ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ രാജ്യതലസ്ഥാനം പിടിച്ചെടുത്ത് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. അമ്പതിലേറെ സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. എന്നാല്‍, ബിജെപി ഡല്‍ഹിയില്‍ ആദ്യം നില മെച്ചപ്പെടുത്തിയെങ്കിലും പിന്നീട് പിന്നോട്ടു പോകുകയാണ്. ഒരിടത്തു പോലും ലീഡ് ചെയ്യാനാകാതെ കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണ്. ഒരു സീറ്റില്‍ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമാകുകയായിരുന്നു. ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിന്റെ അന്തിമ ഫലമറിയാന്‍ രാജ്യമെമ്പാടും ആകാംഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്കാണ് ആരംഭിച്ചത്. 21 കേന്ദ്രങ്ങളില്‍ 70 സീറ്റുകളുടെ വോട്ടെണ്ണലാണ് നടക്കുന്നത്.