ഷാർജ : വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് 800 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റും ചുമത്തും എന്ന മുന്നറിപ്പ് നൽകി ഷാർജ പോലീസ്. നിയമ ലംഘകരെ പിടി കൂടാൻ അത്യാധുനിക സ്മാർട്ട് ക്യാമറ കൾ എമിറേറ്റിൽ സ്ഥാപിച്ചിട്ടുണ്ട്.
ഫോണിൽ സംസാരിക്കുക മാത്രമല്ല, മെസ്സേജ് അയക്കുവാനും ചാറ്റ് ചെയ്യുവാനും ചിത്രങ്ങൾ / വീഡിയോ പകർത്തുവാനും ഫോൺ കയ്യിൽ എടുത്താൽ പോലും അത് കുറ്റകൃത്യമായി പോലീസ് ക്യാമറകൾ കണ്ടെത്തും എന്നുള്ള മുന്നറിയിപ്പ് സോഷ്യൽ മീഡിയ കളിൽ വീഡിയോ അടക്കമാണ് ഷാർജ പോലീസ് പോസ്റ്റ് ചെയ്തിട്ടുള്ളത്. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: traffic-fine, ഗതാഗതം, നിയമം, ഷാര്‍ജ, സാമ്പത്തികം