അബുദാബി : തലസ്ഥാന എമിറേറ്റിലെ ബസ്സ് സ്റ്റോപ്പു കളില്‍ നിയമം ലംഘിച്ചു പാർക്ക് ചെയ്യുന്ന മറ്റു വാഹനങ്ങൾക്ക് 2,000 ദിർഹം പിഴ ഇടും എന്ന് അബു ദാബി സംയോജിത ഗതാഗത കേന്ദ്രം (ഐ. ടി. സി.) അറിയിച്ചു. ബസ്സ് യാത്ര ക്കാരുടെ സുഗമമായ യാത്രയെ തടസ്സ പ്പെടുത്തരുത് എന്നും ബസ്സുകള്‍ നിര്‍ത്തിയിടുന്ന സ്റ്റോപ്പുകള്‍ മറ്റു വാഹനങ്ങൾ അപഹരിക്കരുത് എന്നും ഐ. ടി. സി. ആവശ്യപ്പെട്ടു.
ബസ്സ് സ്റ്റോപ്പുകളില്‍ സ്വകാര്യ വാഹനങ്ങൾ നിർത്തിയിട്ടാല്‍ 2000 ദിർഹം പിഴ ചുമത്തും എന്ന് ഗതാഗത വകുപ്പ് കഴിഞ്ഞ വര്‍ഷവും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പലരും ഇത് മുഖവിലക്ക് എടുക്കാതെ ബസ്സ് സ്റ്റോപ്പുകളില്‍ വാഹന ങ്ങള്‍ നിര്‍ത്തിയിടുകയും ആളുകളെ കയറ്റി ഇറക്കുകയും ചെയ്യുന്നുണ്ട്. അത്തരക്കാര്‍ക്ക് വീണ്ടും ഒരു മുന്നറിയിപ്പു കൂടിയാണ് ഈ വാര്‍ത്ത.
സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാരെ കയറ്റി ഇറക്കുന്നതിനായി ബസ്സ് സ്റ്റോപ്പ് ഉപയോഗിക്കരുത് എന്നും ഇതിനായി നിശ്ചയിച്ച പ്രത്യേക സ്ഥലങ്ങൾ ഉപയോഗിക്കണം എന്നും ഐ. ടി. സി. നിർദ്ദേശം നല്‍കുന്നു.
* Image Credit : ITC Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, traffic-fine, ഗതാഗതം, നിയമം