റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ

September 25th, 2025

accident-epathram
ന്യൂഡൽഹി : റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിൽ കേരളം ഏറെ മുന്നിൽ എന്ന് കേന്ദ്ര സർക്കാർ. അപകടങ്ങൾ ഉണ്ടായാൽ കേരള ത്തിൽ ദ്രുത ഗതിയിലുള്ള പ്രതികരണവും വിപുലമായ ആശുപത്രി ശൃംഖലയുമാണ്‌ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കേരളത്തെ സഹായിക്കുന്നത്.

സ്‌പെഷ്യാലിറ്റി ആശുപത്രികൾ ധാരാളം ഉള്ള സംസ്ഥാനത്ത് അപകടത്തിൽപ്പെട്ടവരെ ട്രോമ കെയർ സെന്ററുകളിൽ പെട്ടെന്ന്‌ എത്തിക്കാൻ കഴിയുന്നു എന്നും റോഡ്‌ സുരക്ഷ വിദഗ്‌ധർ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 2023ൽ കേരളത്തിൽ ഉണ്ടായ റോഡ് അപകടങ്ങളുടെ എണ്ണം 48,091. ഇതിൽ മരണ പ്പെട്ടവരുടെ എണ്ണം 4,080.

അപകടങ്ങള്‍ മുൻ (2022) വർഷത്തേക്കാൾ 237 എണ്ണം കുറഞ്ഞു. റോഡ് അപകടങ്ങളുടെ കണക്കിൽ രാജ്യത്ത്‌ മൂന്നാമത് ആണെങ്കിലും മരണ നിരക്ക്‌ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ദേശീയ തലത്തിലെ മരണ നിരക്കിൽ 100 അപകടങ്ങളിൽ 36 പേർ എന്നുള്ളത് കേരളത്തിൽ 8.5 മാത്രം എന്നുള്ളത് കേന്ദ്രം പ്രത്യേകം പരാമർശിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ

ചരക്കു വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും ഡല്‍ഹിയില്‍ പ്രത്യേക പാത

March 24th, 2022

vehicle-in-indian-road-by-m-vedhan-ePathram
ന്യൂഡല്‍ഹി : റോഡിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ഗതാഗത കുരുക്ക് പരിഹരിക്കുവാനും വേണ്ടി ബസ്സു കള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും ഡല്‍ഹിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രത്യേക പാത എന്ന് ഗതാഗത വകുപ്പ്. ഈ പാതയിലൂടെ മാത്രമേ ബസ്സുകളും ചരക്കു വാഹനങ്ങളും ഓടിക്കുവാന്‍ പാടുള്ളു. നിയമ ലംഘകര്‍ക്ക് പതിനായിരം രൂപ വരെ പിഴയും ആറു മാസത്തെ തടവു ശിക്ഷയും എന്നും അധികൃതര്‍.

പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 15 റോഡുകളില്‍ വലിയ വാഹനങ്ങള്‍ക്കായി പ്രത്യേക പാത ഏര്‍പ്പെടുത്തും.

പാതകള്‍ കൃത്യമായി തിരിച്ചറിയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ ഈ പാതകള്‍ ബസ്സുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തും. മറ്റു സമയങ്ങളില്‍ ഇതര വാഹനങ്ങള്‍ക്കും ഈ പാതയിലൂടെ പോകാം.

- pma

വായിക്കുക: , , ,

Comments Off on ചരക്കു വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും ഡല്‍ഹിയില്‍ പ്രത്യേക പാത

ചരക്കു വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും ഡല്‍ഹിയില്‍ പ്രത്യേക പാത

March 24th, 2022

vehicle-in-indian-road-by-m-vedhan-ePathram
ന്യൂഡല്‍ഹി : റോഡിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ഗതാഗത കുരുക്ക് പരിഹരിക്കുവാനും വേണ്ടി ബസ്സു കള്‍ക്കും ചരക്കു വാഹന ങ്ങള്‍ക്കും ഡല്‍ഹിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രത്യേക പാത എന്ന് ഗതാഗത വകുപ്പ്. ഈ പാതയിലൂടെ മാത്രമേ ബസ്സുകളും ചരക്കു വാഹന ങ്ങളും ഓടിക്കുവാന്‍ പാടുള്ളു. നിയമ ലംഘകര്‍ക്ക് പതിനായിരം രൂപ വരെ പിഴയും ആറു മാസ ത്തെ തടവു ശിക്ഷയും എന്നും അധികൃതര്‍.

പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 15 റോഡുകളില്‍ വലിയ വാഹനങ്ങള്‍ക്കായി പ്രത്യേക പാത ഏര്‍പ്പെടുത്തും. പാതകള്‍ കൃത്യമായി തിരിച്ചറിയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.

രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ ഈ പാതകള്‍ ബസ്സുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തും. മറ്റു സമയങ്ങളില്‍ ഇതര വാഹനങ്ങള്‍ക്കും ഈ പാതയിലൂടെ പോകാം.

 

- pma

വായിക്കുക: , , ,

Comments Off on ചരക്കു വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും ഡല്‍ഹിയില്‍ പ്രത്യേക പാത

വാഹന നിയമങ്ങളിൽ മാറ്റം വരും – നോമിനിയെ ചേര്‍ക്കാം

November 30th, 2020

motor-vehicle-act-ePathram
ന്യൂഡൽഹി  : മോട്ടോര്‍ വാഹന നിയമ ങ്ങളില്‍ സമഗ്ര മായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിന് കൂടെ നോമിനിയുടെ പേരും ആർ. സി. യിൽ ചേര്‍ക്കാം.

ഉടമക്ക് അത്യാഹിതം സംഭവിച്ചാൽ വാഹനം നോമിനി യുടെ പേരിലേക്കു മാറ്റു വാന്‍ നിയമ തടസ്സങ്ങള്‍ ഉണ്ടാവില്ല. റോഡ് സുരക്ഷയെ മുന്‍ നിറുത്തി മോട്ടോർ വാഹന നിയമ ത്തിലെ 47, 55, 56 വ്യവസ്ഥകളില്‍ ഭേദ ഗതി വരുത്തും.

വാഹനങ്ങള്‍ക്കു നല്‍കുന്ന പുക പരിശോധനാ ഫിറ്റ് നസ്സ് സര്‍ട്ടിഫിക്കറ്റ് ഏകീകരിക്കും. ഇതോടെ രാജ്യത്തെ എല്ലാ വാഹന ങ്ങൾക്കും ഒരേ രീതിയിലുള്ള സര്‍ട്ടിഫിക്കറ്റ് (പി. യു. സി. പൊല്യൂഷൻ അണ്ടർ കണ്‍ട്രോൾ) ആയിരിക്കും നല്‍കുക.

വാഹനത്തിന്റേയും ഉടമയുടേയും പ്രധാന വിവരങ്ങൾ ഉള്‍ക്കൊള്ളിച്ച് ക്യു. ആർ. കോഡ് രൂപപ്പെടുത്തും. പി. യു. സി. ഡാറ്റാ ബേസും ദേശീയ റജിസ്റ്ററും തമ്മില്‍ ബന്ധി പ്പിച്ചു കൊണ്ടായിരിക്കും ഈ സംവിധാനം നടപ്പാക്കുക.

- pma

വായിക്കുക: , , ,

Comments Off on വാഹന നിയമങ്ങളിൽ മാറ്റം വരും – നോമിനിയെ ചേര്‍ക്കാം


« തെക്കന്‍ ജില്ലകളില്‍ അതി ശക്തമായ മഴക്കു സാദ്ധ്യത
ദേശീയ ദിനാഘോഷം : സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രല്‍ ഒരുക്കിയ വേറിട്ട അവതരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha