കൊൽക്കത്ത : പശ്ചിമ ബംഗാളി ന്റെ പേരു മാറ്റു വാനുള്ള ബില്‍ നിയമ സഭയില്‍ പാസ്സായി. ബംഗളാ എന്നാ യിരി ക്കും ഇനി മുതല്‍ ബംഗാളിനെ അറിയ പ്പെടുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിന്റെ അനുമതി ലഭി ക്കു ന്ന തോടെ പേര് മാറ്റം നിലവിൽ വരും.
ബംഗാൾ (ഇംഗ്ലീഷ്) ബംഗളാ (ബംഗാളി) ബംഗാൾ (ഹിന്ദി) എന്നിങ്ങനെ മൂന്ന് ഭാഷ ക ളിൽ പശ്ചിമ ബംഗാ ളിന് പേരു കൾ നൽണം എന്നാ യിരുന്നു കേന്ദ്ര സർ ക്കാർ ശുപാര്‍ശ. എന്നാല്‍ ഈ നിർദ്ദേശം സംസ്ഥാന നിയമ സഭ തള്ളുക യായി രുന്നു.
#BreakingNews: #WestBengal Assembly Passes Resolution To Change State's Name To '#Bangla' https://t.co/XNBI1mKfhK
— Outlook Magazine (@Outlookindia) July 26, 2018
ബംഗാളിന്റെ പേര് 2011 ല്‍ ‘പശ്ചിം ബംഗോ’ എന്ന് മാറ്റുവാന്‍ തീരുമാനിച്ചു എങ്കിലും ഇതിന് കേന്ദ്ര അനു മതി ലഭിച്ചിരുന്നില്ല. എല്ലാ സംസ്ഥാ നങ്ങളു ടെയും യോഗ ങ്ങള്‍ ക്കായി വിളി ക്കുമ്പോള്‍ അക്ഷര മാല ക്രമ ത്തില്‍ ‘വെസ്റ്റ് ബംഗാള്‍’ അവസാനം വരുന്നത് കൊണ്ടാ ണ് പേര് മാറ്റുന്നത് എന്നും ദേശീയ മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്റര്‍നെറ്റ്, നിയമം, ബംഗാള്‍, രാജ്യരക്ഷ, സാങ്കേതികം