തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് സര്‍ട്ടി ഫിക്കറ്റ്, പെർമിറ്റ് തുടങ്ങി കേന്ദ്ര മോട്ടോർ വാഹന ചട്ടം, മോട്ടോർ വാഹന നിയമം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖ കളു ടേയും കാലാവധി 2020 ഡിസം ബർ 31 വരെ നീട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.
MoRTH has decided to extend the validity of Fitness, Permits, Licenses, Registration or other documents till the 31st of December 2020 to prevent spread of #COVID19 across the country. Read more: https://t.co/I6F6vFzaxU
— MORTHINDIA (@MORTHIndia) August 24, 2020
കൊവിഡ് വൈറസ് വ്യാപനം കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകള്‍ പുതുക്കു വാനുള്ള കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു.
2020 ഫെബ്രുവരി ഒന്നു മുതൽ 2020 ഡിസംബർ 31 വരെ യുള്ള തിയ്യതി കളില്‍ കാലഹരണ പ്പെടുകയും ലോക്ക് ഡൗണ്‍ കാരണം പുതുക്കു വാന്‍ കഴിയാത്ത തുമായ എല്ലാ രേഖ കളും ഇപ്പോഴത്തെ അറിയിപ്പ് അനുസരിച്ച് 2020 ഡിസംബർ 31 വരെ സാധുത ഉള്ളവ ആയിരിക്കും.
Tag : ഗതാഗത വകുപ്പ്
പിഴ ഇല്ലാതെ ലൈസന്‍സ് പുതുക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ഗതാഗതം, നിയമം, മോട്ടോര്‍ വാഹന ഭേദഗതി നിയമം, സാമൂഹികം