സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്

August 17th, 2021

taliban-in-afganistan-ePathram
കാബൂൾ : അഫ്ഗാനിസ്ഥാനിലെ സർക്കാർ ഉദ്യോഗ സ്ഥർക്ക് താലിബാന്റെ പൊതു മാപ്പ്. ജീവനക്കാർ ജോലി യിൽ തിരികെ പ്രവേശിക്കണം എന്ന് താലിബാൻ നിർദ്ദേശം. പൂർണ്ണ സ്വാതന്ത്ര്യത്തോടെയും ആത്മ വിശ്വാസ ത്തോടെ യും ജോലി ചെയ്യണം എന്നും അധികാരം ഏറ്റെടുത്ത് രണ്ടാം ദിവസം താലിബാന്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു കൊണ്ട് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് എതിരെ പ്രതികാര നടപടികൾ ഉണ്ടാവില്ല എന്നും താലിബാൻ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്

താലിബാൻ വീണ്ടും അധികാരത്തിലേക്ക്

August 16th, 2021

taliban escape-epathram

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടി ച്ചെടുത്ത് താലിബാന്‍. രാജ്യം താലിബാന്‍ അധീനതയില്‍ ആണെന്നും ഇനി മുതല്‍ ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായി രിക്കും അറിയപ്പെടുക എന്നും താലിബാൻ കേന്ദ്ര ങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുമ്പ് താലിബാന്‍ ഭരണ ത്തില്‍ ഇതായിരുന്നു പേര്.

താലിബാന്‍ നിയന്ത്രണത്തില്‍ വന്നിട്ടുള്ള അഫ്ഗാന്‍ പ്രസിഡണ്ടിന്‍റെ കൊട്ടാര ത്തില്‍ നിന്നും ഇതു സംബ ന്ധിച്ച പ്രഖ്യാപനം ഉണ്ടാവും എന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

താലിബന്‍ നേതാവായിരുന്ന മുല്ല ഒമറിന്റെ നേതൃത്വ ത്തില്‍ നടന്ന ആക്രമണ ത്തിലൂടെ 1996 ല്‍ താലിബാന്‍ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തിരുന്നു. അഞ്ചു കൊല്ലം ഭരിച്ചു. തുടര്‍ന്ന് 2001 ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമ ണത്തിന്നു ശേഷം അമേരിക്കയുടെ നേതൃത്വ ത്തിലുള്ള സൈന്യം താലിബാന്‍ ഭരണ കൂടത്തെ പുറത്താക്കിയിരുന്നു.

- pma

വായിക്കുക: , ,

Comments Off on താലിബാൻ വീണ്ടും അധികാരത്തിലേക്ക്

പെൺകുട്ടികൾ പാടുന്നതിന് വിലക്ക്

March 14th, 2021

afghanistan-girls-epathram

കാബുൾ: മുതിർന്ന പെൺകുട്ടികൾ പൊതു വേദിയിൽ പാട്ട് പാടുന്നത് വിലക്കിയ സംഭവം അന്വേഷിക്കും എന്ന് അഫ്ഗാനിസ്ഥാൻ വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. പന്ത്രണ്ട് വയസിനു മുകളിൽ പ്രായമുള്ള പെൺകുട്ടികൾ സ്ക്കൂളിലെ ചടങ്ങുകളിൽ പങ്കെടുത്ത് പൊതു വേദികളിൽ പാടുന്നത് കഴിഞ്ഞ ദിവസം വകുപ്പ് ഡയറക്ടർ വിലക്കിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൻ വിവാദം ആയതിനെ തുടർന്നാണ് മന്ത്രാലയം പ്രസ്തുത ഉത്തരവ് തങ്ങളുടെ നയത്തിന് വിരുദ്ധമാണ് എന്ന നിലപാട് വ്യക്തമാക്കിയത്. സംഭവം വിശദമായി അന്വേഷിക്കും അന്നും ഉചിതമായ നടപടി സ്വീകരിക്കും എന്നും വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on പെൺകുട്ടികൾ പാടുന്നതിന് വിലക്ക്


« യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി
ഗുരു ചേമഞ്ചേരി യുടെ നിര്യാണത്തിൽ അനുശോചിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha