അയൽ രാജ്യങ്ങളെ ആക്രമിക്കില്ല

March 7th, 2026

Iranian-President-Masoud-Pezeshkian-epathram
അയൽ രാജ്യങ്ങളെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്താൻ ഇറാന്റെ താൽക്കാലിക നേതൃസമിതി തീരുമാനിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു. എന്നാൽ ആ രാജ്യങ്ങളിൽ നിന്ന് ഇറാനെതിരെ ആക്രമണം വന്നാൽ, ഇറാൻ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഇപ്പോഴും ഈ മേഖലയിലുടനീളം ചില ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വന്നത്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on അയൽ രാജ്യങ്ങളെ ആക്രമിക്കില്ല

ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു

March 3rd, 2026

strait-of-hormuz-epathram
പശ്ചിമേഷ്യയിലെ സംഘർഷം നില നിൽക്കുമ്പോൾ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടച്ചു.

ഇതോടെ എണ്ണ വില കുതിച്ചുയരുന്നു എന്ന ആശങ്ക യിലാണ് ലോകം. എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായി.

വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കും എന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിൽ ആക്രമണം ഉണ്ടായതോടെ ഖത്തർ എനർജി, നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി.

അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിർത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു

ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു

March 1st, 2026

iran-supreme-leader-ayathulla-ali-khamenei- killed-in-america-israel-air-strike-ePathram
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാന്റെ ന്യൂസ് ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

മരണത്തെ ത്തുടർന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകൾ, പേരക്കുട്ടി, മരു മകൾ, മരു മകൻ എന്നിവരും യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനി, ഐ ആർ ജി സി കമാൻഡർ ഇൻ ചീഫ് മുഹമ്മദ് പാക്പൂർ, ഇറാൻ പ്രതിരോധ മന്ത്രി അസീസ് നാസിർ സാദെ, സൈനിക ചീഫ് ഓഫ് സ്റ്റാഫ് അബ്ദുൽ റഹീം മൂസവി എന്നിവരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇർന റിപ്പോർട്ട് ചെയ്തു.

Image Credit : W A M

- pma

വായിക്കുക: , , , , ,

Comments Off on ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു

കൊറോണ; ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി

February 23rd, 2020

kuwait airways_epathram

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി. ശനിയാഴ്ച അഞ്ച് വിമാനങ്ങളിലായി 700 പേരെയാണ് തിരിച്ചെത്തിച്ചത്. ഇറാനിൽ ശേഷിക്കുന്ന കുവൈത്തികളോട് തെഹ്റാനിലെ കുവൈത്ത് എംബസിയുമായി അടിയന്തിരമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെടുകയും അഞ്ചു പേര് മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട അൽ ഖൂം നഗര ഭാഗത്തേക്ക് പോവരുതെന്ന് ഇറാനിൽ ശേഷിക്കുന്ന പൗരന്മാർക്ക് എംബസ്സി കർശന നിർദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നെത്തിയ യാത്രക്കാർ രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , ,

Comments Off on കൊറോണ; ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി

ഇറാന്റെ തിരിച്ചടി : യു. എസ്. വ്യോമ താവള ങ്ങളില്‍ ഇറാന്‍ മിസ്സൈല്‍ ആക്രമണം നടത്തി

January 8th, 2020

iran-navy-epathram
ഇറാഖിലെ അമേരിക്കന്‍ വ്യോമ താവളങ്ങളില്‍ ഇറാന്‍ മിസ്സൈല്‍ ആക്രമണം നടത്തി. ഇറാഖിലെ യു. എസ്. സൈനിക കേന്ദ്ര ങ്ങളായ അല്‍ – ആസാദ്, ഇര്‍ബില്‍ എന്നിവിട ങ്ങളി ലേക്കാണ് ഒരു ഡസനില്‍ അധികം ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തു വിട്ടത്.

യു. എസ്. വ്യോമാക്രമണ ത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി യുടെ മരണാ  നന്തര ചടങ്ങു കള്‍ നടന്ന ഉടനെ യാണ് ഈ തിരിച്ചടി.

യു. എന്‍. ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്ര മാണ് ഇറാന്‍ കൈ ക്കൊണ്ടത് എന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രി ജവാദ് സരിഫ് ട്വിറ്ററി ലൂടെ വ്യക്തമാക്കി.

ഇറാന്‍ മിസൈലാക്രമണം നടത്തിയതായി യു. എസ്. പ്രതി രോധ ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീക രിച്ചു. നാശ നഷ്ട ങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടന്നു വരികയാണ് എന്നും പെന്റഗണ്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഇറാന്റെ തിരിച്ചടി : യു. എസ്. വ്യോമ താവള ങ്ങളില്‍ ഇറാന്‍ മിസ്സൈല്‍ ആക്രമണം നടത്തി

Page 4 of 7« First...23456...Last »

« Previous Page« Previous « ആ ഗുണ്ടകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം; ജെ.എന്‍.യു ആക്രമണത്തില്‍ ഗംഭീര്‍
Next »Next Page » സെൻകുമാറിനെ ഡി. ജി. പി. ആക്കിയത് ജീവിത ത്തിലെ വലിയ തെറ്റ് : ചെന്നിത്തല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha