ബംഗളാ എന്നു പേരു മാറ്റുന്നതില്‍ പ്രധാന മന്ത്രി അനുകൂലം : മമത ബാനർജി

September 19th, 2019

mamata-banerjee-re-name-west-bengal-to-bangla-ePathram

ന്യൂഡൽഹി : പശ്ചിമ ബംഗാളി ന്റെ പേര് ‘ബംഗളാ’ എന്നാക്കി മാറ്റുന്നതി നുള്ള നടപടി സ്വീകരിക്കാം എന്ന് പ്രധാന മന്ത്രി ഉറപ്പു നൽകിയാതായി മമത ബാനർജി. കഴിഞ്ഞ ദിവസം ഡല്‍ഹി യില്‍ എത്തി പ്രധാന മന്ത്രി നരേന്ദ്ര മോഡി യുമായി കൂടിക്കാഴ്ച നടത്തി യതിനെ തുടര്‍ന്നാണിത്.

സംസ്ഥാന വുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യു വാനായിട്ടായി രുന്നു മമതാ ബനര്‍ജി യുടെ സന്ദര്‍ശനം. അദ്ദേഹത്തിന്‍റെ വസതി യില്‍ എത്തിയായി രുന്നു കൂടി ക്കാഴ്ച.

സംസ്ഥാന ത്തിന്റെ പേര് ‘ബംഗളാ’ എന്നു മാറ്റുന്നതില്‍ പ്രധാനമന്ത്രി യുടെ പ്രതികരണം അനു കൂലം ആണെന്നും പേരു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാം എന്ന് പ്രധാന മന്ത്രി ഉറപ്പു നൽകി എന്നും അവർ പറഞ്ഞു.

പശ്ചിമ ബംഗാ ളി ന്റെ പേരു മാറ്റു വാനുള്ള ബില്‍ കഴിഞ്ഞ ജൂലായ് മാസ ത്തില്‍ നിയമ സഭ യില്‍ പാസ്സായി ട്ടുണ്ടാ യിരുന്നു. കൂടിക്കാഴ്ച തൃപ്തികരം ആയിരുന്നു എന്നും അദ്ദേഹത്തെ ബംഗാളി ലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നും മമത ബാനർജി പറഞ്ഞു. ലോക ത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൽക്കരി ഖനി യായ കൊൽക്കത്ത യിലെ ദ്യൂച്ച പച്ചമി ഉദ്ഘാടനം ചെയ്യു വാനാണ് പ്രധാന മന്ത്രിയെ ക്ഷണിച്ചത്.

ബി. ജെ. പി. യുടെയും മോഡി യുടെയും നിശിത വിമർ ശക യായ  മമത യുടെ ഈ കൂടി ക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെ യാണ് കാണുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ബംഗളാ എന്നു പേരു മാറ്റുന്നതില്‍ പ്രധാന മന്ത്രി അനുകൂലം : മമത ബാനർജി

രാഷ്ട്രീയം കളിക്കരുത് , പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ പറഞ്ഞിട്ടില്ല ; അമിത് ഷാ

September 18th, 2019

amit-sha-union-home-minister-of-india-bjp-leader-ePathram

ന്യൂഡൽഹി ; ഹിന്ദി ഭാഷാ വാദത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല . ചിലർ ഇതിൽ രാഷ്ട്രീയം കളിക്കുകയാണ് . അത് അനുവദിക്കാനാകില്ല , അമിത് ഷാ വ്യക്തമാക്കി .

രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന രാഷ്ട്രീയ ലാഭത്തിനു വേണ്ടി കോൺഗ്രസ് , കമ്മ്യൂണിസ്റ്റ് പാർട്ടികൾ വളച്ചൊടിക്കുകയായിരുന്നു .

- അവ്നി

വായിക്കുക: , ,

Comments Off on രാഷ്ട്രീയം കളിക്കരുത് , പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ പറഞ്ഞിട്ടില്ല ; അമിത് ഷാ

മോഡി രാജ്യ പിതാവ് എന്ന് അമൃത ഫഡ്‌നാവിസ് – ട്വിറ്ററില്‍ വ്യാപക പ്രതിഷേധം

September 18th, 2019

narendra-modi-acting-as-mahathma-gandhi-with-charkha-ePathram
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോഡി യെ രാജ്യ പിതാവ് എന്ന് വിശേഷി പ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത അമൃത ഫഡ്‌നാവിസിന് എതിരെ വന്‍ പ്രതി ഷേധം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയാണ് ഗായികയും സാമൂഹ്യ പ്രവര്‍ത്തകയു മായ അമൃത ഫഡ്‌നാവിസ്.

നരേന്ദ്ര മോഡിയുടെ 69 ആം പിറന്നാളിനു ആശംസ നേര്‍ന്നു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ അടക്കമുള്ള  സന്ദേശ ത്തിലാണ് മോഡിയെ രാജ്യ പിതാവ് (Father of our Country) എന്ന് വിശേഷിപ്പിച്ചത്.

mahatma-gandhi-with-charkha-ePathram

മഹാത്മാ ഗാന്ധി യാണ് രാഷ്ട്ര പിതാവ് എന്നും ഭാവി യിലെ പുരസ്കാരങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടാണ് അമൃത ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നും മറുപടി ട്വീറ്റുകള്‍ പ്രത്യക്ഷ പ്പെട്ടു.

