അസമില്‍ വെള്ളപ്പൊക്കം : മരണം 60 ആയി

July 17th, 2017

flood-epathram

ഗുവാഹത്തി : അസമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 60 ആയി. 10 ലക്ഷം പേര്‍ ദുരിതത്തില്‍ പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ഗുവാഹത്തിയില്‍ മാത്രം 8 പേര്‍ മരിച്ചു. വിവിധ റോഡുകള്‍, പാലങ്ങള്‍ മുതലായവ പൂര്‍ണ്ണമായും തകര്‍ന്നു. ഹെക്ടറു കണക്കിന് വയലുകള്‍ നശിച്ചതായാണ് സൂചന.

ആയിരത്തി അഞ്ഞൂറോളം ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ആളുകളെ ദുരിതാശ്വാസ ക്യാംപുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് സര്‍ക്കാര്‍ മരുന്നുകളും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് ദുരിതാശ്വാസ കമിറ്റി അറിയിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on അസമില്‍ വെള്ളപ്പൊക്കം : മരണം 60 ആയി

കുന്ദംകുളത്ത് ചുഴലിക്കാറ്റ് : വ്യാപകനാശം

June 25th, 2017

storm-kundamkulam

കുന്ദംകുളം : കുന്ദംകുളത്തുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകമായ നാശനഷ്ടം. 45 പേര്‍ക്ക് പരിക്കേറ്റതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടേയും ഹോളി ക്രോസ്സ് പള്ളിയുടേയും മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ചുഴലിക്കാറ്റില്‍ സാരമായി പരിക്കേറ്റ ആളുകളെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ചിറ്റനൂര്‍, കാവിലക്കാട് മേഖലകളില്‍ ഗതാഗതവും വൈദ്യുത വിതരണവും നിര്‍ത്തിവെച്ചു. മരങ്ങള്‍ വീടിനുമേലെ വീണതിനെ തുടര്‍ന്ന് ഒരുപാട് വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.

- അവ്നി

വായിക്കുക: ,

Comments Off on കുന്ദംകുളത്ത് ചുഴലിക്കാറ്റ് : വ്യാപകനാശം

ലണ്ടനില്‍ വന്‍ തീപിടുത്തം

June 14th, 2017

fire

ലണ്ടന്‍ : ലണ്ടനില്‍ 120 ഫ്ലാറ്റുകളുള്ള 27 നില കെട്ടിടത്തിനു തീപിടിച്ചു. 2 പേര്‍ക്ക് പരിക്കേറ്റതായും അനേകം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായും കരുതുന്നു. പ്രദേശിക സമയം പുലര്‍ച്ചെ 1 .30 നാണ് സംഭവം. കെട്ടിടത്തിന്റെ ഒരു ഭാഗത്തുനിന്നും അഗ്നി ഗോളം കണ്ടെത്തിയതിനെ തുടര്‍ന്ന് ൪൦ ഫയര്‍ എഞ്ചിനുകളിലായി 200 ലധികം പേര്‍ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

വൈറ്റസിറ്റിയിലെ ലാറ്റിമര്‍ റോഡിലെ 27 നില കെട്ടിടത്തിലാണ് തീപടര്‍ന്നത്. ആളുകള്‍ നല്ല ഉറക്കത്തിലായതിനാല്‍ അപകട സാധ്യത കൂടുതലാണെന്നുള്ളതും ആശങ്കയുണര്‍ത്തുന്നു.
അതിശക്തമായ തീയായിരുന്നെന്നും ജീവിതത്തില്‍ ഇതുപോലൊരു അഗ്നിബാധ കണ്ടിട്ടില്ലെന്നും സമീപവാസികള്‍ പറയുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on ലണ്ടനില്‍ വന്‍ തീപിടുത്തം

അസമില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം

May 31st, 2017

plane

അസം : അസമില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുത് ദേവ് ഉള്‍പ്പെടെ രണ്ടു പൈലറ്റുമാരാണ് മരിച്ചത്.
പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന വ്യോമസേനാ വിമാനം അസമിലെ കൊടുംവനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. റഷ്യന്‍ നിര്‍മ്മിതമായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

വിമാനം കത്തിയമര്‍ന്നതിനാല്‍ പൈലറ്റുമാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അച്ചുത് ദേവിന്റെ പഴ്സും പാന്‍ കാര്‍ഡും സഹപൈലറ്റിന്റെ ഷൂസും സൈന്യം കുടുംബത്തിന് കൈമാറി.

- അവ്നി

വായിക്കുക: , , ,

Comments Off on അസമില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം

കാറുകളിലെ മത പരമായ ചിഹ്ന ങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്

May 28th, 2017

mary-nursing-jesus-epathram
മനില : കാറുകളിലെ മതപരമായ ചിഹ്ന ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെ ടുത്തി ഫിലി പ്പീന്‍സ് സര്‍ക്കാര്‍ ഉത്തരവിറക്കി.

ദൈവ വിശ്വാസ ത്തിന്റെ ഭാഗ മായി കാറു കളിലെ റിയര്‍ വ്യൂ മിററിലും ഡാഷ്‌ ബോര്‍ഡിലും സ്ഥാപി ക്കാറുള്ള ജപ മാല, കുരിശ്, കൊന്ത എന്നിവ നീക്കണം എന്നാണ് അധി കൃത രുടെ നിര്‍ദ്ദേശം. വര്‍ദ്ധിച്ചു വരുന്ന വാഹന അപകട ങ്ങള്‍ക്ക് തടയിട്ട് യാത്ര ക്കാരുടെ സുരക്ഷ ഉറപ്പു വരുത്തു ന്നതി ന്റെ ഭാഗ മായാ ണ് പുതിയ നടപടി. ഇത്തരം മത ചിഹ്നങ്ങള്‍ ഡ്രൈവര്‍ മാരുടെ ശ്രദ്ധ തെറ്റിച്ച് അപകട ങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനാലാണ് വിലക്ക്.

മാത്രമല്ല ഡ്രൈവിംഗി നിട യിലെ ഭക്ഷണം കഴിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, മേക്ക് അപ്പ് എന്നിവ യും നിരോധിച്ചു എന്നും നാഷ്ണല്‍ റെഗുലേറ്ററി ഏജന്‍സി വക്താവ് അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ ത്തിന്ന് എതിരെ വിവിധ കോണു കളില്‍ നിന്ന് പ്രതിഷേധം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

ഫിലി പ്പീന്‍സി ലെ വിവിധ കത്തോലിക്ക സഭകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. 10 കോടി ജന സംഖ്യ യുള്ള ഫിലിപ്പീന്‍സില്‍ 80 ശത മാനം ജനങ്ങളും ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.

- pma

വായിക്കുക: , , , ,

Comments Off on കാറുകളിലെ മത പരമായ ചിഹ്ന ങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്

Page 23 of 26« First...10...2122232425...Last »

« Previous Page« Previous « കശാപ്പിനായി കന്നു കാലികളെ വിൽക്കുന്നത് നിരോധിച്ചു
Next »Next Page » വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha