ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്

February 15th, 2025

shakthi-sports-reji-lal-memorial-cricket-tournament-ePathram

അബുദാബി : ശക്തി തിയ്യറ്റേഴ്സ് പ്രവർത്തകനായിരുന്ന റെജിൻ ലാലിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഷാബിയ പ്രീമിയർ ലീഗിന് സമാപനം. യു. എ. ഇ. യിലെ പന്ത്രണ്ടോളം പ്രധാന ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് മത്സര ത്തിൽ യംഗ് ഇന്ത്യൻസ് അബുദാബിയെ പരാജയ പ്പെടുത്തി ഡി. സി. എ. ഹണ്ടേഴ്സ് അബുദാബി ജേതാക്കളായി.

സമ്മാന ദാന ചടങ്ങിൽ ലോക കേരള സഭ അംഗം അഡ്വക്കറ്റ്. അൻസാരി സൈനുദ്ദീൻ, കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് ബീരാൻ കുട്ടി, അബു ദാബി ശക്തി പ്രസിഡണ്ട് കെ. വി. ബഷീർ, ജനറൽ സെക്രട്ടറി സിയാദ്, സ്പോർട്സ് സെക്രട്ടറി ഉബൈദ്, കൂടാതെ അജിൻ, സുമ വിപിൻ, ജയൻ പൊറ്റക്കാട്, ജുനൈദ്, അച്യുത്, ഷാജി, ഷബീർ, ജ്യോതിഷ്, ശ്രീഷ്മ അനീഷ്, ജിഷ്ണു, രവി ശങ്കർ, ഷിബു, ഹിൽട്ടൺ, രാകേഷ്, ബിജു, അർഷ അനന്യ എന്നിവർ എന്നിവർ വിജയികൾക്ക് സമ്മാന ദാനം നടത്തി.

ശക്തിയുടെ നൂറു കണക്കിന് വളണ്ടിയർമാർ പങ്കെടുത്ത പരിപാടി സംഘാടക മികവിന് പുതിയ അധ്യായം ആണെന്ന് ഡ്രീം ക്രിക്കറ്റ് അക്കാദമി ഡയറക്ടർ മധു അഭിപ്രായപ്പെട്ടു. ചടങ്ങിൽ മേഖല സ്പോർട്സ് സെക്രട്ടറി ഷബീർ നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്

മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി

December 28th, 2024

malayalee-samajam-indoor-sports-2024-ePathram
അബുദാബി : മലയാളി സമാജം ഇൻഡോർ സ്പോർട്സ് മത്സരങ്ങൾ, കുട്ടികളും മുതിർന്നവരും അടക്കം പങ്കെടുത്തവരുടെ ബാഹുല്യം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. അബുദാബി മലയാളി സമാജം അങ്കണത്തിൽ നടന്ന ഇൻഡോർ സ്പോർട്ട്സിൽ രസകരമായ കായിക മൽസരങ്ങളിൽ ഇരുന്നൂറിൽപ്പരം സമാജം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.

സ്പോർട്സ് സെക്രട്ടറിമാരായ സുധീഷ് കൊപ്പം, നടേശൻ ശശി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇൻഡോർ സ്പോർട്സിനു മലയാളി സമാജം സ്പോർട്സ് കമ്മിറ്റി, വളണ്ടിയർ ടീം, വനിതാ വിഭാഗം, ബാലവേദി, സമാജം കോഡിനേഷനിലെ വിവിധ  കൂട്ടായ്മകളുടെ പ്രതി നിധികളും നേതൃത്വം നൽകി. FB Page

- pma

വായിക്കുക: , , , , , ,

Comments Off on മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി

നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ

December 26th, 2024

champions-mujeeb-mogral-memorial-nano-cricket-tournament-2024-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക്‌ സെൻ്റർ കായിക വിഭാഗം സംഘടിപ്പിച്ച രണ്ടാമത് മുജീബ് മൊഗ്രാൽ മെമ്മോറിയൽ ഇൻഡോർ നാനോ ക്രിക്കറ്റ് മത്സര ങ്ങളിൽ ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ. എറണാകുളം ജില്ലാ കെ. എം. സി. സി. യാണ് റണ്ണേഴ്സ് അപ്. വ്യക്തിഗത സമ്മാനങ്ങൾ : ഷാബുദ്ദിൻ ഹാഫിസ് (മികച്ച ബാറ്റിങ്), അനിൽ പാലക്കാട് (മികച്ച ബൗളർ). ഇസ്ലാമിക്‌ സെൻ്റർ – കെ. എം. സി. സി. നേതാക്കൾ തമ്മിൽ നടന്ന സൗഹൃദ മത്സരം സമ നിലയിൽ പിരിഞ്ഞു.

സെൻ്റർ പ്രസിഡണ്ട് ബാവാ ഹാജി ഉൽഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ബി. സി. അബൂബക്കർ ബാറ്റ് ചെയ്ത് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സ്പോർട്സ് സെക്രട്ടറി ഹുസൈൻ സി. കെ. സ്വാഗതവും കൺവീനർ സമീർ പുറത്തൂർ നന്ദിയും പറഞ്ഞു.

ഇസ്ലാമിക്‌ സെൻ്റർ, സുന്നി സെൻ്റർ, കെ. എം. സി. സി. ഭാരവാഹികളും നേതാക്കളും സംബന്ധിച്ചു. സെൻ്റർ കായിക വിഭാഗം അംഗങ്ങൾ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ

ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ

April 4th, 2024

cricket-tournament-winners-marthoma-yuva-jana-sakhyam-ePathram
അബുദാബി : മാർത്തോമാ യുവജന സഖ്യം യു. എ. ഇ. സെൻ്റർ, ഷാർജ സ്കൈ ലൈൻ വിക്ടോറിയ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണ മെൻറിൽ അബുദാബി മാർത്തോമാ യുവജന സഖ്യം ജേതാക്കളായി. ദുബായ് ട്രിനിറ്റി മാർത്തോമാ യുവജനസഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

അബുദാബി, അൽ ഐൻ, ദുബായ്, ഫുജൈറ റാസൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിൽ നിന്നുള്ള യുവ ജന സഖ്യം ശാഖകളുടെ ടീമുകൾ മത്സരങ്ങളിൽ മാറ്റുരച്ചു.

യു. എ. ഇ. സെൻ്റർ പ്രസിഡണ്ട് റവ. ലിനു ജോർജ്ജ്, റവ. ബിജി എം. രാജു, റവ. രഞ്ജിത്ത് ഉമ്മൻ, റവ. ജിജോ വർഗീസ്, മാർത്തോമാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന സെക്രട്ടറി റവ. സജു ബി. ജോൺ, യു. എ. ഇ. സെൻ്റർ വൈസ് പ്രസിഡണ്ട് ബിജോയ് പി. സാം, സെക്രട്ടറി ആരോൺ അജീഷ് കുര്യൻ, ട്രഷറർ ജസ്റ്റിൻ കെ. ജോസഫ്, കൺവീനർ റോബിൻ വർഗ്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. FB PAGE

- pma

വായിക്കുക: , , ,

Comments Off on ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ

എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ 6 ലോഗോ പ്രകാശനം ചെയ്തു

November 21st, 2023

logo-msl-mattul-kmcc-cricket-ePathram

അബുദാബി : മാട്ടൂൽ കെ. എം. സി. സി. സംഘടിപ്പിക്കുന്ന മാട്ടൂൽ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് ആറാമത് സീസൺ മത്സരങ്ങൾ 2023 ഡിസംബര്‍ 2 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ അബുദാബി ഹുദരിയാത്ത് ഗ്രൗണ്ടില്‍ വെച്ച് നടക്കും. യു. എ. ഇ. യിലെ പന്ത്രണ്ട് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ – 6 ലോഗോ പ്രകാശനം അഹല്യ എക്സ് ചേഞ്ച് കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് നടന്നു.

ലോഗോ പ്രകാശന ചടങ്ങില്‍ അഹല്യ ഉന്നത ഉദ്യോഗസ്ഥരായ മുഹമ്മദ് മറുഗൂബ്, ഷാനിഷ് കൊല്ലാറ, രാജശേഖർ, മുംതാസ് മൊയ്‌തീൻ ഷാ, കെ. എം. സി. സി. നേതാക്കളായ സി. എച്ച്. യൂസഫ്, സി. എം. കെ. മുസ്തഫ, കെ. വി. ആരിഫ്, സി. എം. വി. ഫത്താഹ്, എ. കെ. സാഹിർ, ഷഫീഖ്, റഹീം ആഷിക്, ഹാഷിം ചള്ളകര, നൗഷാദ്, സാദിഖ് തെക്കുമ്പാട് എന്നിവർ സംബന്ധിച്ചു.

എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ – 6 ന്‍റെ ഭാഗമായി യു. എ. ഇ. ദേശീയ ദിന ആഘോഷവും മാട്ടൂൽ കെ. എം. സി. സി. കോൽക്കളി ടീമിന്‍റെ അരങ്ങേറ്റവും നടക്കും.

- pma

വായിക്കുക: , , , ,

Comments Off on എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ 6 ലോഗോ പ്രകാശനം ചെയ്തു

Page 1 of 212

« Previous « എം. എം. നാസറിന്‍റെ സ്മരണയില്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിച്ചു
Next Page » ചികിത്സയിലുള്ളവരെ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha