അബുദാബി : തലസ്ഥാന എമിറേറ്റി ലേക്ക് പ്രവേശി ക്കുവാന്‍ കൊവിഡ് ടെസ്റ്റ് ചെയ്ത നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണം എന്നു അധികൃതരുടെ നിര്‍ദ്ദേശം.
കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗ മായി നിലനില്‍ക്കുന്ന യാത്രാ വിലക്ക് ഭാഗികമായി നീക്കി എങ്കിലും അബുദാബി യിലേക്ക് വരുന്നതിനു 48 മണിക്കൂർ മുൻപ് ലഭിച്ച കൊവിഡ് പരിശോധനാ ഫലം അതിര്‍ത്തി കളില്‍ കാണിച്ചാല്‍ മാത്രമേ കടത്തി വിടുക യുള്ളൂ. അൽ ഹൊസൻ ആപ്പ് അല്ലെങ്കില്‍ ഫോണില്‍ ലഭിച്ച എസ്. എം. എസ്. എന്നിവ കാണിച്ചാല്‍ മതിയാവും.
സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകള്‍, ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്റര്‍, നാഷണല്‍ സ്ക്രീനിംഗ് പ്രോഗ്രാം സെന്ററുകള്‍, വിവിധ സ്വകാര്യ ആശുപത്രി കള്‍ എന്നിവിടങ്ങളി ലാണ് കൊവിഡ് പരിശോധനാ സൗകര്യം ഉള്ളത്. 50 വയസ്സു കഴിഞ്ഞവർ, നിശ്ചയ ദാർഢ്യക്കാർ, ഗര്‍ഭിണി കള്‍, യു. എ. ഇ. സ്വദേശികള്‍ എന്നിവർക്ക് പരിശോധന സൗജന്യം ആയിരിക്കും.
വാഹനങ്ങൾക്ക് അകത്തും സാമൂഹിക അകലം പാലിക്കൽ, യാത്രക്കാര്‍ മാസ്‌ക് ധരിക്കൽ എന്നിവ അടക്കം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
- pma