ദുബായ് : വാഹന അപകട ത്തിൽ പരിക്കു പറ്റിയ പ്രവാസി മലയാളിക്ക് കോടതി ചെലവ് അടക്കം 23 ലക്ഷം ദിർഹം (ഏക ദേശം നാലു കോടി രൂപ) നഷ്ട പരിഹാരം നല്‍കു വാന്‍ ദുബായ് കോടതി വിധി.
അൽഐനിലെ ജിമി യിൽ കഫെറ്റീരിയ ജീവന ക്കാര നായ മട്ടന്നൂർ തില്ലങ്കേരി യിലെ അബ്ദു റഹിമാൻ, 2015 ഡിസംബറിൽ ജോലി കഴിഞ്ഞു വീട്ടി ലേക്കു മടങ്ങു മ്പോൾ യു. എ. ഇ. പൗരൻ ഓടിച്ച വാഹനം തട്ടി ഗുരു തര മായി പരിക്കേറ്റ് അൽ ഐൻ ആശുപത്രി യിലും പിന്നീട് തുടർ ചികിത്സ കൾക്ക് വേണ്ടി കോഴി ക്കോട് മിംസ് ആശുപത്രി യിലും പ്രവേശി പ്പിക്കുക യായിരുന്നു.
അബ്ദു റഹിമാൻ അശ്രദ്ധ മായി റോഡ് മുറിച്ചു കടന്നതി നാലാണ് അപകടം ഉണ്ടായത് എന്നും അതിനാൽ യു. എ. ഇ. പൗരനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി വെറുതേ വിടണം എന്നും അദ്ദേഹ ത്തിന്‍റെ അഭി ഭാഷ കൻ കോടതി യിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഈ വാദം തള്ളു കയും യു. എ. ഇ. പൗരന്‍റെ ഭാഗത്ത് തെറ്റ് കണ്ടെത്തു കയും 2000 ദിർഹം പിഴ ചുമത്തുക യുമാ യിരുന്നു.
കേസുമായി ബന്ധപ്പെട്ട് അബ്ദു റഹിമാന്റെ ബന്ധു ക്കളും അൽ ഐൻ മലയാളി സമാജം പ്രവർത്തകരും ചേർന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റിസിലെ നിയമ പ്രതി നിധിയും സാമൂഹ്യ പ്രവർത്ത കനു മായ സലാം പാപ്പിനിശ്ശേരിയെ കേസ് ഏൽപ്പി ക്കുക യായിരുന്നു. തുടർന്ന് ദുബായ് കോടതിയിൽ അപകടം ഉണ്ടാക്കിയ യു. എ. ഇ. പൗരനേയും ഇൻഷ്വറൻസ് കമ്പനി യേയും പ്രതി ചേർത്ത് 30 ലക്ഷം ദിർഹം നഷ്ട പരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ഇൻഷ്വറൻസ്, ഗതാഗതം, നഷ്ടപരിഹാരം, പോലീസ്, പ്രവാസി