സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

November 11th, 2024

sanjiv-khanna-take-oath-as-51-th-chief-justice-of-supreme-court-ePathram
ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഢിൻ്റെ പിന്‍ഗാമിയായാണ് സഞ്ജീവ് ഖന്ന എത്തുന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു സത്യവാചകം ചൊല്ലി ക്കൊടുത്തു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മന്ത്രി മാരായ കിരണ്‍ റിജിജ്ജു, മനോഹര്‍ലാല്‍ ഖട്ടാര്‍, ഇന്നലെ വിരമിച്ച ചീഫ് ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഢ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിച്ചു. 2025 മെയ്‌ 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും. Image Credit :  Twitter

- pma

വായിക്കുക: , , ,

Comments Off on സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു

October 28th, 2024

aadhaar-right-to-privacy-petitioner-justice-ks-puttaswamy-passes-away-ePathram
ബെംഗളുരു : കർണ്ണാടക ഹൈക്കോടതിയിലെ റിട്ടയേഡ് ജസ്റ്റിസ്. കെ. എസ്. പുട്ടസ്വാമി (98) അന്തരിച്ചു. സ്വകാര്യത മൗലികാവകാശം ആക്കുവാൻ നിയമ പോരാട്ടം നടത്തിയത് ഇദ്ദേഹമായിരുന്നു. ആധാറിൻ്റെ നിയമ സാധുത ചോദ്യം ചെയ്ത് പുട്ട സ്വാമി നല്‍കിയ ഹരജിയിലാണ് സ്വകാര്യത പൗരൻ്റെ മൗലികാവകാശം ആണെന്നുള്ള സുപ്രീം കോടതി യുടെ സുപ്രധാന വിധി ഉണ്ടായത്.

അഭിഭാഷകനായി 1952 ല്‍ എൻറോൾ  ചെയ്ത കെ. എസ്. പുട്ട സ്വാമി 1977 ല്‍ കർണ്ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 1986 വരെ സേവ നം അനുഷ്ഠിച്ച അദ്ദേഹം വിരമിച്ച ശേഷം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ ബംഗളൂരു ബെഞ്ചിൽ വൈസ് ചെയര്‍ പേഴ്‌സൺ ആയിരുന്നു.

ആധാര്‍ പദ്ധതിയുടെ ഭരണ ഘടനാ സാധുത ചോദ്യം ചെയ്ത് 2012 ലാണ് പുട്ട സ്വാമി സുപ്രീം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തത്. സ്വകാര്യതക്കുള്ള അവകാശം മൗലിക അവകാശം ആണെന്നു സുപ്രീം കോടതി വ്യക്തമാക്കി എങ്കിലും, പദ്ധതി റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

 * സ്വകാര്യത മൗലിക അവകാശം : സുപ്രീം കോടതി

- pma

വായിക്കുക: , , , , , ,

Comments Off on ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു

പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി

March 11th, 2024

logo-law-and-court-lady-of-justice-ePathram

ന്യൂഡല്‍ഹി : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു. ചട്ടങ്ങളുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആദ്യ വിജ്ഞാപനം ഇറക്കി. 1955 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ട് പുതിയ നിയമം നിലവില്‍ വന്നിരുന്നു എങ്കിലും കടുത്ത പ്രതിഷേധ ങ്ങളെ തുടര്‍ന്ന് ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്ന നട പടികള്‍ വൈകിപ്പിച്ചിരുന്നു.

ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇന്ന് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിജ്ഞാപനം ഇറക്കിയതോടെ രാജ്യത്ത് പൗരത്വ നിയമം നിലവില്‍ വന്നു. പൗരത്വ ത്തിനായി അപേക്ഷിക്കുവാൻ ഓണ്‍ ലൈന്‍ പോര്‍ട്ടലും തയ്യാറാക്കും.

2019 ഡിസംബര്‍ 11 നാണ് പൗരത്വ നിയമം പാർലി മെന്റിൽ പാസ്സാക്കിയത്. മതം നോക്കി പൗരത്വം നല്‍കുന്ന നിയമത്തിന്ന് എതിരെ രാജ്യ വ്യാപകമായി വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാര്‍ക്കാണ് പൗരത്വ നിയമ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക.

- pma

വായിക്കുക: , , , , , , , ,

Comments Off on പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി

ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്

February 10th, 2024

dr-ms-swaminathan-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന ഈ വര്‍ഷം അഞ്ചു പേർക്ക്. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന എം. എസ്. സ്വാമിനാഥന്‍, മുന്‍ പ്രധാന മന്ത്രിമാരായ ചൗധരി ചരണ്‍ സിംഗ്, പി. വി. നര സിംഹ റാവു, ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി, ബിഹാർ മുഖ്യ മന്ത്രിയായിരുന്ന കർപ്പുരി താക്കൂർ എന്നിവർക്കാണ് ഈ വർഷത്തെ ഭാരത് രത്‌നം പ്രഖ്യാപിച്ചത്. WiKi

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു

January 22nd, 2024

narendra-modi-lays-foundation-ayodhya-rama-temple-ePathram
ഗുജറാത്ത് : അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമ്മിക്കുന്ന രാമ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. യു. പി. മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആർ. എസ്. എസ്. മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരും പൂജാ ചടങ്ങിൻ്റെ നേതൃ നിരയിലുണ്ട്.

കർസേവകർ തകർത്ത ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിയില്‍ നിര്‍മ്മിച്ച രാമ ക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ബി. ജെ. പി. യും ആര്‍. എസ്. എസും. ചേര്‍ന്ന് അയോദ്ധ്യ രാഷ്ട്രീയ വത്കരിക്കുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ‘ഇന്ത്യ’ മുന്നണി ചടങ്ങ് ബഹിഷ്‌കരിച്ചു.

പാർലിമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഈ ചടങ്ങ് നടത്തിയത് എന്നാണു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ഇതിനിടെ നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് ബി. ജെ. പി. നേതാവ് സുബ്രഹ്മണ്യം സ്വാമി യുടെ പോസ്റ്റ് വിവാദമായി.

വ്യക്തി ജീവിതത്തിൽ ഭഗവാൻ രാമനെ അദ്ദേഹം പിന്തുടർന്നിട്ടില്ല. പ്രത്യേകിച്ച് ഭാര്യയോടുള്ള പെരു മാറ്റത്തിൽ രാമനെ പിന്തുടരുകയോ രാമ രാജ്യത്തിൻ്റെ പ്രധാന മന്ത്രി എന്ന നിലക്ക് പ്രവർത്തിക്കുകയോ ചെയ്യാത്ത ആളാണ് നരേന്ദ്ര മോഡി എന്നുമാണ് സ്വാമിയുടെ പോസ്റ്റ്.  Twitter 

- pma

വായിക്കുക: , , , , , , ,

Comments Off on നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു

Page 1 of 1512345...10...Last »

« Previous « ആരോഗ്യ പരിശീലന – കൺസൾട്ടൻസി മേഖലയിലെ വൻ മുന്നേറ്റവുമായി ആർ. പി. എം.
Next Page » വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha