ന്യൂഡല്‍ഹി : ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക് ഭീകര ക്യാമ്പുകള്‍ തകര്‍ത്തെറിയാന്‍ എടുത്തത് 21 മിനിറ്റ്. ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാമ്പുകളാണ് 1000 കിലോയോളം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മിറാഷ് വിമാനങ്ങള്‍ തകര്‍ത്തെറിഞ്ഞത്.
ബാലാകോട്ടയിലാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തായിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ ക്യാമ്പുകളാണ് ഇവിടെ തകര്‍ത്തത്. ഇന്ത്യ വിട്ടയച്ച പാക് ഭീകരനായ മൗലാന മസൂദ് അസര്‍ 2001 ല്‍ സ്ഥാപിച്ചതാണ് ബാലാക്കോട്ടയിലെ ജയ്ഷെ പരിശീലന ക്യാമ്പ്.
ഇന്ത്യയില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കൃത്യമായി വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, പാക്കിസ്ഥാന്, രാജ്യരക്ഷ