ന്യൂഡൽഹി : ജമ്മു കശ്മീരിലെ കത്വയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകര ആക്രമണ ത്തില്‍ വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ പുറത്തു വിട്ടു.
നയബ് സുബേദാര്‍ ആനന്ദ് സിംഗ്, ഹവല്‍ദാര്‍ കമല്‍ സിംഗ്, നായിക് വിനോദ് സിംഗ്, അനുജ് നേഗി, ആദര്‍ശ് നേഗി എന്നിവരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. കരസേനയുടെ 22 ഗര്‍വാള്‍ റൈഫിള്‍സിലെ ജവാന്‍മാരാണ് അഞ്ച് പേരും. സംസ്കാരം ബുധനാഴ്ച നടക്കും.
കത്വയില്‍ നിന്ന് നൂറ്റി അമ്പതോളം കിലോ മീറ്റര്‍ അകലെ മച്ചേഡി കിണ്ട്‌ലി മല്‍ഹാര്‍ റോഡില്‍ പട്രോളിംഗ് നടത്തുന്നതിനിടെ നടന്ന ഭീകര ആക്രമണ ത്തിലാണ് 5 സൈനികർ വീരമൃത്യു വരിച്ചത്. ആറ് സൈനികര്‍ക്ക് പരുക്കേറ്റു. സൈനിക വാഹന വ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു.
സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിനുള്ളില്‍ മറഞ്ഞു. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഇന്നലെ ജമ്മു കാശ്മീരിലെ ദോഡയിലും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വനമേഖലയിലാണ് ഏറ്റു മുട്ടല്‍ തുടരുന്നത് എന്നാണു റിപ്പോർട്ടുകൾ.
Image Credit : Twitter X & adgpi – indian army