മഹാത്മാ ഗാന്ധിയെ പിന്തള്ളി നരേന്ദ്ര മോഡിയെ രാഷ്ട്ര പിതാവ് ആക്കി മാറ്റു വാനു ള്ള ലക്ഷ്യ മാണ് ട്വീറ്റി ലൂടെ വെളിപ്പെടുത്തുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു.

khadi-calendar-2017-with-narendra-modi-ePathram.jpg

ആദ്യം ഗാന്ധിജി യെ  ഖാദി യുടെ കലണ്ടറില്‍ നിന്നും മാറ്റി പകരം നരേന്ദ്ര മോഡി യുടെ ചിത്രം ചേര്‍ത്തു. ഇപ്പോള്‍ മുഖ്യമന്ത്രി യുടെ ഭാര്യ യുടെ പരാമര്‍ശ ത്തിലൂടെ അവരുടെ ലക്ഷ്യം പുറത്തു വന്നിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ഇത് അംഗീകരിക്കില്ല എന്ന് എന്‍. സി. പി. നേതാവ് നവാബ് മാലിക് പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on മോഡി രാജ്യ പിതാവ് എന്ന് അമൃത ഫഡ്‌നാവിസ് – ട്വിറ്ററില്‍ വ്യാപക പ്രതിഷേധം

മായാവതിക്കു തിരിച്ചടി : ആറ് എം. എല്‍. എ. മാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

September 17th, 2019

mayawati-reigns-epathram
ജയ്പുര്‍ : രാജസ്ഥാനില്‍ ബി. എസ്. പി. നേതാവ് മായാ വതിക്ക് വന്‍ തിരിച്ചടി. രാജസ്ഥാന്‍ നിയമ സഭ യില്‍ ആകെ യുള്ള ആറ് എം. എല്‍. എ. മാര്‍ ബി. എസ്. പി. വിട്ടു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഇതോടെ 200 അംഗ നിയമ സഭ യില്‍ കോണ്‍ ഗ്രസ്സിന് 106 അംഗ ങ്ങളായി. രാജേന്ദ്ര ഗുഡ്ഡ, ജോഗേന്ദ്ര സിംഗ് അവാന, ലഖന്‍ സിംഗ് മീണാ, വാജിബ് അലി, സന്ദീപ് യാദവ്, ദീപ് ചന്ദ് ഖേരിയ എന്നിവരാണ് തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

ഇതിനു മുന്നോടിയായി ആറ് എം. എല്‍. എ. മാരും മുഖ്യ മന്ത്രി അശോക് ഗലോട്ടു മായി ചര്‍ച്ച നടത്തു കയും തുടര്‍ന്ന് നിയമ സഭാ സ്പീക്കര്‍ സി. പി. ജോഷി യുമായി കൂടി ക്കാഴ്ച നടത്തുകയും കോണ്‍ ഗ്രസ്സില്‍ ചേരുവാ നുള്ള താല്‍ പര്യം അറിയിച്ചു കൊണ്ട് കത്ത് നല്‍കു കയും ചെയ്തു.

ആറു പേരും ഒരുമിച്ച് പാര്‍ട്ടി വിട്ട തിനാല്‍ കൂറു മാറ്റ നിരോ ധന നിയമം ബാധകം ആവില്ല. ബി. എസ്. പി. രാജ സ്ഥാനില്‍ കോണ്‍ ഗ്രസ്സ് സര്‍ക്കാരിന് പുറമേ നിന്ന് പിന്തുണ നല്‍കി വരിക യായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on മായാവതിക്കു തിരിച്ചടി : ആറ് എം. എല്‍. എ. മാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

വെടിനിർത്തൽ കരാർ ലംഘനം; പാകിസ്താന് ശാസനയുമായി ഇന്ത്യ

September 15th, 2019

modi-epathram

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താന് ശാസനയുമായി ഇന്ത്യ. ഇനിയും സംയമനത്തിന്റെ ആനുകൂല്യം പാകിസ്താൻ പ്രതീക്ഷിക്കരുതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം വേണ്ടിവന്നാൽ അണുവായുധം വരെ പ്രയോഗിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി.

കാശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ ഉയർത്തി സഹതാപം നേടാനുള്ള പാകിസ്താന്റെ ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെടുകയാണ്. ഐക്യരാഷ്ട്ര പൊതുസഭയിൽ നാളെ വിഷയം പാകിസ്താൻ ഉന്നയിക്കുമ്പോഴും വലിയ ചലനങ്ങൾ ഉണ്ടാകില്ലെന്ന് ആ രാജ്യത്തിന് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു അണുവായുധ യുദ്ധം ഉണ്ടാകും എന്ന പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രസ്താവന. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാൻഖാൻ നിലപട് വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് എതിരെ യുദ്ധമുണ്ടായാൽ പരാജയപ്പെടും എന്ന് സൂചിപ്പിച്ചായിരുന്നു പാകിസ്താൻ പ്രധാനമന്ത്രിയുടെ ആണുവായുധ ഭീഷണി.

- അവ്നി

വായിക്കുക: , , , ,

Comments Off on വെടിനിർത്തൽ കരാർ ലംഘനം; പാകിസ്താന് ശാസനയുമായി ഇന്ത്യ

Page 16 of 50« First...10...1415161718...304050...Last »

« Previous Page« Previous « സൗഹൃദ സന്ദേശ വുമായി യു. എ. ഇ. എക്സ്‌ ചേഞ്ച് ഓണാഘോഷം
Next »Next Page » മലയാളി സമാജം ഓണാഘോഷം ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha