ന്യൂഡല്‍ഹി : രാജ്യത്ത് പത്തു ദിവസത്തിനകം ഭീകരാക്രമണം ഉണ്ടാകുവാന്‍ സാദ്ധ്യത എന്ന് ഇന്റലി ജന്‍സ് റിപ്പോര്‍ട്ട്.
അയോധ്യ വിധിയുടെ പശ്ചാത്തല ത്തില്‍ ഭീകര സംഘടന യായ ജെയ്‌ഷെ മുഹ മ്മദ് ഭീകരാ ക്രമണം നടത്തുവാന്‍ ശ്രമിക്കുന്നതായി റോ, മിലിട്ടറി ഇന്റലി ജന്‍സ്, ഇന്റലി ജന്‍സ് ബ്യൂറോ എന്നീ സുരക്ഷാ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാ രിന്നു മുന്നറിയിപ്പു നല്‍കിയതായി ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അയോധ്യ വിധി വരാനുള്ള സമയമായപ്പോള്‍ തന്നെ ഭീകരര്‍ തമ്മിലുള്ള ആശയ വിനിമയം വര്‍ദ്ധിച്ചു എന്നും സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാന ത്തില്‍ ഭീകരാ ക്രമണ സാദ്ധ്യത യുള്ള സ്ഥല ങ്ങള്‍ വില യിരുത്തുകയും സുരക്ഷാ നടപടി കള്‍ ക്രമീകരിക്കുകയും ചെയ്തു എന്നും ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.
- pma