ദുബായ് : കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായരുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി (യു. എ. ഇ.) കമ്മറ്റി അനുശോചിച്ചു.
പൈതൃക കലകൾക്ക്, വിശേഷിച്ച് കഥ കളിക്കു വേണ്ടി ഒരു ശതായുസ്സു മുഴുവൻ സമർപ്പിച്ച മഹാ കലാകാരന് ആയിരുന്നു ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായർ.
മലബാറിന്റെ കളി വിളക്കായിരുന്നു അദ്ദേഹം. ജാതി മത ഭേദമന്യേ എല്ലാവരും ആദരി ച്ചിരുന്ന അദ്ദേഹം പ്രായാധിക്യത്തിന്റെ അവശതയിലും ഉർജ്ജസ്വലത യോടെ നാടൻ കലാ രൂപ ങ്ങളുടെ പരിപോഷണ ത്തിനു വേണ്ടി പ്രയത്നിച്ചു. കൊയിലാണ്ടി യിൽ ഒരു മഹാ കലാ കേന്ദ്ര ത്തിനു തന്നെ നേതൃത്വം നൽകി. സാമൂഹ്യ- സാംസ്കാരിക രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
ഏറെ വൈകി എങ്കിലും രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. നൂറാം വയസ്സിൽ അദ്ദേഹം യു. എ. ഇ. യിൽ എത്തിയതിനെ യോഗം അനുസ്മരിച്ചു.
ദുബായില്‍ കൊയിലാണ്ടി എന്‍. ആര്. ഐ. ഫോറം സംഘടി പ്പിച്ച ‘കൊയിലാണ്ടി മഹോത്സവ ത്തില്‍’ മുഖ്യ അതിഥി ആയി ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായർ എത്തിയതും കോഴിക്കോട് ജില്ലാ പ്രവാസി കൂട്ടായ്മ അദ്ദേഹത്തെ ആദരിച്ചു എന്നതും അനുസ്മരിച്ചു.
അന്ന് വേദിയില്‍ കഥകളി മുദ്രകൾ അവതരിപ്പിച്ചത്, പ്രവാസി സമൂഹത്തിനു വിസ്മയ സമ്മാനം ആയിരുന്നു എന്നും യോഗം വിലയിരുത്തി. ഗുരുവിന്റെ വേർ പാടിൽ കോഴിക്കോട് ജില്ലാ പ്രവാസി യു. എ. ഇ. കമ്മറ്റി യുടെ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് യോഗം അറിയിച്ചു.
പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, മനയിൽ മുഹമ്മദ് അലി, ബഷീർ തിക്കോടി, ഇസ്മായിൽ മേലടി, ഹാരിസ് കോസ് മോസ്, ജലീൽ മഷൂർ, സുനിൽ പാറേമ്മൽ, ഫിറോസ് പയ്യോളി തുട ങ്ങിയവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അനുസ്മരണം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., സംഘടന, സാംസ്കാരികം