അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ പ്രവാസി കളെ തിരികെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ഇന്ത്യന്‍ എംബസ്സിയും കോണ്‍സുലേറ്റും ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
കൊവിഡ് -19 പശ്ചാത്തലത്തില്‍ വിദേശ ത്തു നിന്നും ഇന്ത്യക്കാരെ തിരികെ നാട്ടില്‍ എത്തിക്കുന്ന പദ്ധതി യുടെ ഭാഗമായുള്ള വിവര ശേഖരണം മാത്ര മാണ് ഇത്. പ്രവാസി കളുടെ യാത്ര ആസൂത്രണം ചെയ്യുവാൻ മാത്രമാണ് രജിസ്ട്രേഷന്‍ എന്നും മടക്കയാത്ര സംബ ന്ധിച്ച മറ്റു തീരുമാനങ്ങൾ ഇന്ത്യ യിലേ ക്കുള്ള വിമാന സര്‍വ്വീസുകള്‍ വീണ്ടും ആരംഭിച്ച തിനു ശേഷം അറിയിക്കും.
Public Notice for collection of data of Indians in the UAE who wish to travel to India under the present COVID 19 situation. For registration, please visit: https://t.co/N9EzXZCHcQ@AmbKapoor @cgidubai @IndianDiplomacy @HelpPbsk pic.twitter.com/hQJgRKNCac
— India in UAE (@IndembAbuDhabi) April 30, 2020
നാട്ടിലേയ്ക്ക് തിരിച്ചു പോകുവാനായി നോർക്ക യിൽ പേര് രജിസറ്റർ ചെയ്ത കേരളീയരും എംബസ്സി യുടേ യോ കോണ്‍ സുലേറ്റിന്റെ യോ വെബ് സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. വെബ് സൈറ്റിൽ രേഖകള്‍ അപ് ലോഡ് ചെയ്യേണ്ടതില്ല. എന്നാല്‍ പാസ്സ് പോര്‍ട്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയ വ്യക്തി വിവര ങ്ങളാണ് നല്‍കേണ്ടത്.
കുടുംബം ആയിട്ടു തിരികെ പോകുന്നവര്‍ ഓരോ അംഗ ത്തിനും പ്രത്യേകം രജിസ്‌ട്രേഷന്‍ നടത്തണം. അതു പോലെ തന്നെ കമ്പനികള്‍ ഓരോ ജീവനക്കാര്‍ ക്കും പ്രത്യേക ഫോം പൂരിപ്പിക്കണം.
ലേബർ ക്യാമ്പുകളില്‍ ഉള്ളവരെയും മറ്റു സാധാരണ ക്കാരായ തൊഴിലാളി കള്‍ക്കും രജിസ്ട്രേഷൻ നട പടി കൾ ക്കായി സാമൂഹിക സാംകാരിക സംഘടനകളും വ്യക്തി കളും സഹായിക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
- തിരികെ എത്തുന്ന പ്രവാസികൾ : മാര്‍ഗ്ഗരേഖ തയ്യാറാക്കി
- പ്രവാസി മടക്കയാത്ര : നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, expat, nri, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിയമം, പ്രവാസി, യു.എ.ഇ.