പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു

July 11th, 2026

hormuz-strait-tankers-epathram

പശ്ചിമേഷ്യയിൽ ഇറാൻ–അമേരിക്ക സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ മേഖലയിൽ സുരക്ഷാ ആശങ്ക ഉയരുന്നു. ഇറാൻ 10 ബാലിസ്റ്റിക് മിസൈലുകൾ ജോർദാനിലെ അസ്‌റാഖ് സൈനിക താവളത്തിലേക്ക് വിക്ഷേപിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു.

ഇതിനിടെ, വടക്കൻ ഇറാനിൽ ചൈനയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന റെയിൽവേ പാലം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ കൊനാരക് നാവിക സൈനിക മേഖലയിലും ശത്രു യുദ്ധവിമാനങ്ങൾ രണ്ട് ഘട്ടങ്ങളിലായി ആക്രമണം നടത്തിയതായി പ്രാദേശിക അധികൃതർ അറിയിച്ചു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽഗതാഗതം ഗണ്യമായി കുറഞ്ഞതായി സമുദ്രഗതാഗത വിവരസ്ഥാപനമായ ലോയ്ഡ്സ് ലിസ്റ്റ് വ്യക്തമാക്കി.

നയതന്ത്ര തലത്തിലും ഇരുരാജ്യങ്ങളും പരസ്പര വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. സാങ്കേതിക ചർച്ചകൾ തുടരുകയാണെന്നും പ്രശ്നപരിഹാരത്തിന് അമേരിക്ക പ്രതിബദ്ധമാണെന്നും ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, ഇറാന്റെ അഭ്യർഥന പ്രകാരമാണ് കൂടുതൽ ചർച്ചകൾക്ക് ധാരണയായതെന്നും, എന്നാൽ ഇരുരാജ്യങ്ങൾക്കിടയിലെ വെടിനിർത്തൽ ഇനി നിലവിലില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ പ്രസ്താവന ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ചർച്ചകൾ തുടരുമെന്ന അഭ്യർഥന ഇറാൻ നടത്തിയിട്ടില്ലെന്നും, ഖത്തർ മധ്യസ്ഥസംഘത്തിന്റെ സന്ദർശനം മാത്രമാണ് അംഗീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു. അമേരിക്ക ധാരണാപത്രത്തിൽ നിന്ന് പിന്മാറിയാൽ രാജ്യത്തെ പ്രതിരോധിക്കാൻ ഇറാൻ സജ്ജമാണെന്നും മുഖ്യ ചർച്ചാകാരൻ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയിൽ ഇറാൻ സ്ഥാനപതി അമീർ-സഈദ് ഇറവാനി അമേരിക്കയുടെ നടപടികൾ അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ആരോപിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മറുവശത്ത്, അമേരിക്കൻ പ്രതിനിധി ടാമി ബ്രൂസ് നിബന്ധനകളോടെയുള്ള നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും അവസരമുണ്ടെന്ന് സുരക്ഷാ സമിതി യോഗത്തിൽ അറിയിച്ചു.

ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമാണെന്നും അവയ്‌ക്കെതിരെ ആക്രമണം നടത്തില്ലെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം ഇറാൻ നടത്തണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ഇതിനുപുറമെ, ഹോർമുസ് കടലിടുക്കിലെ സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ പുതിയ ഉപരോധങ്ങളും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു

എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്

June 15th, 2026

hormuz-strait-tankers-epathram

വാഷിംഗ്ടൺ: ലോകത്തെ കാത്തിരുന്ന വൻ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി വെടിനിർത്തൽ ധാരണയായെന്നും അമേരിക്കയുടെ നാവിക ഉപരോധം ഉടനടി പിൻവലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ആഗോള എണ്ണവ്യാപാരത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് ഇനി മുതൽ ടോൾ ഇല്ലാതെ സൗജന്യമായി കടന്നുപോകാനാവും.

ഞായറാഴ്ച ഇറാൻ വിദേശകാര്യ സഹമന്ത്രി കാസെം ഘരീബാബാദിയും കരാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന സൈനികപരമായ ശത്രുതയ്ക്ക് താൽക്കാലിക വിരാമമാകും. വരും വെള്ളിയാഴ്ച കരാറിൽ ഇരുരാജ്യങ്ങളും ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച 80-ാം ജന്മദിനം ആഘോഷിച്ച ട്രംപിന്റെ പ്രഖ്യാപനം വലിയ പ്രാധാന്യത്തോടെയാണ് ലോകമാധ്യമങ്ങൾ കാണുന്നത്.

“എല്ലാവർക്കും ആശംസകൾ! ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറന്നു കൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ്ണ അധികാരം നൽകുന്നു. അതോടൊപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നാവിക ഉപരോധം ഉടനടി പിൻവലിക്കാനും ഉത്തരവിടുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യൂ… എണ്ണ ഒഴുകട്ടെ!” – ട്രംപ് കുറിച്ചു.

മറ്റൊരു പോസ്റ്റിൽ, ഈ വലിയ കരാർ മേഖലയിലാകെ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനുമായി കൂടുതൽ സമഗ്രമായ സമാധാന കരാറിലേക്ക് ഇത് വഴിതുറക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

കഴിഞ്ഞ ഡിസംബർ 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിച്ചതിനെത്തുടർന്നാണ് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഭൂരിഭാഗവും തടസ്സപ്പെട്ടത്. ഇത് ആഗോളതലത്തിൽ എണ്ണവില വർദ്ധനവിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിരുന്നു. പുതിയ കരാറിലൂടെ ലോകത്തെ മുൻനിര ഇന്ധന വിതരണ പാത വീണ്ടും സജീവമാകുന്നതോടെ ആഗോള വിപണിയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു

April 18th, 2026

strait-of-hormuz-epathram

തുറന്നു കൊടുത്ത ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ഇറാൻ തുറമുഖങ്ങൾക്കു മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാത്ത സാഹചര്യത്തിലാണ് ഈ കടുത്ത നടപടിയുമായി ഇറാൻ വന്നത്.

ലബനാനും ഇസ്രായേലും തമ്മിലുള്ള 10 ദിവസത്തെ വെടി നിര്‍ത്തല്‍ കരാര്‍ ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഇറാന്‍ ഹോര്‍മുസ് തുറന്നത്.

എന്നാൽ ഇറാന്റെ തുറമുഖങ്ങള്‍ക്ക് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറായില്ല. ഇത് കൊണ്ടാണ് വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ തീരുമാനിച്ചത്.

ഇറാനിലേള്ള കപ്പലുകള്‍ക്കു നേരെയുള്ള നാവിക ഉപരോധം യു എസ് പിന്‍വലിക്കുന്നതു വരെ ഹോര്‍മുസ് അടഞ്ഞു തന്നെ കിടക്കും എന്നും ഇറാന്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു

മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്

April 13th, 2026

american-president-donald-j-trump-ePathram
അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനിൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞ പോപ്പ് ലിയോ മാർപ്പാപ്പയ്ക്ക് എതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.

പോപ്പ് എന്ന നിലയിൽ ലിയോ തന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യണം. കുറ്റ കൃത്യങ്ങൾ തടയുന്ന കാര്യത്തിൽ മാർപാപ്പയുടെ നിലപാട് ദുർബ്ബലം ആണെന്നും വിദേശ നയങ്ങൾ വളരെ മോശം ആണെന്നും ട്രംപ് പരിഹസിച്ചു.

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തുന്ന മനുഷ്യത്വ രഹിതമായ അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്ന് ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്ക യിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയിലാണ് മാർപ്പാപ്പ ആഹ്വാനം ചെയ്തത്.

പോപ്പിന്റെ ഇപ്പോഴത്തെ നിലപാടുകൾ കത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കും. ഇറാന്റെ ആണവ പദ്ധതികൾ പോലുള്ള ഭീഷണികളെ ലിയോ പതിനാലാമൻ മാർപ്പാപ്പ അവഗണിക്കുന്നു എന്ന് ട്രംപ് കുറ്റപ്പെടുത്തി.

വെനസ്വേലയിൽ നിന്നുള്ള മയക്കു മരുന്ന് കടത്തും കുറ്റവാളികളുടെ കടന്നു കയറ്റവും തടയാൻ താൻ ശ്രമിക്കുമ്പോൾ അതിനെ മാർപ്പാപ്പ വിമർശിക്കുന്നത് ശരിയല്ല. നിയമപാലനത്തിൽ വിട്ടു വീഴ്ച ചെയ്യുന്ന നിലപാടാണ് വത്തിക്കാൻ സ്വീകരിക്കുന്നത് എന്നും ട്രംപ് പറഞ്ഞു.

തന്നെ നേരിടാൻ വേണ്ടിയാണ് ഒരു അമേരിക്കനെ പോപ്പ് ആയി സഭ തെരഞ്ഞെടുത്തത്. വൈറ്റ് ഹൗസിൽ താൻ ഇല്ലായിരുന്നു എങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാവില്ലായിരുന്നു എന്നും ട്രംപ് പരിഹസിച്ചു. അന്താ രാഷ്‌ട്ര രാഷ്ട്രീയത്തിൽ വത്തിക്കാൻ ഇടപെടുന്നത് ഗുണകരമല്ല എന്നും ട്രംപ് പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്

രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം

April 8th, 2026

ceasefire-epathram

സമാധാന ചർച്ചക്ക് കളമൊരുക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് യുദ്ധത്തിന് താൽക്കാലിക വിരാമമിടാൻ തങ്ങൾ തയ്യാറാണ് എന്ന് അറിയിച്ചു. രണ്ട് ആഴ്ച ഇറാന് മേൽ ആക്രമണം നിർത്തി വെക്കും എന്നാണ് ഇപ്പോഴത്തെ അമേരിക്കൻ നിലപാട്. പാക്കിസ്ഥാൻ്റെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചകളാണ് വെടിനിർത്തലിലേക്ക് നയിച്ചത്. ഇതിൻ്റെ ഭാഗമായി മുന്നോട്ട് വെച്ച പത്തിന നിർദ്ദേശങ്ങൾ ചർച്ച ചെയ്യാം എന്നാണ് ട്രമ്പ് അറിയിച്ചിരിക്കുന്നത്.

എന്നാൽ ഇപ്പോൾ നിലവിലുള്ള വെടിനിർത്തൽ ലെബനോൻ്റെ കാര്യത്തിൽ ബാധകമല്ല എന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.

ഹോർമൂസ് കടലിടുക്ക് ഇതോട് കൂടി കപ്പൽ ഗതാഗതത്തിന് താൽക്കാലികമായെങ്കിലും തുറക്കപ്പെടും എന്നത് ലോകത്തിന് ഏറെ ആശാവഹമാണ്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം

Page 1 of 712345...Last »

« Previous « റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
Next Page » മൊഹ്‌സിന കിദ്വായി അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha