ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍ വാമ യില്‍ സി. ആര്‍. പി. എഫ്. ജവാന്മാരുടെ വാഹന വ്യൂഹ ത്തിലേക്ക് ചാവേര്‍ ഓടിച്ചു കയറ്റിയത് ഒരു ചുവന്ന കാര്‍ ആയി രുന്നു എന്ന് ദൃക് സാക്ഷി യുടെ മൊഴി. ഒരു ചുവന്ന ഇക്കോ കാര്‍ ആയിരുന്നു വാഹന വ്യൂഹത്തെ ആക്ര മിച്ചത് എന്നും കാറും സൈനി ക വാഹന ങ്ങളും ഇടി യില്‍ പൊട്ടി ത്തെറിച്ചു എന്നു മാണ് അന്വേഷണ സംഘം ദൃക്‌സാക്ഷി യില്‍ നിന്നും മൊഴി രേഖപ്പെടു ത്തി യത്.
സംഭവ സ്ഥലത്ത് നിന്ന് ഇക്കോ കാറിന്റെ ബംപര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി യതായി ജമ്മു കശ്മീര്‍ പോലീസും അറിയിച്ചു എന്നും പ്രാഥ മിക നിഗമനം അനുസരിച്ച് ഇത് ചാവേര്‍ അക്രമ ത്തിന്ന് ഉപയോഗിച്ച കാറിന്റേതാണ് എന്ന് സ്ഥിരീ കരിച്ചിട്ടില്ല എന്നും പോലീസ് ഉദ്യോഗ സ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു മുതല്‍ ചുവന്ന കാര്‍ ജവാന്മാ രുടെ വാഹന വ്യൂഹ ത്തെ പിന്തുടര്‍ന്നിരുന്നു എന്ന് സൈനിക വാഹന ത്തില്‍ ഉണ്ടായിരുന്ന ജവാന്‍ അന്വേ ഷണ സംഘത്തെ അറി യിച്ചു. വാഹന വ്യൂഹ ത്തിന്റെ ഇരു വശത്തു കൂടെ യും ഓടി ച്ചു പോകാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറോട് സൈനിക വാഹന വ്യൂഹത്തില്‍ നിന്നും അകലം പാലി ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും ദൃക് സാക്ഷി കള്‍ പറഞ്ഞു.
സൈനിക വാഹന വ്യൂഹ ത്തിലെ അവസാന ബസ്സി നെ ഇടിക്കു വാന്‍ ആയിരുന്നു ആദ്യം ശ്രമിച്ചത്. എന്നാല്‍ പെട്ടെന്നു തന്നെ ചുവന്ന കാര്‍ മൂന്നാം നമ്പര്‍ ബസ്സിന് നേരേ ഇടിച്ചു കയറ്റുക യായിരുന്നു എന്നും ദൃക് സാക്ഷി കൾ ഉദ്യോഗസ്ഥരെ അറിയിച്ചു.
Image Credit – Wiki Pulwama Terror Attack
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: jammu-kashmeer, ഇന്ത്യ, തീവ്രവാദം, രാജ്യരക്ഷ