ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു

July 10th, 2024

army-released-names-and-informations-of-soldiers-martyred-in-katwa-terror-attack-ePathram

ന്യൂഡൽഹി : ജമ്മു കശ്മീരിലെ കത്വയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകര ആക്രമണ ത്തില്‍ വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ പുറത്തു വിട്ടു.

നയബ് സുബേദാര്‍ ആനന്ദ് സിംഗ്, ഹവല്‍ദാര്‍ കമല്‍ സിംഗ്, നായിക് വിനോദ് സിംഗ്, അനുജ് നേഗി, ആദര്‍ശ് നേഗി എന്നിവരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. കരസേനയുടെ 22 ഗര്‍വാള്‍ റൈഫിള്‍സിലെ ജവാന്‍മാരാണ് അഞ്ച് പേരും. സംസ്കാരം ബുധനാഴ്ച നടക്കും.

കത്വയില്‍ നിന്ന് നൂറ്റി അമ്പതോളം കിലോ മീറ്റര്‍ അകലെ മച്ചേഡി കിണ്ട്‌ലി മല്‍ഹാര്‍ റോഡില്‍ പട്രോളിംഗ് നടത്തുന്നതിനിടെ നടന്ന ഭീകര ആക്രമണ ത്തിലാണ് 5 സൈനികർ വീരമൃത്യു വരിച്ചത്. ആറ് സൈനികര്‍ക്ക് പരുക്കേറ്റു. സൈനിക വാഹന വ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു.

സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിനുള്ളില്‍ മറഞ്ഞു. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ ജമ്മു കാശ്മീരിലെ ദോഡയിലും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വനമേഖലയിലാണ് ഏറ്റു മുട്ടല്‍ തുടരുന്നത് എന്നാണു റിപ്പോർട്ടുകൾ.

Image Credit : Twitter X &  adgpi – indian army

- pma

വായിക്കുക: , , , , ,

Comments Off on ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു

ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി

July 22nd, 2022

srilanka-national-flag-ePathram
കൊളംബോ : ശ്രീലങ്കയുടെ 15-ാമത് പ്രധാന മന്ത്രിയായി ദിനേശ്‌ ഗുണവര്‍ധനെ അധികാരം ഏറ്റെടുത്തു. പ്രസിഡണ്ട് റെനില്‍ വിക്രമ സിംഗെക്ക് മുമ്പാകെയാണ് സത്യ പ്രതിജ്ഞ ചെയ്തത്.

ആഭ്യന്തര യുദ്ധം രൂക്ഷമായ ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസമാണ് പുതിയ പ്രസിഡണ്ടായി റെനില്‍ വിക്രമ സിംഗെ അധികാരം ഏറ്റത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പുതിയ പ്രധാന മന്ത്രിയും സ്ഥാനമേറ്റു. വിദേശകാര്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിലും ദിനേശ്‌ ഗുണ വര്‍ധനെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

April 2nd, 2022

srilankan-war-crimes-epathram
സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാറിന് എതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയ ശ്രീലങ്കയില്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് പ്രസിഡണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക തകർച്ച കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം തുടങ്ങിയത്.

കഴിഞ്ഞ ദിവസം പ്രസിഡണ്ടിന്‍റെ വസതിക്കു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തിയത് അക്രമാസക്തം ആവുകയും ചെയ്തു. അതിനു പിന്നാലെയാണ് സുരക്ഷാ സേനക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ക്കൊണ്ട് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബയ രാജ പക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

22 ദശ ലക്ഷ ത്തില്‍ അധികം ജന സംഖ്യയുള്ള ശ്രീലങ്കയില്‍ അവശ്യ സാധനങ്ങളുടെ കടുത്ത ക്ഷാമവും ഇന്ധന വിലയിലെ കുതിച്ചു കയറ്റവും 13 മണിക്കൂർ നീണ്ട പവ്വർ കട്ടും ഏർപ്പെടുത്തിയതോടെ ദുരിതം ഇരട്ടിയാക്കി. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി യാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്

August 17th, 2021

taliban-in-afganistan-ePathram
കാബൂൾ : അഫ്ഗാനിസ്ഥാനിലെ സർക്കാർ ഉദ്യോഗ സ്ഥർക്ക് താലിബാന്റെ പൊതു മാപ്പ്. ജീവനക്കാർ ജോലി യിൽ തിരികെ പ്രവേശിക്കണം എന്ന് താലിബാൻ നിർദ്ദേശം. പൂർണ്ണ സ്വാതന്ത്ര്യത്തോടെയും ആത്മ വിശ്വാസ ത്തോടെ യും ജോലി ചെയ്യണം എന്നും അധികാരം ഏറ്റെടുത്ത് രണ്ടാം ദിവസം താലിബാന്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു കൊണ്ട് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് എതിരെ പ്രതികാര നടപടികൾ ഉണ്ടാവില്ല എന്നും താലിബാൻ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്

മരുന്ന് കയറ്റു മതിക്ക് ഇന്ത്യ തയ്യാറായില്ല എങ്കിൽ തിരിച്ചടി  : ട്രംപ്

April 7th, 2020

Trump_epathram

വാഷിംഗ്ടണ്‍ : മലേറിയ രോഗ ചികി ല്‍സ യുടെ മരുന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റു മതി നിര്‍ത്തിയാല്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരും എന്ന് യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസിനെ പ്രതി രോധി ക്കുവാന്‍ കഴിയുന്നതാണ് ഹൈഡ്രോക്‌സി ക്ലോറോ ക്വിന്‍ എന്നാണ് പുതിയ കണ്ടു പിടുത്തം.

കൊവിഡ്-19 രോഗ ചികിത്സക്കു വേണ്ടി യാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്ക യി ലേക്ക് ഇറക്കു മതി ചെയ്യാന്‍ അനുവദിക്കണം എന്ന് ഇന്ത്യ യോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് അനു കൂല മായ നിലപാട് ഇന്ത്യ സ്വീകരിച്ചില്ല എങ്കിൽ തിരിച്ചടി ഉണ്ടാവും എന്നാണ് ട്രംപി ന്റെ മുന്നറിയിപ്പ്.

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യ ത്തില്‍ മുന്‍ കരുതല്‍ നടപടി കള്‍ എന്ന നിലക്ക് കൊറോണ വൈറസ് ബാധിത രുടെ ചികില്‍സ ക്ക് ആവശ്യ മായ മരുന്നു കളു ടേയും മെഡി ക്കല്‍ ഉപകരണ ങ്ങളുടെയും കയറ്റുമതി ഇന്ത്യ നീരോധി ച്ചിരുന്നു.

അമേരിക്കയില്‍ കൊവിഡ് രോഗികളില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമായി എന്നതി നാലും വൈറസ് ബാധിത രുടെ എണ്ണം അധികരി ക്കുക യും ഭീതി ജനകമായ രീതിയില്‍ മരണ സംഖ്യ ഉയര്‍ന്നു വരുന്നു എന്നതിനാലു മാണ് ഇത്തരം ഒരു  ആവശ്യം ഉന്നയിച്ചത്.

- pma

വായിക്കുക: , , , , , , , ,

Comments Off on മരുന്ന് കയറ്റു മതിക്ക് ഇന്ത്യ തയ്യാറായില്ല എങ്കിൽ തിരിച്ചടി  : ട്രംപ്

Page 1 of 3123

« Previous « ലോക്ക് ഡൗണ്‍ നീട്ടണം എന്ന് ഏഴു സംസ്ഥാന ങ്ങളുടെ ആവശ്യം
Next Page » കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha