ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല; വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

August 23rd, 2019

imran-khan-epathram

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഇനി ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് ഇമ്രാന്‍ഖാന്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഒരുതരത്തിലുമുള്ള സന്ധി സംഭാഷണത്തിനില്ല. ആണാവയുധം കൈവശമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പും ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മോദി ആവശ്യം ആവര്‍ത്തിച്ച് നിരസിച്ചു.

- അവ്നി

വായിക്കുക: , , , ,

Comments Off on ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല; വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

പ്രധാനമന്ത്രി യുടെ ഗൾഫ് പര്യടനം ആഗസ്റ്റ് 23 മുതൽ

August 19th, 2019

narendra-modi-sheikh-muhammed-bin-zayed-ePathram

അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു. എ. ഇ. യും ബഹ്റൈ നും സന്ദർശി ക്കുന്നു. ആഗസ്റ്റ് 23, 24 (വെള്ളി, ശനി) തിയ്യതി കളില്‍ യു. എ. ഇ. യിലും തുടര്‍ന്ന് ഞായറാഴ്ച ബഹ്റൈന്‍ സന്ദര്‍ശ ന വും ഉണ്ടാവും എന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരി ക്കു ന്നത്.

യു. എ. ഇ. യുടെ ഏറ്റവും വലിയ സിവിലി യൻ പുര സ്കാരം ‘സായിദ് മെഡൽ’ സ്വീകരി ക്കുന്നതി നാണ് അദ്ദേഹം യു. എ. ഇ. യിൽ എത്തുക. നരേന്ദ്ര മോഡി പ്രധാന മന്ത്രി യായ ആദ്യ ടേമില്‍ രണ്ടു പ്രാവശ്യം യു. എ. ഇ. സന്ദര്‍ശി ച്ചിരുന്നു.

ആദ്യമാ യിട്ടാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി ബഹ്റൈൻ സന്ദർശി ക്കുന്നത്. ബഹ്റൈനിലെ ശ്രീകൃഷ്ണ ക്ഷേത്ര നവീ കരണ പ്രവർ ത്തന ങ്ങളുടെ ഉദ്ഘാ ടനവും പ്രവാസി സമൂഹ ത്തെ അഭി സംബോധന ചെയ്യുന്ന പരി പാടി യുമാണ് പ്രധാനമന്ത്രിക്ക് ഉള്ളത്. ബഹ്റൈൻ പ്രധാന മന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുമായി ചർച്ച നടത്തും എന്നും അറി യുന്നു.

- pma

വായിക്കുക: , ,

Comments Off on പ്രധാനമന്ത്രി യുടെ ഗൾഫ് പര്യടനം ആഗസ്റ്റ് 23 മുതൽ

‘ഇന്ത്യയില്‍ ജനാധിപത്യം ഇപ്പോഴുമുണ്ടോ’? കശ്മീരിലെ കൂട്ട അറസ്റ്റില്‍ ആഞ്ഞടിച്ച് പ്രിയങ്ക

August 18th, 2019

aicc-gen-secretary-priyanka-gandhi-ePathram

ദില്ലി: ജമ്മുകശ്മീരില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റുചെയ്ത സംഭവത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്‍റെ ജനാധിപത്യ മുഖത്തെ ബിജെപി കാര്‍ന്നുതിന്നുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.

‘എന്ത് അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെ ജമ്മുകശ്മീരില്‍ അറസ്റ്റ് ചെയ്തത്?. മാധ്യമങ്ങളോട് സംസാരിക്കുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നത്? 15 ഓളം ദിവസങ്ങളായി മുന്‍ മുഖ്യമന്ത്രിമാരടക്കം കശ്മീരില്‍ തടവിലാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പോലും അവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇന്ത്യ ഇപ്പോഴും ജനാധിപത്യരാജ്യമാണെന്ന് മോദി-ഷാ സര്‍ക്കാര്‍ കരുതുന്നുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു.

ജമ്മുവില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിര്‍, വക്താവ് രവിന്ദര്‍ ശര്‍മ്മ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്ക് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയടക്കം അറസ്റ്റുചെയ്ത് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.

- അവ്നി

വായിക്കുക: , ,

Comments Off on ‘ഇന്ത്യയില്‍ ജനാധിപത്യം ഇപ്പോഴുമുണ്ടോ’? കശ്മീരിലെ കൂട്ട അറസ്റ്റില്‍ ആഞ്ഞടിച്ച് പ്രിയങ്ക

സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷ

August 11th, 2019

sonia-gandhi-epathram

ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റാകും. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം. കോൺഗ്രസ്‌ അധ്യക്ഷനായി തുടരാൻ താത്പര്യമില്ലെന്ന് വീണ്ടും രാഹുൽ ഗാന്ധി ആവർത്തിച്ചതോടെയാണ് സോണിയയിലേക്ക് വീണ്ടും പ്രസിഡന്റ് പദവിയെത്തിയത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് ദിശാബോധം നല്‍കിയെന്ന് പ്രമേയം. രാഹുലിന്റെ രാജി അംഗീകരിച്ചു.

പ്രവർത്തക സമിതിയിലെ പൊതു വികാരം തള്ളിയാണ് രാഹുൽ നിലപാട് ആവർത്തിച്ചത്. ഇതിനെ തുടർന്ന് 5 മേഖലകൾ തിരിച്ച് ചർച്ച നടന്നു. വിശാല ചർച്ചയിൽ നിന്നും സോണിയ ഗാന്ധിയും രാഹുലും വിട്ടുനിന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധി മാത്രമാണ് ഗാന്ധി കുടുംബത്തിൽ നിന്നും ചർച്ചകളിൽ പങ്കെടുത്തത്.കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ വൈകുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷ

സുഷമാ സ്വരാജ് അന്തരിച്ചു

August 7th, 2019

sushma-swaraj-passed-away-ePathram
ന്യൂഡല്‍ഹി : മുതിര്‍ന്ന ബി. ജെ. പി. നേതാവും വിദേശ കാര്യ മന്ത്രിയു മായി രുന്ന സുഷമാ സ്വരാജ് അന്തരിച്ചു. 67 വയസ്സ് ആയിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണി യോടെ ഡൽഹി എയിംസ് ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം.

ഹൃദയാഘാത ത്തെ തുടര്‍ന്ന് രാത്രി പത്തു മണി യോടെ ഓൾ ഇന്ത്യ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മെഡി ക്കൽ സയൻസ സില്‍ പ്രവേശിപ്പി ക്കുകയായിരുന്നു.

ബുധനാഴ്ച ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ ബി. ജെ. പി. ആസ്ഥാനത്ത് പൊതു ദർശനം. തുടർന്ന് ലോധി റോഡ് വൈദ്യുത ശ്മശാന ത്തിൽ സമ്പൂർണ്ണ ഔദ്യോഗിക ബഹു മതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.

-Image Credit : wikipedia

ആണവ ബാദ്ധ്യത : നയം വ്യക്തമാക്കണം  

ഭീകരവാദത്തിന് മതം ഇല്ല : സുഷമ സ്വരാജ് 

ഇന്തോ – അഫ്ഗാൻ സൈനിക ബന്ധം ശക്തമാകും 

സുഷമ സ്വരാജി ന്റെ സ്വാതന്ത്ര്യ ദിന സമ്മാനം 

- pma

വായിക്കുക: , , ,

Comments Off on സുഷമാ സ്വരാജ് അന്തരിച്ചു

Page 18 of 50« First...10...1617181920...304050...Last »

« Previous Page« Previous « കേരളത്തിൽ അടുത്ത നാലുദിനം അതിതീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം
Next »Next Page » ജമ്മു കശ്മീ‍ർ വിഭജനത്തിനെതിരെ നിലപാടെടുത്ത് ചൈന »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha