സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

August 16th, 2022

imran-khan-epathram

ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശകാര്യ നയങ്ങളെ വീണ്ടും പ്രശംസിച്ച് പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലാഹോറില്‍ നടന്ന പൊതു പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് ഇന്ത്യന്‍ വിദേശ കാര്യ വകുപ്പു മന്ത്രി എസ്. ജയ ശങ്കറിന്‍റെ വീഡിയോ ക്ലിപ്പ് പ്രദര്‍ശിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തേയും വിദേശ കാര്യ വകുപ്പു മന്ത്രി എസ്. ജയശങ്കറിനേയും ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചത്. പാക് പ്രസിഡണ്ട് പദവിയിൽ ഉള്ളപ്പോഴും ഇമ്രാൻ ഖാൻ ഇന്ത്യയുടെ വിദേശ നയങ്ങളെ പ്രശംസിച്ചിരുന്നു.

റഷ്യയുടെ പക്കല്‍ നിന്ന് ഇന്ധനം വാങ്ങുന്നതില്‍ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചു എങ്കിലും അത് വക വെക്കാതെ സ്വന്തം നില പാടില്‍ ഉറച്ചു നില്‍ക്കും എന്ന് അറിയിച്ച ഇന്ത്യയെ കുറ്റപ്പെടുത്തിയ പാശ്ചാത്യ രാജ്യങ്ങളെ ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു.

എസ്. ജയശങ്കര്‍ സ്ലൊവാക്യയില്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ക്ലിപ്പ് ആയിരുന്നു ഇമ്രാന്‍ ഖാന്‍ പ്രദര്‍ശിപ്പിച്ചത്.

പാകിസ്ഥാനും ഇന്ത്യക്കും ഒന്നിച്ചാണ് സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള വിദേ ശനയം സ്വീകരിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി മാറി പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍.

റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങരുത് എന്ന് ഇന്ത്യയോട് അമേരിക്ക ഉത്തരവിട്ടു. അമേരിക്കയുടെ നയ തന്ത്ര സുഹൃത്താണ് ഇന്ത്യ, പാകിസ്ഥാന്‍ അങ്ങനെ അല്ല. എന്നാല്‍ അമേരിക്കയുടെ നിര്‍ദ്ദേശത്തിനു ഇന്ത്യയുടെ വിദേശ കാര്യവകുപ്പു മന്ത്രി നല്‍കിയ മറുപടി നമുക്കു കാണാം എന്നു പറഞ്ഞായിരുന്നു എസ്. ജയ ശങ്കറിന്‍റെ വീഡിയോ ഇമ്രാന്‍ ഖാന്‍ പ്രദര്‍ശിപ്പിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

മുംബൈ ഭീകരാക്രമണം : ഹാഫിസ് സഈദിന് 32 വര്‍ഷം തടവ്

April 9th, 2022

hafiz-saeed-epathram
കറാച്ചി : മുംബൈ ഭീകരാക്രമണക്കേസിൽ പ്രതി ഹാഫിസ് സഈദിന് 32 വർഷം കൂടി തടവു ശിക്ഷ. ഭീകര സംഘടന കൾക്ക് സാമ്പത്തിക സഹായം നൽകിയ കേസുകളിലാണ് പാക്കിസ്ഥാന്‍ ഭീകര വിരുദ്ധ കോടതി യുടെ വിധി. ഇയാളുടെ സ്വത്തുക്കള്‍ എല്ലാം കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.

ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ കേസിൽ 2020 ലും ഹാഫിസിനെ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു. മുംബൈ ഭീകര ആക്രമണ ത്തിന്‍റെ മുഖ്യ ആസൂത്രകനും ജമാഅത്തു ദ്ദഅവ സ്ഥാപകനുമാണ് ഹാഫിസ്.

- pma

വായിക്കുക: , , ,

Comments Off on മുംബൈ ഭീകരാക്രമണം : ഹാഫിസ് സഈദിന് 32 വര്‍ഷം തടവ്

ഇന്ത്യയുടെ വിദേശ നയം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് : ഇമ്രാന്‍ ഖാന്‍

March 21st, 2022

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശ നയത്തെ പുകഴ്ത്തി പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. സ്വതന്ത്രവും ജനക്ഷേമ പരവുമാണ് ഇന്ത്യയുടെ വിദേശ നയം എന്നാണ് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത്.

അമേരിക്കയുടെ ക്വാഡ് (QUAD) സഖ്യത്തില്‍ അംഗം ആയിരിക്കെ തന്നെ അമേരിക്ക യുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പ്രശംസിച്ചു കൊണ്ടാണ് ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇമ്രാന്‍ ഖാന്‍ ഇങ്ങിനെ പറഞ്ഞത്.

‘ഞാന്‍ ഇന്ന് ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു. അവര്‍ എല്ലായ്‌പ്പോഴും ഒരു സ്വതന്ത്ര വിദേശനയം നില നിര്‍ത്തിയിട്ടുണ്ട്. അമേരിക്ക യുമായി ഇന്ത്യ സഖ്യത്തിലാണ്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവർക്ക് കൂടെ നാലു രാഷ്ട്ര കൂട്ടായ്മയായ ക്വാഡിൽ ഇന്ത്യ അംഗമാണ്. എന്നാൽ അവർ പക്ഷം പിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ വിദേശ നയം ജനക്ഷേമം ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്’. ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ന്യൂസ് പോർട്ടൽ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ജനക്ഷേമം മുന്നിൽ കണ്ടു കൊണ്ടാണ് താനും വിദേശ നയം സ്വീകരിക്കുന്നത്. ആർക്കു മുന്നിലും തലകുനിക്കില്ല എന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യയുടെ വിദേശ നയം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് : ഇമ്രാന്‍ ഖാന്‍

ഇന്ത്യയുടെ വിദേശ നയം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് : ഇമ്രാന്‍ ഖാന്‍

March 21st, 2022

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശ നയത്തെ പുകഴ്ത്തി പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. സ്വതന്ത്രവും ജനക്ഷേമ പരവുമാണ് ഇന്ത്യയുടെ വിദേശ നയം എന്നാണ് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത്.

അമേരിക്കയുടെ ക്വാഡ് (QUAD) സഖ്യത്തില്‍ അംഗം ആയിരിക്കെ തന്നെ അമേരിക്ക യുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പ്രശംസിച്ചു കൊണ്ടാണ് ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇമ്രാന്‍ ഖാന്‍ ഇങ്ങിനെ പറഞ്ഞത്.

‘ഞാന്‍ ഇന്ന് ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു. കാരണം അവര്‍ എല്ലായ്‌പ്പോഴും ഒരു സ്വതന്ത്ര വിദേശ നയം നില നിര്‍ത്തിയിട്ടുണ്ട്. ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവർക്ക് കൂടെ നാലു രാഷ്ട്ര കൂട്ടായ്മയായ ക്വാഡിൽ ഇന്ത്യ അംഗമാണ്. എന്നാൽ അവർ പക്ഷം പിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ വിദേശ നയം ജനക്ഷേമം ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്’. ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ന്യൂസ് പോർട്ടൽ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ജനക്ഷേമം മുന്നിൽ കണ്ടു കൊണ്ടാണ് താനും വിദേശ നയം സ്വീകരിക്കുന്നത്. ആർക്കു മുന്നിലും തലകുനിക്കില്ല എന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on ഇന്ത്യയുടെ വിദേശ നയം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് : ഇമ്രാന്‍ ഖാന്‍

കൊറോണ ഒരു പകര്‍ച്ച വ്യാധി അല്ല : നിയന്ത്രണങ്ങള്‍ നീക്കണം എന്ന് പാക്ക് കോടതി

May 20th, 2020

pakistan-prison-epathram

ഇസ്ലാമാബാദ് : കൊറോണ വൈറസ് വ്യാപനം തടയു വാന്‍ പാക്കിസ്ഥാനില്‍ ഏര്‍പ്പെടു ത്തിയ നിയന്ത്രണങ്ങള്‍ നീക്കണം എന്ന് പാക്ക് സുപ്രീം കോടതി വിധി.

കൊറോണ ഒരു പകര്‍ച്ച വ്യാധി അല്ല എന്നു പറഞ്ഞ കോടതി, കൊറോണക്ക് എതിരെ യുള്ള പ്രവര്‍ത്തന ങ്ങള്‍ക്ക് വേണ്ടി എന്തിനാണ് അധികമായി പണം ചെലവാക്കുന്നത് എന്നും സര്‍ക്കാരിനോട് ചോദിച്ചു.

സുപ്രീം കോടതി സ്വമേധയാലുള്ള ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി യുടെ അധി കാരം ഉപയോഗിച്ച് ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് ഇറക്കിയത്. സുപ്രീം കോടതി ഉത്തരവിനെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തു.

ആരോഗ്യ വകുപ്പിന്ന് എതിര്‍പ്പില്ല എങ്കില്‍ ഷോപ്പിംഗ് മാളുകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടു. രാജ്യത്തെ നിയന്ത്ര ണങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുന്ന തിനെ ഡോക്ടര്‍ മാരും മറ്റു ആരോഗ്യ പ്രവര്‍ത്ത കരും വിമര്‍ശിച്ചു.

ആരോഗ്യ സംവിധാനം തകരുകയും പെട്ടെന്ന് വൈറസ് വ്യാപനം ഉണ്ടാവും എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് കൊറോണ വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നിട്ടില്ല എന്നതി നാല്‍ ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കും എന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കൊറോണ ഒരു പകര്‍ച്ച വ്യാധി അല്ല : നിയന്ത്രണങ്ങള്‍ നീക്കണം എന്ന് പാക്ക് കോടതി

Page 1 of 812345...Last »

« Previous « പരീക്ഷകള്‍ മാറ്റി വെച്ചു
Next Page » ജാഗ്രത വേണം : കേരള ത്തിൽ കൊവിഡ്-19 രോഗി കള്‍ വര്‍ദ്ധിക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha