ന്യൂഡൽഹി : കേരളാ ഘടകം ബി. ജെ. പി. പ്രസിഡണ്ട് കുമ്മനം രാജ ശേഖരനെ മിസ്സോറാം ഗവർണ്ണർ ആയി നിയ മിച്ചു കൊണ്ട് രാഷ്ട്രപതി യുടെ ഉത്തരവ്.
നിലവിലെ മിസ്സോറാം ഗവർണ്ണർ ലെഫ്. ജനറൽ (റിട്ട.) നിർഭയ് ശർമ്മ യുടെ കാലാവധി മെയ് 28 ന് അവസാനി ക്കുന്നു. ഈ ഒഴിവിലേ ക്കാണ് കുമ്മന ത്തിന്റെ നിയ മനം. ഈ വർഷാവസാനം മിസ്സോ റാമിൽ നിയമ സഭാ തെരഞ്ഞെടുപ്പു നടക്കുവാന്‍ ഇരിക്കെ യാണു കുമ്മന ത്തിന്റെ നിയമനം എന്നതും ശ്രദ്ധേ യമാണ്
കോട്ടയ ജില്ലയിലെ കുമ്മനം വാളാവള്ളി യിൽ അഡ്വ. രാമ കൃഷ്ണ പിള്ള യുടെയും പാറുക്കുട്ടി യമ്മ യുടെ യും മകനായ രാജ ശേഖരൻ, കുമ്മനം ഗവ. യു. പി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാ സം പൂർത്തി യാക്കി. കോട്ടയം സി. എം. എസ്. കോളേ ജില്‍ നിന്ന് ബി. എസ്സ്. സി. ബിരുദ വും മുംബൈ യിൽ നിന്ന് പത്ര പ്രവര്‍ ത്തന ത്തില്‍ ബിരു ദാന ന്തര ബിരുദ വും കരസ്ഥ മാക്കിയ ശേഷം ദീപിക പത്ര ത്തിലൂടെ ജേര്‍ണ്ണലിസ്റ്റായി ജോലി ആരംഭിച്ചു. തുടര്‍ന്ന് വിവിധ പത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്തി ട്ടുണ്ട്.
1976 ല്‍ അദ്ദേഹം സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്നു. കൊച്ചി യിലെ ഫുഡ് കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷ മാണ് കുമ്മനം രാജശേഖരൻ പൊതു പ്രവര്‍ത്തന രംഗത്ത് സജീവ മാവുന്നത്.
1981ൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1983 ൽ നിലക്കൽ ആക്ഷൻ കൗൺസില്‍ ജനറല്‍ കണ്‍വീനര്‍, 1985 ല്‍ ഹിന്ദു മുന്ന ണി ജനറല്‍ സെക്രട്ടറി, ഹിന്ദു ഐക്യ വേദി ജനറൽ കൺവീനർ, വി. എച്ച്. പി. ഓർഗ നൈസിംഗ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ ത്തി ച്ചി ട്ടുണ്ട്.
1987 ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ തിരു വനന്ത പുരം ഈസ്റ്റ് മണ്ഡല ത്തില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥി യായി രുന്നു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ ക്കാവില്‍ നിന്നും മല്‍സരിച്ചി രുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരളം, കേരള രാഷ്ട്രീയം, ബഹുമതി