റോഡ് അപകട സ്ഥലങ്ങളിലും അഗ്നി ബാധ ഉണ്ടായ ഇടങ്ങളിലും കൂട്ടം കൂടിയാല്‍ 1000 ദിർഹം പിഴ

June 7th, 2023

abudhabi-police-warning-against-rubber-necking-ePathram

അബുദാബി : അഗ്നിബാധ, റോഡ് അപകടം നടന്ന സ്ഥലം എന്നിവിടങ്ങളിൽ കൂട്ടം കൂടി നിന്ന് രക്ഷാ പ്രവർത്തകർക്കു മാർഗ്ഗ തടസ്സം  സൃഷ്ടിക്കുന്ന വര്‍ക്ക് ആയിരം ദിർഹം പിഴ ചുമത്തും എന്ന് അബുദാബി പൊലീസ്.

അപകട ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെക്കുന്നവര്‍ക്ക് എതിരെയും കർശ്ശന നടപടി സ്വീകരിക്കും.

അപകട സ്ഥലങ്ങളിലെ കാഴ്ചകള്‍ കാണുവാനും ദൃശ്യങ്ങള്‍ പകര്‍ത്തുവാനും ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുമ്പോള്‍ അവിടേക്ക് ആംബുലന്‍സ് – പോലീസ് – സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എത്തുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പ്രയാസം സൃഷ്ടിക്കും.

അപകട സ്ഥലത്തേക്ക് യാതൊരു ശ്രദ്ധയും ഇല്ലാതെ നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കും. ഇത്തരം സന്ദർഭങ്ങളിൽ അതിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയും അപകട സ്ഥലത്തേക്ക് ആയിരിക്കും. അതും അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കും.

അപകടത്തിൽപ്പെടുന്നവരുടെ സ്വകാര്യതയെ മാനിക്കണം. അപകട സ്ഥലത്തു കൂടി കടന്നു പോകുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങൾ പാലിക്കണം. അപകടം കാണാൻ വേണ്ടി വേഗത കുറച്ച് എത്തി നോക്കുന്നതും ഗതാഗത തടസ്സം ഉണ്ടാക്കും എന്നും അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on റോഡ് അപകട സ്ഥലങ്ങളിലും അഗ്നി ബാധ ഉണ്ടായ ഇടങ്ങളിലും കൂട്ടം കൂടിയാല്‍ 1000 ദിർഹം പിഴ

പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ

June 4th, 2023

roads-transport-authority-dubai-logo-rta-ePathram
ദുബായ് : എമിറേറ്റില്‍ നിരോധിത ഇടങ്ങളില്‍ പുക വലിക്കുക, മെട്രോ, ടാക്സി, ബസ്സ്, ട്രാം തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍, ആല്‍ക്കഹോള്‍ ഉപയോഗം എന്നിവക്ക് 200 ദിർഹം പിഴ ഈടാക്കും എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) അറിയിച്ചു.

പൊതു ഗതാഗതങ്ങളിലെ പരിശോധനക്കിടെ നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ പിഴ അടക്കുവാനുള്ള എസ്. എം. എസ്. സന്ദേശം യാത്രക്കാരനു ലഭിക്കും. അതേ സമയം തന്നെ ആർ. ടി. എ. ഇന്‍സ്പെക്ടര്‍ വഴി പിഴ സംഖ്യ അടക്കാം. അല്ലെങ്കില്‍ ആർ. ടി. എ. വെബ് സൈറ്റ് വഴിയോ കസ്റ്റമർ ഹാപ്പിനസ്സ് സെന്‍ററുകള്‍ വഴിയോ പിഴ അടക്കുകയും ചെയ്യാം. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സെല്‍ഫ് സര്‍വ്വീസ് മെഷ്യനുകളിലും പിഴ അടക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിങ്ങൾക്കു മേൽ പിഴ ചുമത്തിയിരിക്കുന്നത് അന്യായം ആയിട്ടാണ് എങ്കില്‍ ആവശ്യമായ എല്ലാ രേഖകളും സഹിതം ask @ rta.ae എന്ന ഇ-മെയിൽ, ആർ. ടി. എ. വെബ് സൈറ്റ് മുഖാന്തിരം അധികൃതരെ വിവരം അറിയിച്ചാൽ പിഴ ഒഴിവാക്കാനും കഴിയും.

- pma

വായിക്കുക: , , , , , , ,

Comments Off on പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ

ഖലീജ് അൽ അറബി സ്ട്രീറ്റ് ഭാഗികമായി അടച്ചിടും

June 2nd, 2023

khaleej-al-arabi-street-e-20-road-closed-for-maintanance-ePathram
അബുദാബി : നഗരത്തിലെ പ്രധാന പാതയായ അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് (E20) അറ്റകുറ്റപ്പണി കൾക്കു വേണ്ടി 2023 ജൂൺ 2 വെള്ളിയാഴ്ച രാത്രി 10 മണി മുതൽ 4 ആം തിയ്യതി ഞായറാഴ്ച വൈകുന്നേരം 3 മണി വരെ ഭാഗികമായി അടച്ചിടും എന്ന് ഗതാഗത വകുപ്പ് (ഐ. ടി. സി.) അധികൃതർ അറിയിച്ചു.

ഖലീജ് അൽ അറബി സ്ട്രീറ്റിലെ വലത് പാതയും ഖലീഫ സിറ്റി യിലേക്കുള്ള പ്രവേശനക കവാടവും ആയിരിക്കും ഈ ദിവസങ്ങളിൽ അടച്ചിടുക.
 Twitter

- pma

വായിക്കുക: , , , ,

Comments Off on ഖലീജ് അൽ അറബി സ്ട്രീറ്റ് ഭാഗികമായി അടച്ചിടും

ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു

January 19th, 2023

traffic-fine-for-eating-or-drinking-while-driving-ePathram
അബുദാബി : വാഹനം ഓടിക്കുമ്പോൾ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് മൂലം വാഹനം അപകടത്തിൽപ്പെടാനുള്ള സാധ്യത 80 % വർദ്ധിപ്പിക്കുന്നു എന്ന് മുന്നറിയിപ്പ്. ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നത് നിയമ ലംഘനം എന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ് അധികൃതർ.

ഡ്രൈവിംഗിലെ മൊബൈൽ ഫോൺ ഉപയോഗം പോലെ തന്നെ ആഹാരം കഴിക്കുന്നതും അശ്രദ്ധമായ ഡ്രൈവിംഗിന് ഇടയാക്കുകയും ഇത് കൊണ്ട് തന്നെ വാഹനാപകടം 80 ശതമാനം വർദ്ധിപ്പിക്കുന്നു എന്നും അബുദാബി ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്‍റർ (ITC) അറിയിച്ചു.

ഡ്രൈവ് ചെയ്യുമ്പോള്‍ ഫോട്ടോ – വീഡിയോ എടുക്കല്‍, ഇന്‍റർനെറ്റ് – മൊബൈൽ ഫോൺ ഉപയോഗം, മെസേജ് അയക്കുക, മേക്കപ്പ് ചെയ്യൽ എന്നിവയെല്ലാം നിയമ ലംഘനങ്ങളില്‍ പെടുന്നു. ഇവ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്ളതിനാല്‍ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷയായി നല്‍കും.

Image Credit : ITC Twitter

 

- pma

വായിക്കുക: , , , , ,

Comments Off on ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു

മൊബൈല്‍ ഫോണ്‍ : 95% വാഹന അപകടങ്ങൾക്കും കാരണക്കാരന്‍

December 12th, 2022

cell-phone-talk-on-driving-ePathram

അബുദാബി : ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ് 95% വാഹന അപകടങ്ങൾക്കും കാരണം എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം. ചുവപ്പു സിഗ്നല്‍ മറി കടന്ന് പോയ ഒരു വാഹനം മറ്റു വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യം പങ്കു വെച്ചു കൊണ്ടാണ് മുന്നറിയിപ്പ്.

https://twitter.com/ADPoliceHQ/status/1601154843514925058

ഗതാഗത നിയമം പാലിച്ചു കൊണ്ട് വാഹനം ഓടിക്കണം എന്നും സ്വന്തം സുരക്ഷയും മറ്റു യാത്ര ക്കാരുടെ സുരക്ഷിതത്വവും ഉറപ്പു വരുത്തണം എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മൊബൈല്‍ ഫോണ്‍ : 95% വാഹന അപകടങ്ങൾക്കും കാരണക്കാരന്‍

Page 4 of 16« First...23456...10...Last »

« Previous Page« Previous « ഓപ്പറേന്‍ ഷവര്‍മ്മ : 162 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി
Next »Next Page » പൊതു സ്ഥലത്ത് തുപ്പിയാൽ 20 ഒമാന്‍ റിയാൽ പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha