കൊല്‍ക്കത്ത : ബംഗാൾ നിയമ സഭയിലെ മൂന്നു സീറ്റു കളി ലേക്ക് നടക്കുന്ന ഉപ തെര ഞ്ഞെടു പ്പില്‍ കോണ്‍ ഗ്രസ്സും ഇടതു മുന്നണിയും സഖ്യം ചേരുന്നു.
കരീംപൂരിലും ഖരഗ് പൂരിലും കാലിയാ ഗഞ്ചിലും നവംബർ 25 ന് നടക്കുന്ന ഉപ തെര ഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ സി. പി. എം. സ്ഥാനാർത്ഥിയും രണ്ടു സീറ്റു കളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയും മത്സ രിക്കും.
ഇടതു പക്ഷം ബംഗാളില്‍ 1977 ൽ അധികാര ത്തിൽ വന്നതിൽ നിന്നും മാറിയ രാഷ്ട്രീയ സാഹ ചര്യ മാണ് ഇപ്പോഴുള്ളത്. വർഗ്ഗീയ ശക്തികൾ ആധിപത്യം സ്ഥാപി ക്കുന്നത് തടയാൻ ഇടതു പക്ഷവും കോൺഗ്രസ്സും ഒരുമിച്ചു നില്‍ക്കേണ്ടത് അത്യന്താപേക്ഷി തമാണ് എന്ന് ഇടതു മുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു.
ദേശീയ പൗരത്വപ്പട്ടിക (എൻ. ആർ. സി.), സംസ്ഥാനത്തെ വർഗ്ഗീയ വത്കരണം, രൂക്ഷമായ തൊഴിലി ല്ലായ്മ, എന്നിവ മുന്‍ നിറുത്തി ഇരു പാര്‍ട്ടികളും സംയുക്ത മായി തെരഞ്ഞെ ടുപ്പു പ്രചാരണം നടത്തും.