അബുദാബി : വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തുന്നത് നിയമ ലംഘനം എന്നുള്ള കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ട് അബുദാബി പോലീസ് ട്വീറ്റ് ചെയ്തു. വാഹന ങ്ങളില്‍ കുട്ടികൾക്കായുള്ള പ്രത്യേക സീറ്റുകള്‍ ഒരുക്കി നാലു വയസ്സിന് താഴെയുള്ളവരെ അതില്‍ ഇരുത്തണം എന്നാണ് നിലവിലുള്ള നിയമം. പത്തു വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനങ്ങളുടെ പിൻ സീറ്റുകളിൽ ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം.
#تنويه | القانون رقم (5) لسنة 2020م بشأن حجز المركبات في إمارة أبوظبي مخالفة السماح لطفل يقل عمره عن عشر سنوات بالجلوس في المقعد الأمامي للمركبة الغرامة 400 درهم#شرطة_أبوظبي pic.twitter.com/H30KeXU0fQ
— شرطة أبوظبي (@ADPoliceHQ) February 17, 2021
മുന്‍സീറ്റ് യാത്ര, കുട്ടികളുടെ ജീവന് അപകടം ഉണ്ടാക്കും എന്നതിനാല്‍ കുട്ടി കളെ ഇരുത്തുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നൽകും. മാത്രമല്ല, വാഹനം കണ്ടു കെട്ടുകയും വാഹനമുടമ 5000 ദിർഹം പിഴ നല്കി യാല്‍ മാത്രമേ വാഹനം തിരിച്ച് എടുക്കു വാന്‍ സാധിക്കുകയുമുള്ളൂ. മൂന്നു മാസത്തിനകം പിഴ അടക്കാത്ത വാഹനം ലേലം ചെയ്യും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, traffic-fine, അപകടം, നിയമം, യു.എ.ഇ.