ന്യൂഡല്‍ഹി : അയോധ്യ ഭൂമി തർക്ക ക്കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. രാമ ക്ഷേത്രം പണിയു വാന്‍ 2.77 ഏക്കർ ഭൂമി ഹിന്ദു ക്കൾക്കും അയോധ്യ യിലെ തര്‍ക്ക ഭൂമി ക്കു പുറത്ത് അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോർഡിനും നല്‍കണം.
Ayodhya case: what lawyers argued in Supreme Court – The Hindu https://t.co/7EkzvFpMdE pic.twitter.com/49bqh2LGLo
— Supreme Court India (@SupremeCourtFan) November 9, 2019
തർക്ക ഭൂമിക്ക് പുറത്ത് പള്ളി ക്കു വേണ്ടി കേന്ദ്ര സർ ക്കാർ ഭൂമി ഏറ്റെ ടുത്തു നൽകണം എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ്സു മാരായ എസ്. എ. ബോബ്‌ഡെ, ഡി. വൈ. ചന്ദ്ര ചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നി വര്‍ അടങ്ങുന്ന ഭരണ ഘടനാ ബഞ്ച് വിധി പ്രസ്താവത്തില്‍ പറയുന്നു.
മസ്ജിദ് തകർത്തത് നിയമ വിരുദ്ധം എന്നും കോടതി ചൂണ്ടിക്കാട്ടി. തര്‍ക്ക ഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയുവാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം. കേസില്‍ ഹര്‍ജി നല്‍കി യിരുന്ന നിര്‍മ്മോഹി അഖാഡയെ സമിതി യില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍ പ്പെടുത്തണം എന്നും സുപ്രീം കോടതി യുടെ ഉത്തരവില്‍ പറയുന്നു.
2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാനായി 2010 ലെ അലഹബാദ് ഹൈക്കോടതി നൽകിയ വിധി സുപ്രീം കോടതി തള്ളി.
- അദ്വാനിയുടെ വാദം തെറ്റെന്ന് അഞ്ജു
- അദ്വാനിക്കെതിരെ അഞ്ജു മൊഴി നല്‍കും
- ബാബറി മസ്ജിദ് : കല്യാൺ സിംഗിനു സമൻസ്
- മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ല : ആര്‍. എസ്. എസ്.
- അയോദ്ധ്യയിലെ തർക്ക രഹിത ഭൂമി ഉടമകൾക്ക് നൽകണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, നിയമം, വിവാദം, സുപ്രീംകോടതി