ന്യൂഡൽഹി : രാജ്യത്തെ സമ്പദ് ഘടനയില്‍ ഗുരുതരമായ ആഘാതം സൃഷ്ടിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ ലോക്ക് ഡൗണ്‍ തന്നെ എന്ന് സുപ്രീം കോടതി. ബാങ്ക് വായ്പ കളുടെ തിരിച്ചടവിന്ന് മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുന്ന തിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹരജി യിൽ വാദം കേൾക്കവെ ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എം. ആർ. ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച്, കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ലോക്ക് ഡൗണ്‍ സംവിധാന ങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.
സാമ്പത്തിക തകര്‍ച്ച യിലൂടെ പൊതു ജനങ്ങള്‍ക്ക് ദുരിതം ഉണ്ടായത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അശാസ്ത്രീയ മായ ലോക് ഡൗണ്‍ കാരണം തന്നെയാണ്. അതിനാല്‍ സാമ്പത്തിക വിഷയ ങ്ങളില്‍ തീരുമാനം എടുക്കാതെ റിസര്‍വ്വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല.
മൊറൊട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ല എന്ന് ആര്‍. ബി. ഐ. നേരത്തെ വ്യക്തമാക്കി യിരുന്നു. എന്നാല്‍ ഇക്കാര്യ ത്തില്‍ കേന്ദ്ര സര്‍ക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
റിസർവ്വ് ബാങ്ക് തീരുമാനം എടുത്തു എന്ന് പറഞ്ഞ് ബാങ്കിന് പിന്നില്‍ ഒളിക്കാതെ കേന്ദ്ര സർക്കാർ സ്വന്തം നിലപാട് വ്യക്തമാക്കണം എന്നും കോടതി അടിവരയിട്ടു പറഞ്ഞു.
റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും സഹകരിച്ചു കൊണ്ടാണ് പ്രവര്‍ത്തി ക്കുന്നത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. അതു കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ആര്‍. ബി. ഐ. ക്കു പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്നു എന്ന കോടതിയുടെ പരാമര്‍ശം തെറ്റാണ് എന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
ലോക്ക് ഡൗണ്‍ : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, lock-down, അഴിമതി, കോടതി, പ്രതിഷേധം, വിവാദം, സാങ്കേതികം, സാമ്പത്തികം, സുപ്രീംകോടതി