ന്യൂഡല്‍ഹി : 2021 ജൂലായ് മാസത്തോടെ ഇന്ത്യയില്‍ 25 കോടിയോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും എന്ന് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. 40 കോടി മുതല്‍ 50 കോടി യോളം വാക്‌സിനാണ് സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നും സണ്‍ഡേ സംവാദ് എന്ന പ്രോഗ്രാ മില്‍ അദ്ദേഹം സൂചിപ്പിച്ചു.
Despite #COVID19, continued #TB care was ensured by:
📌Doorstep delivery of TB drugs.
📌Increased testing capacity through CBNAAT labs
📌Keeping TB diagnostic labs functional during lockdown
@MoHFW_INDIA #SundaySamvaadwithDrHV pic.twitter.com/DDYsVm6nSl— Dr Harsh Vardhan (@drharshvardhan) October 4, 2020
വാക്സിന്‍ ലഭിക്കുന്നതിന്ന് വേണ്ടിയുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സംഭരിക്കുയും വളരെ അത്യാവശ്യമുള്ള വരിലേക്ക് തന്നെ മരുന്ന് എത്തുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യും. മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരം തന്നെ മുന്‍ ഗണനാ അടിസ്ഥാന ത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യും.
കൊവിഡ് വാക്സി ന്റെ ഓരോ ഡോസും അര്‍ഹതപ്പെട്ട വരിലേക്ക് കൃത്യമായി എത്തുന്നു എന്നും വഴി മാറി കരിഞ്ചന്ത യിലേക്ക് പോകുന്നില്ല എന്നും സര്‍ക്കാര്‍ ഉറപ്പു വരുത്തും. കൊവിഡ് ബാധിതരിലെ ഹൈ റിസ്‌ക് വിഭാഗം ആളുകളെ കണ്ടെത്തുവാന്‍ കേന്ദ്ര സര്‍ ക്കാര്‍ ശ്രമിക്കുന്നു. ഇതിന് സംസ്ഥാനങ്ങളുടെ സഹായം ആവശ്യമാണ്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവരുടെ പട്ടിക ഈ മാസം അവസാനത്തോടെ കേന്ദ്ര ത്തിനു നല്‍കാന്‍ ആവശ്യപ്പെട്ടി ട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, covid-19, ആരോഗ്യം, ഇന്ത്യ, വൈദ്യശാസ്ത്രം