പോലീസിനെതിരായ രൂക്ഷ വിമര്‍ശനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധരിനെ സ്ഥലം മാറ്റി

February 27th, 2020

muralidharan_epathram

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെ ഹര്‍ജി പരിഗണിച്ച ന്യായാധിപന്‍ ജസ്റ്റിസ് മുരളീധരിന് സ്ഥലം മാറ്റം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലമാറ്റം. നേരത്തേ കേസ് തന്നെ ജസ്റ്റിസ് മുരളീധരിന്‍റെ ബെഞ്ചില്‍ നിന്നും മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് നാളെ പരിഗണിക്കുക.

അതെ സമയം ജസ്റ്റിസ് മുരളീധരിന്റെ സ്ഥലമാറ്റം നീതിന്യായ വ്യവസ്ഥിതിയെ തകര്‍ക്കുന്നതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാത്തതിൽ ഡൽഹി പോലീസിനെ ജസ്റ്റിസ് എസ് മുരളീധരൻ ഇന്ന് രൂക്ഷമായി തന്നെ വിമർശിച്ചിരുന്നു. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹർഷ് മന്ദറാണ് നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാത്തത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരുന്നത്.

- അവ്നി

വായിക്കുക: , , ,

Comments Off on പോലീസിനെതിരായ രൂക്ഷ വിമര്‍ശനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധരിനെ സ്ഥലം മാറ്റി

മരട് ഫ്ലാറ്റുകൾ പൊളിക്കാന്‍ ദിവസങ്ങള്‍ ബാക്കി; നിരാഹാര സമരവുമായി പ്രദേശവാസികള്‍

January 1st, 2020

maradu flat_epathram

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അനിശ്ചിതകാല നിരാഹാര സമരവുമായി പ്രദേശവാസികൾ. ഫ്ലാറ്റിന് പരിസരത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോഴും പ്രദേശവാസികൾ ആശങ്കയിലാണ്. ഫ്ലാറ്റുകളുടെ ചുമരുകൾ നീക്കി തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിൽ പലയിടത്തും വിള്ളലുകൾ രൂപപ്പെട്ടിരുന്നു. അതിനാൽ തന്നെ ഫ്ലാറ്റുകൾ പൂർണമായും പൊളിക്കുമ്പോൾ വീടുകൾക്കും മറ്റും വലിയ തോതിൽ കേടുപാട് ഉണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് പറയുമ്പോഴും ഇതിൽ ഒട്ടേറെ സംശയങ്ങൾ ബാക്കിയാകുന്നു. ജനങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

ഇതിൽ അനുകൂല നടപടികൾ ഉണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതുവത്സര ദിനത്തിൽ തന്നെ അനിശ്ചിതകാല നിരാഹാര സമരവുമായി ഇവർ രംഗത്തു വന്നിരിക്കുന്നത്.

- അവ്നി

വായിക്കുക: , , ,

Comments Off on മരട് ഫ്ലാറ്റുകൾ പൊളിക്കാന്‍ ദിവസങ്ങള്‍ ബാക്കി; നിരാഹാര സമരവുമായി പ്രദേശവാസികള്‍

ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ, വഫയുടെയും ശ്രീറാമിന്‍റെയും ലൈസൻസ് റദ്ദാക്കും, വഫയും പ്രതി

August 4th, 2019

sreeram_epathram

തിരുവനന്തപുരം: അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ. ശ്രീറാമിനെ 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ഇതിനിടെ, ശ്രീറാമിന്‍റെയും വഫ ഫിറോസിന്‍റെയും ലൈസൻസ് റദ്ദാക്കുമെന്ന്. മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. വഫയുടെ കാറിന്‍റെ റജിസ്ട്രേഷനും റദ്ദാക്കും. കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കേസിൽ വഫയെയും പ്രതി ചേർത്തു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോർവാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങൾക്കൊപ്പം ജാമ്യത്തിൽ വിട്ടു.

- അവ്നി

വായിക്കുക: , , , ,

Comments Off on ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ, വഫയുടെയും ശ്രീറാമിന്‍റെയും ലൈസൻസ് റദ്ദാക്കും, വഫയും പ്രതി

ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്

June 25th, 2019

train-collapsed-epathram

ധാക്ക: ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് വീണ് നാല് പേര്‍ മരിച്ചു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് ട്രെയിന്‍ പോകുന്നതിനിടെ പാലം തകര്‍ന്നത്. ധാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കലൗരയിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസിനുമൊപ്പം നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിക്കുന്നത്. 21 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ധാക്കയില്‍ നിന്ന് ഉത്തരകിഴക്കന്‍ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചു. മോശം സിഗ്നല്‍ സംവിധാനം കാരണം ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടം പതിവാണ്.

- അവ്നി

വായിക്കുക: , , ,

Comments Off on ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്

സൗമ്യ കൊലക്കേസ്: പ്രതി അജാസിന് സസ്പെൻഷൻ; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി

June 19th, 2019

soumya-ajas-epathram

ആലപ്പുഴ: മാവേലിക്കരയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരനായ അജാസിനെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് റൂറൽ എസ്പി കെ കാർത്തിക് ഉത്തരവിറക്കി. അജാസിനെതിരെ കൊലപാതക്കുറ്റമടക്കമുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.

ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി.

അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on സൗമ്യ കൊലക്കേസ്: പ്രതി അജാസിന് സസ്പെൻഷൻ; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി

Page 3 of 1312345...10...Last »

« Previous Page« Previous « ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു
Next »Next Page » നമ്മൾ ചാവക്കാട്ടുകാർ ‘കടവ് പൂക്കും കാലം’ മെഗാ ഇവന്റ് ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha