ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു

October 16th, 2024

Omar_Abdullah_epathram
ശ്രീനഗർ : നാഷണല്‍ കോണ്‍ഫറന്‍സ് ഉപാദ്ധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സുരേന്ദര്‍ ചൗധരി യാണ് ഉപ മുഖ്യ മന്ത്രി. പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളായ സക്കീന മസൂദ്, ജാവേദ് ദര്‍, ജാവേദ് റാണ,സതീഷ് ശര്‍മ്മ എന്നിവരും സത്യ പ്രതിജ്ഞ ചെയ്തു. നാഷണല്‍ കോണ്‍ ഫറന്‍സ്- കോണ്‍ഗ്രസ്സ് സഖ്യ സര്‍ക്കാർ ആണെങ്കിലും കോണ്‍ഗ്രസ്സ് അംഗങ്ങൾ മന്ത്രി സഭയിലേക്ക് ചേർന്നിട്ടില്ല.

ഇതു രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകുന്നത്.

2008 മുതല്‍ 2014 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയും ലോക്‌ സഭാംഗവും ആയിരുന്ന ഫാറൂഖ് അബ്ദുല്ല യുടെ മകനാണ് ഒമര്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി (370-ാം വകുപ്പ്) റദ്ദാക്കപ്പെട്ട ശേഷം അധികാരത്തില്‍ വരുന്ന ആദ്യ സര്‍ക്കാർ എന്ന പ്രത്യേകതയും ഉണ്ട്.

2019 ഒക്ടോബര്‍ 31 നാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. രാഷ്ട്രപതി ഭരണം പിന്‍ വലിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിരുന്നു. 90 അംഗ നിയമ സഭയില്‍ 48 സീറ്റ് നേടിയാണ് നാഷണല്‍ കോണ്‍ ഫറന്‍സ് – കോണ്‍ഗ്രസ്സ് സഖ്യ സര്‍ക്കാർ അധികാരത്തിൽ എത്തുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു

ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു

July 10th, 2024

army-released-names-and-informations-of-soldiers-martyred-in-katwa-terror-attack-ePathram

ന്യൂഡൽഹി : ജമ്മു കശ്മീരിലെ കത്വയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകര ആക്രമണ ത്തില്‍ വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ പുറത്തു വിട്ടു.

നയബ് സുബേദാര്‍ ആനന്ദ് സിംഗ്, ഹവല്‍ദാര്‍ കമല്‍ സിംഗ്, നായിക് വിനോദ് സിംഗ്, അനുജ് നേഗി, ആദര്‍ശ് നേഗി എന്നിവരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. കരസേനയുടെ 22 ഗര്‍വാള്‍ റൈഫിള്‍സിലെ ജവാന്‍മാരാണ് അഞ്ച് പേരും. സംസ്കാരം ബുധനാഴ്ച നടക്കും.

കത്വയില്‍ നിന്ന് നൂറ്റി അമ്പതോളം കിലോ മീറ്റര്‍ അകലെ മച്ചേഡി കിണ്ട്‌ലി മല്‍ഹാര്‍ റോഡില്‍ പട്രോളിംഗ് നടത്തുന്നതിനിടെ നടന്ന ഭീകര ആക്രമണ ത്തിലാണ് 5 സൈനികർ വീരമൃത്യു വരിച്ചത്. ആറ് സൈനികര്‍ക്ക് പരുക്കേറ്റു. സൈനിക വാഹന വ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു.

സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിനുള്ളില്‍ മറഞ്ഞു. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ ജമ്മു കാശ്മീരിലെ ദോഡയിലും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വനമേഖലയിലാണ് ഏറ്റു മുട്ടല്‍ തുടരുന്നത് എന്നാണു റിപ്പോർട്ടുകൾ.

Image Credit : Twitter X &  adgpi – indian army

- pma

വായിക്കുക: , , , , ,

Comments Off on ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു

ലഡാക്കും ജമ്മു കശ്മീരും ഉള്‍പ്പെടുത്തി പുതിയ ഭൂപടം

November 3rd, 2019

ladak-jammu-kashmir-india-political-map-2019-ePathram
ന്യൂഡൽഹി : കേന്ദ്ര ഭരണ പ്രദേശ ങ്ങളായ ലഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ കൊള്ളിച്ച് പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കി. ഇതോടെ ഇന്ത്യ യുടെ ഭൂപട ത്തിൽ കേന്ദ്ര ഭരണ പ്രദേശ ങ്ങള്‍ 9 എണ്ണ മായി വര്‍ദ്ധി ക്കുകയും സംസ്ഥാന ങ്ങളുടെ എണ്ണം 28 ആയി കുറയുകയും ചെയ്തു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണ ഘടന യുടെ അനുച്ഛേദം 370 കേന്ദ്ര സർ ക്കാർ റദ്ദാ ക്കു കയും ജമ്മു കശ്മീർ സംസ്ഥാനം രണ്ടായി വിഭജി ക്കു കയും ചെയ്തത് ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ആയിരുന്നു.

കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന്റെ ഭൂപട ത്തിൽ ഗിൽജിത്, ഗിൽജിത് വസാ റത്ത്, ചിലാസ്, ഗോത്ര മേഖല, ലേ, ലഡാക് എന്നീ ജില്ല കളും ജമ്മു കശ്മീ രില്‍ കഠ്‍വ, സാംബ, ഉധം പൂര്‍, ദോഡ, കിഷ്ത്‍വാര്‍, രജൗരി, പൂഞ്ച്, റിയാസി, ശ്രീ നഗർ, കുൽഗാം, റംബാൻ, ഷോപ്പിയാൻ, അനന്ത്നാഗ്, ബുട്ഗാം, പുൽ വാമ, ഗണ്ടർ ബൽ, ബന്ദി പോറ, ബാരാ മുല്ല, കുപ്പു വാര, മുസഫറാ ബാദ്, മുർപൂർ എന്നീ ജില്ല കളും ഉള്‍പ്പെടുന്നു.

ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മാരുടെ നിയന്ത്രണ ത്തിലാണ് നിലവിൽ ലഡാക്ക്, ജമ്മു കശ്മീര്‍ മേഖല കളുള്ളത്. ലഡാക്കില്‍ രാധാ കൃഷ്ണ മാഥൂര്‍, ജമ്മു കശ്മീ രില്‍ ഗിരീഷ് ചന്ദ്ര മര്‍മു എന്നിവരെ യാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on ലഡാക്കും ജമ്മു കശ്മീരും ഉള്‍പ്പെടുത്തി പുതിയ ഭൂപടം

ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനു കള്‍ പുനഃസ്ഥാപിച്ചു

October 14th, 2019

aadhaar-not-must-for-mobile-sim-card-ePathram
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവന ങ്ങള്‍ 72 ദിവസ ങ്ങള്‍ക്കു ശേഷം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് പുനഃ സ്ഥാപിച്ചു. എന്നാല്‍ ഇന്റര്‍ നെറ്റ് സേവന ങ്ങള്‍ ഇപ്പോഴും പുനഃ സ്ഥാപിച്ചിട്ടില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യു ന്നതു മായി ബന്ധപ്പെട്ടാണ് ഇവിടെ ഇന്റര്‍ നെറ്റ് – മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയം തടയു ന്നതിന് വേണ്ടി യാണ് ഇന്റര്‍ നെറ്റ് – ഫോണ്‍ സേവന ങ്ങള്‍ക്കു നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടു ത്തിയത് എന്നായി രുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനു കള്‍ പുനഃസ്ഥാപിച്ചു

ഇന്റര്‍നെറ്റ് സേവന ങ്ങള്‍ റദ്ദാക്കിയത് ഭീകര വാദി കളുടെ ആശയ വിനിമയം തടയാന്‍

September 3rd, 2019

jammu-kashmir-line-of-control-map-ePathram
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഇന്റര്‍ നെറ്റ് – ഫോണ്‍ സേവന ങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയം തടയു ന്നതിന് എന്ന് വിദേശകാര്യ മന്ത്രി എസ്. ജയ ശങ്കര്‍. മുഴുവന്‍ കശ്മീരിനെയും ബാധിക്കാത്ത തരത്തില്‍, ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയത്തെ മാത്രം തടയുക എന്നത് സാദ്ധ്യമല്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് ഇന്റര്‍ നെറ്റ് – മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് പലപ്പോഴായി ചില ഭാഗ ങ്ങളില്‍ ഈ നിയന്ത്രണ ങ്ങള്‍ പിന്‍വലി ച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍, ജമ്മു കശ്മീരി ലെ നിയന്ത്രണ ങ്ങളില്‍ ഇളവു വരുത്തും എന്നും ജയശങ്കര്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഇന്റര്‍നെറ്റ് സേവന ങ്ങള്‍ റദ്ദാക്കിയത് ഭീകര വാദി കളുടെ ആശയ വിനിമയം തടയാന്‍

Page 1 of 212

« Previous « പ്രളയ ദുരിതം : അടിയന്തര സഹായ ത്തിന് നൂറു കോടി രൂപ
Next Page » കൊച്ചി മെട്രോ കുതിക്കുന്നു : തൈക്കൂടം വരെ ദീര്‍ഘിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha