അബുദാബി : കൊവിഡ്-19 ചികില്‍സാ രംഗത്ത് നിര്‍ണ്ണായക നേട്ടവുമായി യു. എ. ഇ. അതി നൂതനമായ ‘സ്റ്റെം സെല്‍’ ചികിത്സയാണ് അബുദാബിയിലെ സ്റ്റെം സെല്‍ സെന്റ റിലെ ഗവേഷകര്‍ വികസിപ്പിച്ച് എടുത്തത്.
കൊറോണ വൈറസ് ബാധിത രുടെ രക്ത ത്തിൽ നിന്നും മൂല കോശം എടുത്ത് അവയിൽ പരീക്ഷണം നടത്തി തിരികെ ശരീരത്തിൽ ത്തന്നെ പ്രയോഗി ക്കുന്ന രീതി യാണ് ഗവേഷക സംഘം വികസിപ്പിച്ചത്.
ഇതുവഴി പ്രതിരോധ ശേഷി യും ശ്വാസകോശ കോശ ങ്ങളുടെ കേടു പാടുകളും പരിഹരി ക്കപ്പെടും എന്നാണു കണ്ടെത്തൽ. സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് ചികിത്സ വികസിപ്പിക്കുന്ന തിന് യു. എ. ഇ. സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കി.
73 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയം വരിച്ചു എന്നും ഈ രോഗികള്‍ക്ക് നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സയും ലഭ്യമാക്കുന്നു എന്നും അധികൃതര്‍ വ്യക്തമാക്കി.
കൊറോണ പ്രതിരോധ ത്തിന്നായി ആഗോള തലത്തില്‍ തന്നെ നിര്‍ണ്ണായക നേട്ടം കൈ വരി ച്ചതിന് ഗവേഷകരും ഡോക്ടർ മാരും അടക്കം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്ത കര്‍ക്കും യു. എ. ഇ. ഭരണാ ധികാരി കള്‍ നന്ദി അറി യിച്ചു.
ജനങ്ങ ളുടെ ആരോഗ്യം കാത്തു സൂക്ഷി ക്കുന്നതില്‍ രാജ്യം എന്നും പ്രതിജ്ഞാ ബദ്ധ മാണ് എന്നും ഭരണാധി കാരികള്‍ വ്യക്തമാക്കി.
Image Credit : W A M
- U A E : Corona virus Cases
- WORLD : Corona Virus Updates
- The Abu Dhabi Stem Cells Center (ADSCC)
- pma