അബുദാബി : കാല്‍നട യാത്രക്കാർക്ക് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുവാനായി നിര്‍ത്തിയിട്ട ടാക്‌സി കാറിനു പിന്നില്‍ വാന്‍ ഇടിക്കുന്ന വീഡിയോ അബുദാബി പോലീസ് പുറത്ത് വിട്ടു.
കാൽ നടക്കാർ സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കുന്നതോ അവർക്കു വേണ്ടി ഹസാർഡ് ഇൻഡി ക്കേറ്റർ ലൈറ്റുകൾ തെളിയിച്ച് ടാക്സി നിർത്തിയിട്ടതോ പിന്നാലെ വന്നിരുന്ന വാൻ ഡ്രൈവർ ശ്രദ്ധിച്ചില്ല എന്നത് കൊണ്ടാണ് വാൻ ടാക്സിയിൽ ഇടിച്ചത്.
സീബ്രാ ലൈനിലൂടെ റോഡ് ക്രോസ് ചെയ്തിരുന്ന 3 കാൽ നടക്കാർ അപകടത്തിൽ നിന്നു തല നാരിഴ ക്കാണ് രക്ഷപ്പെട്ടത്.
പ്രത്യേകം അനുവദിച്ച ഇടങ്ങളിൽ കാൽനട യാത്ര ക്കാർക്ക് ഡ്രൈവർമാർ മുൻഗണന നൽകിയില്ല എങ്കിൽ 500 ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തും എന്നും അബുദാബി പോലീസ് ഓർമ്മിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, traffic-fine, ഗതാഗതം, നിയമം