ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച

January 2nd, 2023

pope-benedict-xvi-epathram

അന്തരിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതിക ശരീരം മൂന്നു ദിവസങ്ങളില്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക യിൽ പൊതു ദര്‍ശനത്തിനു വെക്കും. വ്യാഴാഴ്ച രാവിലെ ഭൗതിക ശരീരം അടക്കം ചെയ്യും. വിവിധ മത നേതാക്കളും ലോക നേതാക്കളും സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കും.

2022 ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 9:34 നാണു വത്തിക്കാനിലെ മഥേര്‍ എക്ലേസിയേ മഠത്തിൽ വെച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ (95) അന്തരിച്ചത്.

2005 ഏപ്രിൽ മുതൽ 2013 ഫെബ്രുവരി വരെ കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്ട്  മാര്‍പ്പാപ്പ, ആരോഗ്യ സ്ഥിതി മോശമായതിനാൽ 2013 ലാണ് സ്ഥാനം ഒഴിഞ്ഞത്.

ജോസഫ്‌ റാറ്റ്‌ സിംഗർ എന്നാണ് യഥാർത്ഥ പേര്. 1927 ഏപ്രിൽ 16 ന് ഈസ്റ്റര്‍ ദിനത്തില്‍ ജർമ്മനിയിലെ ബവേറിയയിൽ ജനിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന റാറ്റ്‌ സിംഗറിന്‍റെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവന്‍ ആയിരുന്നു ജോസഫ്.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25 ന് മാർപ്പാപ്പ എന്ന നിലയിൽ ആദ്യ ദിവ്യ ബലി അർപ്പിച്ചു. മേയ്‌ 7 ന്‌ സ്ഥാനം ഏറ്റെടുത്തു.

മാർപ്പാപ്പമാരില്‍ നിലപാടുകൾ കൊണ്ട് വ്യത്യസ്തനായ പോപ്പ് ആയിരുന്നു ബെനഡിക്ട് പതിനാറാമാൻ. പരിസ്ഥിതി വിഷയങ്ങളില്‍ മുന്‍ പോപ്പുമാരില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. അതു കൊണ്ട് അദ്ദേഹം ഗ്രീന്‍ പോപ്പ് എന്നും അറിയപ്പെട്ടിരുന്നു. കത്തോലിക്കാ സഭക്ക് അകത്തെ വിഷയങ്ങളിൽ പോലും കർശ്ശനമായ നിലപാട് എടുത്ത് മുന്നോട്ടു പോയ അദ്ദേഹം പല പ്പോഴും വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

2010 മാര്‍ച്ച് 20 ന് ബെനഡിക്ട് പതിനാറാമാൻ പുറപ്പെടുവിച്ച ഇടയ ലേഖനം അതില്‍ മുഖ്യ സ്ഥാനത്തുണ്ട്. അരനൂറ്റാണ്ടിനിടെ കത്തോലിക്കാ പുരോഹിതര്‍ നടത്തിയ ബാല ലൈംഗിക പീഡന ങ്ങളില്‍ പോപ്പിന്‍റെ ക്ഷമാപണം ആയിരുന്നു ഈ വിവാദ ഇടയ ലേഖനത്തിന്‍റെ ഉള്ളടക്കം. Twitter

 

 

- pma

വായിക്കുക: , ,

Comments Off on ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച

ദൈവ ത്തിനു വേണ്ടി ജീവി ക്കുവാന്‍ തയ്യാ റാവണം : മാര്‍പാപ്പ

April 21st, 2019

vatican-pope-francis-ePathram
വത്തിക്കാൻ സിറ്റി : വിശ്വാസികള്‍ സമ്പ ത്തി ന്റെയും വിജയ ങ്ങളു ടെയും പിന്നാ ലെ പോകാതെ ദൈവ ത്തിനു വേണ്ടി ജീവി ക്കുവാന്‍ തയ്യാ റാവണം എന്നും ദൈവ പുത്രന്‍ ലോക ത്തിനു നല്‍കിയ സന്ദേശം ജീവിത ത്തില്‍ പകര്‍ ത്തണം എന്നും ഫ്രാന്‍സിസ് മാര്‍ പാപ്പ.

സെന്റ് പീറ്റേഴ്സ് ബസലിക്ക യിൽ നടന്ന ഈസ്റ്റര്‍ ശുശ്രൂഷ യുടെ ഭാഗ മാ യി ട്ടാണ് ഫ്രാന്‍ സിസ് മാര്‍ പാപ്പ ഈ സന്ദേശം നല്‍കിയത്. ചടങ്ങു കളില്‍ വിവിധ രാജ്യ ക്കാരായ ഒരു ലക്ഷത്തില്‍ അധികം വിശ്വാസി കള്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

Comments Off on ദൈവ ത്തിനു വേണ്ടി ജീവി ക്കുവാന്‍ തയ്യാ റാവണം : മാര്‍പാപ്പ

കത്തോലിക്കാ സഭയിൽ കന്യാ സ്ത്രീ കളെ ലൈംഗിക ചൂഷണം ചെയ്യുന്നു : പോപ്പ് ഫ്രാന്‍സിസ്

February 7th, 2019

vatican-pope-francis-ePathram
അബുദാബി : കത്തോലിക്ക സഭയിലെ ചില മെത്രാ ന്മാരും വൈദി കരും കന്യാ സ്ത്രീകളെ ലൈംഗിക മായി ചൂഷണം ചെയ്യു ന്നുണ്ട് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

മൂന്നു ദിവസത്തെ സന്ദര്‍ശന ത്തി നായി അബു ദാബി യില്‍ എത്തിയ മാര്‍പ്പാപ്പ, മാധ്യമ പ്രവര്‍ ത്തക രുടേ ചോദ്യ ങ്ങള്‍ക്ക് മറു പടി ആയിട്ടാണ് ഈ വിഷയം പറഞ്ഞത്.

കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം പൂർണ്ണമായി തടയു വാൻ താൻ പ്രതിജ്ഞാ ബദ്ധനാണ് എന്നും ഫ്രാന്‍ സിസ് മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. ശാരീരിക പീഡന ത്തിന്റെയും ലൈംഗിക ചൂഷണ ത്തിന്റെ യും അടിസ്ഥാന ത്തിൽ ഒട്ടേറെ വൈദി കരെ സസ്പെൻഡ് ചെയ്യേണ്ടി വന്നി ട്ടുണ്ട്.

ഇപ്പോഴും ഇത്തരം പ്രശ്നങ്ങളും പരാതികളും തുട രുന്നു. പുരോഹിതർ കന്യാസ്ത്രീകളെ ലൈംഗിക അടി മകള്‍ ആക്കിയ സംഭ വത്തെ തുടർന്ന്, മുൻ പോപ്പ് ബെനഡിക്ട് പതി നാറാ മൻ ഒരു സന്ന്യാസ സഭ പിരിച്ചു വിടുകയും ചെയ്തിരുന്നു.

- pma

വായിക്കുക: , , ,

Comments Off on കത്തോലിക്കാ സഭയിൽ കന്യാ സ്ത്രീ കളെ ലൈംഗിക ചൂഷണം ചെയ്യുന്നു : പോപ്പ് ഫ്രാന്‍സിസ്

മാർപ്പാപ്പ യു. എ. ഇ. സന്ദർശിക്കുന്നു

February 3rd, 2019

vatican-pope-francis-ePathram
റോം : ഫ്രാന്‍സിസ് മാര്‍പാപ്പ യുടെ മൂന്നു ദിവ സ ത്തെ യു. എ. ഇ. സന്ദര്‍ശന ത്തിനു ഇന്നു തുടക്കം. ഫെബ്രു വരി 3 ഞായറാഴ്ച രാത്രി യു. എ. ഇ. സമയം പത്തു മണി യോടെ അബു ദാബി യിലെ പ്രസി ഡൻഷ്യൽ എയര്‍ പോര്‍ട്ടില്‍ ഇറങ്ങും. യു. എ. ഇ. യിലേക്ക് ഒരു സഹോ ദരനെ പ്പോലെ പോവുക യാണ്. സംവാദ ത്തി ന്റെ പുതിയ അദ്ധ്യായം തുറക്കു വാനും സമാ ധാന ത്തി ന്റെ പാത യിൽ ഒന്നിച്ചു നീങ്ങു വാ നും കൂടി യാണ് ഈ യാത്ര എന്ന് മാര്‍ പ്പാപ്പ ട്വിറ്ററി ല്‍ കുറിച്ചു.

അബു ദാബി കിരീട അവകാശി ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണ പ്രകാരം മാനവ സാഹോ ദര്യ സംഗമ ത്തിൽ പങ്കെടു ക്കുവാന്‍ ആയി ട്ടാണ് മാർപാപ്പ യുടെ യു. എ. ഇ. സന്ദർശനം. അബു ദാബി എമി റേറ്റ്സ് പാലസിൽ സംഗമം ആരംഭിക്കും.

- pma

വായിക്കുക: , , ,

Comments Off on മാർപ്പാപ്പ യു. എ. ഇ. സന്ദർശിക്കുന്നു

ലൈംഗിക പീഡന ആരോപണം : ബിഷപ്പ് രാജി വെച്ചു

September 14th, 2018

west-virginia-bishop-michael-bransfield-resigns-over-sexual-harassment-allegations-ePathram
വാഷിംഗ്ടണ്‍ : ലൈംഗിക പീഡന ആരോപണം നേരി ടുന്ന അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ് ഫീല്‍ഡ് രാജി വെച്ചു. ബിഷപ്പിന്റെ രാജി സ്വീകരി ച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. ബിഷപ്പിന്ന് എതിരെ 2007 ല്‍ ഉയര്‍ന്ന ലൈംഗിക ആരോപണ ത്തിലാണ് നടപടി.

ലൈംഗിക ആരോപണം സംബ ന്ധിച്ച് അന്വേഷണം നടത്തു വാന്‍ പോപ്പ് ഉത്തരവിട്ടു. ആരോപണത്തില്‍ അന്വേ ഷണം നടത്തു ന്നതിന് ബാള്‍ട്ടി മോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചു എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Image Credit : KDKA

 

- pma

വായിക്കുക: , , , , , ,

Comments Off on ലൈംഗിക പീഡന ആരോപണം : ബിഷപ്പ് രാജി വെച്ചു

Page 1 of 212

« Previous « കേ​ര​ള​ ത്തി​ന്​ ​നൂ​റു മി​ല്യണ്‍ ദി​ർ​ഹം തയ്യാറാക്കി റെ​ഡ്​​ ക്ര​സന്റ്
Next Page » നമ്പി നാരായണന് 50 ലക്ഷം നഷ്ട പരിഹാരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha