി ഒ.പി സൈനി വ്യക്തമാക്കി.
തിങ്ങി നിറഞ്ഞ പ്രത്യേക കോടതി മുറിയിൽ ഒറ്റവരിയിലൊതുക്കിയുള്ള വിധി പ്രസ്താവനയാണ് ഒ.പി സൈനി നടത്തിയത്. ചട്ടങ്ങൾ മറികടന്ന് 2008 ൽ 2 ജി സ്പെക്ട്രം ലൈസൻസുകൾ 2001 ലെ വിലക്ക് വിറ്റതിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സി.എ.ജി കണ്ടെത്തിയത്. ആറു വർഷത്തോളം നീണ്ടു നിന്ന വിചാരണക്കൊടുവിൽ 2000 ത്തിലധികം പേജുള്ള വിധിയാണ് സിബിഐ കോടതി തയ്യാറാക്കിയത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം