ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശകാര്യ നയങ്ങളെ വീണ്ടും പ്രശംസിച്ച് പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലാഹോറില്‍ നടന്ന പൊതു പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് ഇന്ത്യന്‍ വിദേശ കാര്യ വകുപ്പു മന്ത്രി എസ്. ജയ ശങ്കറിന്‍റെ വീഡിയോ ക്ലിപ്പ് പ്രദര്‍ശിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തേയും വിദേശ കാര്യ വകുപ്പു മന്ത്രി എസ്. ജയശങ്കറിനേയും ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചത്. പാക് പ്രസിഡണ്ട് പദവിയിൽ ഉള്ളപ്പോഴും ഇമ്രാൻ ഖാൻ ഇന്ത്യയുടെ വിദേശ നയങ്ങളെ പ്രശംസിച്ചിരുന്നു.
റഷ്യയുടെ പക്കല്‍ നിന്ന് ഇന്ധനം വാങ്ങുന്നതില്‍ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചു എങ്കിലും അത് വക വെക്കാതെ സ്വന്തം നില പാടില്‍ ഉറച്ചു നില്‍ക്കും എന്ന് അറിയിച്ച ഇന്ത്യയെ കുറ്റപ്പെടുത്തിയ പാശ്ചാത്യ രാജ്യങ്ങളെ ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു.
എസ്. ജയശങ്കര്‍ സ്ലൊവാക്യയില്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ക്ലിപ്പ് ആയിരുന്നു ഇമ്രാന്‍ ഖാന്‍ പ്രദര്‍ശിപ്പിച്ചത്.
പാകിസ്ഥാനും ഇന്ത്യക്കും ഒന്നിച്ചാണ് സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള വിദേ ശനയം സ്വീകരിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി മാറി പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍.
റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങരുത് എന്ന് ഇന്ത്യയോട് അമേരിക്ക ഉത്തരവിട്ടു. അമേരിക്കയുടെ നയ തന്ത്ര സുഹൃത്താണ് ഇന്ത്യ, പാകിസ്ഥാന്‍ അങ്ങനെ അല്ല. എന്നാല്‍ അമേരിക്കയുടെ നിര്‍ദ്ദേശത്തിനു ഇന്ത്യയുടെ വിദേശ കാര്യവകുപ്പു മന്ത്രി നല്‍കിയ മറുപടി നമുക്കു കാണാം എന്നു പറഞ്ഞായിരുന്നു എസ്. ജയ ശങ്കറിന്‍റെ വീഡിയോ ഇമ്രാന്‍ ഖാന്‍ പ്രദര്‍ശിപ്പിച്ചത്.