ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും

December 12th, 2024

artificial-intelligence-a-i-ePathram
ന്യൂഡല്‍ഹി : നിർമ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്), സാമൂഹിക മാധ്യമ ഉത്തരവാദിത്തം എന്നീ മേഖലകളിൽ നിയന്ത്രണവും വികസനവും കൊണ്ടു വരുന്നത് സംബന്ധിച്ച് പാർലമെൻ്റിൽ ഉന്നയിച്ച ചോദ്യങ്ങളെ അഭിസംബോധന ചെയ്യവേ, ഈ മേഖലയിലെ വെല്ലുവിളികൾ നേരിടാൻ ശക്തമായ നിയമ ചട്ടക്കൂട് അനിവാര്യം ആണെന്നും കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എ. ഐ. ദുരുപയോഗം നിയന്ത്രിക്കുന്നതിന് നിയമ നിര്‍മ്മാണം പരിഗണിക്കും എന്നും മന്ത്രി.

ലോക്‌ സഭയിലെ ചോദ്യോത്തര വേളയില്‍ അടൂര്‍ പ്രകാശ് എം. പി. യുടെ ചോദ്യത്തിനുള്ള മറുപടി യിലാണ് മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം പറഞ്ഞത്. ഇതു സംബന്ധിച്ച് സംവാദത്തിന് സര്‍ക്കാര്‍ തയ്യാറാർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

എ. ഐ.രംഗത്ത് രാജ്യം ഏറെ മുന്നിലാണ്. ഇതുമായി ബന്ധപ്പെട്ട പദ്ധതികളില്‍ 24 % കൈകാര്യം ചെയ്യുന്ന ഇന്ത്യ, ആഗോള റാങ്കിംഗില്‍ ഒന്നാമതാണ്. എ. ഐ. പരിശീലനത്തിനും ഗവേഷണത്തിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ വ്യാജ വാർത്തകളെ ചെറുക്കുന്നതിനും ശരിയായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഉത്തരവാദിത്വം അതോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും മന്ത്രി ഊന്നി പ്പറഞ്ഞു.

രാജ്യത്തെ ടയര്‍-2 ടയര്‍-3 നഗരങ്ങളിലെ ഐ. ടി. ഐ. കളിലും പോളി ടെക്‌നിക്കുകളിലും ഡാറ്റാ ലാബുകള്‍ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ 27 നഗരങ്ങളില്‍ ഡാറ്റാ ലാബ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്ത്യ എ. ഐ. മിഷൻ്റെ ഭാഗമായി രാജ്യത്തെ 50 മുന്‍നിര സ്ഥാപനങ്ങളിൽ ഗവേഷണ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി. Twitter

- pma

വായിക്കുക: , , , , , , ,

Comments Off on ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും

കൊവിഡ് വാക്‌സിന്‍ കൊണ്ടുള്ള മരണങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ല : കേന്ദ്രം

November 29th, 2022

logo-ministry-of-health-government-of-india-ePathram
ന്യൂഡല്‍ഹി : കൊവിഡ് വാക്സിനേഷന്‍ മൂലം ഉണ്ടാവുന്ന മരണങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ഒരു വ്യക്തി മരണ പ്പെടുന്നു എങ്കില്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നഷ്ട പരിഹാരം തേടുക മാത്രമാണ് പ്രതിവിധി എന്നും കേന്ദ്രം വ്യക്തമാക്കി.

കൊവിഡ് വാക്സിനേഷന്‍ എടുത്തതിനു ശേഷം മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം. മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണം എന്നും പ്രതിരോധ കുത്തി വെപ്പിനെ തുടര്‍ന്നുള്ള പ്രതികൂല ഫലങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും സമയ ബന്ധിതമായി ചികിത്സിക്കുന്ന തിനും ഉള്ള പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് വേണം എന്നും ഹരജിയില്‍ ആവശ്യ പ്പെടുന്നു.

വാക്സിനേഷന്‍ മൂലം സംഭവിക്കുന്ന മരണങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കേന്ദ്രത്തെ ബാധ്യസ്ഥര്‍ ആക്കുന്നത് നിയമ പരമായി സുസ്ഥിരമാകില്ല എന്ന് ഹരജി യില്‍ പ്രതികരണം രേഖപ്പെടുത്തി ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയം കോടതിയെ അറിയിച്ചു.

ശാരീരികമായി പരിക്കുകള്‍, മരണം എന്നിവ സംഭവിച്ചാല്‍ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നേടാന്‍ സിവില്‍ കോടതികളെ സമീപിക്കുന്നത് ഉള്‍പ്പെടെ നിയമത്തില്‍ ഉചിതമായ പരിഹാരങ്ങള്‍ ലഭ്യമാണ് എന്നും ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്‌സിന്‍ കൊണ്ടുള്ള മരണങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ല : കേന്ദ്രം

ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. വരുന്നു : ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം

August 3rd, 2020

logo-ministry-of-health-government-of-india-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ഓരോ പൗരന്റേയും വ്യക്തി ഗത ആരോഗ്യ വിവരങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. പ്രാബല്ല്യത്തില്‍ കൊണ്ടു വരുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയുടെ പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടാവും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യ സംബന്ധമായ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഹെല്‍ത്ത്‌ ഐ. ഡി., മറ്റു ബന്ധപ്പെട്ട രേഖ കളുടെ ഡിജിറ്റല്‍ വത്കരണം, ഡിജി ഡോക്ടര്‍, രാജ്യത്തെ ആരോഗ്യ സംവിധാന ങ്ങളുടെ വിശദ വിവര ങ്ങള്‍ എന്നിവ അടങ്ങിയത് ആയിരിക്കും ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ National Digital Health Mission (NDHM) പദ്ധതി.

ടെലി മെഡിസിന്‍ സര്‍വ്വീസ്, ഇ- ഫാര്‍മസി എന്നിവയും ഇതിന്റെ ഭാഗമായി നടപ്പില്‍ വരുത്തും. കൂടുതല്‍ സുതാര്യതക്കു വേണ്ടി വ്യക്തി കള്‍ക്കു നേരിട്ടു കൈ കാര്യം ചെയ്യാ വുന്ന ആപ്ലിക്കേഷനും വിഭാവനം ചെയ്യുന്നുണ്ട്.

അതാത് ആശുപത്രികളും ഡോക്ടര്‍ മാരും വേണം ആരോഗ്യ വിവര ങ്ങള്‍ ആപ്പുമായി പങ്കുവെക്കുവാന്‍. ഓരോ വ്യക്തിയുടെയും സമ്മതത്തോടെ മാത്രമേ ആരോഗ്യ രേഖകള്‍ കൈ മാറുകയുള്ളൂ.

വ്യക്തികളുടെ സമ്മതം ഇല്ലാതെ വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കാന്‍ ഡോക്ടര്‍ മാര്‍ക്ക് സാധിക്കില്ല എന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. വരുന്നു : ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം


« ബി. എസ്. യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു
സമാജം ‘വേനൽ പ്പറവകൾ’ ഓണ്‍ ലൈനില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha