മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

September 21st, 2026

heavy-thunder-storms-expected-in-kerala-with-summer-rain-ePathram
തിരുവനന്തപുരം : ഒരു ഇടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. ഞായറാഴ്ച വൈകുന്നേരം മലയോര മേഖലകളിൽ തുടർച്ചയായി പെയ്ത മഴ മൂലം മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും അടക്കമുള്ള മഴക്കെടുതിയില്‍ ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിൽ ആളപായവും കനത്ത നാശ നഷ്ടങ്ങളും ഉണ്ടായി. ഒൻപതു മരണം റിപ്പോർട്ട് ചെയ്തു. മലയോര മേഖലകളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദമാണ് സംസ്ഥാനത്ത് മഴ ശക്തമാകുവാൻ കാരണം. സെപ്റ്റംബർ 24 വ്യാഴാഴ്ച വരെ മഴ തുടരും എന്നും മലയോര മേഖലകളിലും തീര പ്രദേശങ്ങളിലും ഉള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം എന്നും കേന്ദ്ര  കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട യിടങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴ പെയ്യാനും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. പത്തനം തിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴക്കും സാദ്ധ്യത എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം

May 6th, 2026

heavy-thunder-storms-expected-in-kerala-with-summer-rain-ePathram
തിരുവനന്തപുരം : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനം തിട്ട, ഇടുക്കി, എറണാകുളം തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇവിടങ്ങളിൽ മണിക്കൂറില്‍ 40-50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഇടി മിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം. ഞായറാഴ്ച വരെ മഴ പെയ്തേക്കാം. ഇടി മിന്നലിന്ന് എതിരെ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം

വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

April 29th, 2026

lightning-rain-thunder-storm-kerala-ePathram
തിരുവനന്തപുരം : അതികഠിനമായ ചൂടിനു ആശ്വാസം നൽകി ചൊവ്വാഴ്ച തെക്കൻ കേരളത്തിൽ വ്യാപകമായി മഴ പെയ്തു. മധ്യ കേരളത്തിലും വേനൽ മഴ പെയ്തു തുടങ്ങി എന്നാണു റിപ്പോർട്ട്.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒട്ടാകെ മഴ കൂടുതൽ ശക്തമാകും എന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ വിവിധ ദിവസങ്ങളിലായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശനിയാഴ്ചയും കനത്ത മഴ പെയ്യും എന്നാണു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യ ത്തിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുന്നത്.

മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത ഉണ്ട് എന്നും പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം എന്നും ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലും മഴ തുടരും എന്നും കാലാവസ്ഥാ പ്രവചനത്തിൽ അറിയിപ്പ് വന്നിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , ,

Comments Off on വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം

April 17th, 2026

heavy-thunder-storms-expected-in-kerala-with-summer-rain-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വരും ദിവസങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴക്കു സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 20, 21 (തിങ്കൾ, ചൊവ്വ) തിയ്യതി കളിൽ മഴയോട് കൂടി ഏറെ അപകടകരമായ ഇടി മിന്നൽ കൂടെ ഉണ്ടാവാൻ സാദ്ധ്യത ഉള്ളതിനാൽ ആകാശത്തു കാർ മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.

ഇടി മിന്നൽ മനുഷ്യ ജീവന് മാത്രമല്ല മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയ വിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഗൃഹോപകരണങ്ങൾക്കും വീട്ടുപകരണങ്ങൾക്കും വലിയ നാശ നഷ്ടം സൃഷ്ടിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇടി മിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ ഇടത്തേക്ക് മാറുക. തുറസ്സായ സ്ഥല ങ്ങളിൽ നിൽക്കുന്നത് ഇടി മിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. വീടിന്റെ ടെറസിലും മൈതാനങ്ങളിലും കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ശക്തമായ കാറ്റും ഇടി മിന്നലും ഉണ്ടാവുമ്പോൾ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുക. അവക്ക് സമീപത്തു നിന്നും മാറി നിൽക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുത ഉപകരണങ്ങൾക്ക് അടുത്ത് നിന്നും മാറി നിൽക്കണം.

ഇടി മിന്നൽ ഉള്ളപ്പോൾ ടാപ്പുകളിൽ നിന്ന് വെള്ളം എടുക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക. ജലാശയങ്ങളിൽ ഇറങ്ങരുത്. ചൂണ്ട ഇടുന്നതും, മത്സ്യ ബന്ധനം, ബോട്ടിംഗ് തുടങ്ങിയവ ഒഴിവാക്കണം.

ഒരാൾക്ക് മിന്നലേറ്റാൽ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് ഉറപ്പു വരുത്തി പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്‌ച-കേൾവി ശക്തി നഷ്ടപ്പെടാനും ഹൃദയാഘാതം സംഭവിക്കുവാനും സാദ്ധ്യതയുണ്ട്.

മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങൾ ആണെന്നും എത്രയും പെട്ടെന്ന് വൈദ്യ സഹായം എത്തിക്കാൻ മടിക്കരുത് എന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

     *ഇടി മിന്നലുകളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

     *അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം 

      *ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

 

- pma

വായിക്കുക: , , , , , , , ,

Comments Off on ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം

ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു

August 6th, 2025

medicine-medical-shop-ePathram

തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണ നിലവാര പരിശോധനയിൽ ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ളവർ അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം എന്നും സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി വിവരങ്ങൾ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.    PRD

 

- pma

വായിക്കുക: , , , , ,

Comments Off on ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു

Page 1 of 3123

« Previous « ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
Next Page » സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha