ന്യൂഡല്‍ഹി : കൊറോണ വൈറസിനെ പ്രതിരോധിക്കു വാനായി പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ വിനു പൂര്‍ണ്ണ പിന്തുണ യുമായി രാജ്യത്തെ ജനങ്ങള്‍.
ഞായറാഴ്ച രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ ജനങ്ങള്‍ പുറത്തിറങ്ങാതെ വീട്ടില്‍ ഇരിക്കുവാനും അതിലൂടെ കൊറോണ (കൊവിഡ്-19) വൈറ സിന്റെ വ്യാപനം തടയിടുവാനും വേണ്ടി യാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
പ്രധാന മന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് കേരളം അടക്കം എല്ലാ സംസ്ഥാന ങ്ങളും കേന്ദ്ര ഭരണ പ്രദേശ ങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടി കളും രാജ്യത്തെ സാമൂഹ്യ സാംസ്കാരിക സിനിമാ വ്യാപാര വ്യവ സായ വാണിജ്യ മേഖല യിലെ പ്രമുഖരും ജനതാ കര്‍ഫ്യൂ വിനോട് സഹകരിച്ചു.
In a few minutes from now, the #JantaCurfew commences.
Let us all be a part of this curfew, which will add tremendous strength to the fight against COVID-19 menace. The steps we take now will help in the times to come.
Stay indoors and stay healthy. #IndiaFightsCorona pic.twitter.com/11HJsAWzVf
— Narendra Modi (@narendramodi) March 22, 2020
രാജ്യത്തെ എല്ലാ ജനങ്ങളും ജനതാ കര്‍ഫ്യൂ വിന്റെ ഭാഗം ആകണം എന്നും ഇത് കോവിഡ്-19 ന് എതിരായ പോരാട്ട ത്തിന് കരുത്തു പകരും എന്നും പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awareness, corona-virus, covid-19, ആരോഗ്യം, രാജ്യരക്ഷ, വൈദ്യശാസ്ത്രം, സാമൂഹികം