നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ

May 24th, 2019

modi-epathram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ.നരേന്ദ്ര മോദിയെ അഭിനന്ദിക്കാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ആദ്യം രംഗത്തെത്തിയത്. ബിജെപിയുടെയും സഖ്യകക്ഷികളുടെയും വിജയത്തില്‍ മോദിയ്ക്ക് അഭിനന്ദനമറിയിക്കുന്നതായി ഇമ്രാൻ ഖാൻ പറഞ്ഞു. ദക്ഷിണേഷ്യയില്‍ സമാധാനത്തിനും, വികസനത്തിനും സമ്പല്‍ സമൃദ്ധിയ്ക്കുമായി അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍.

ചൈന പ്രസിഡന്‍റ് സി ജിന്‍പിംഗ് , റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുഡിന്‍, അബുദാബി കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍ , ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, വിയറ്റ്നാം പ്രധാനമന്ത്രി ഗുയെന്‍ സുവാന്‍ ഫൂ, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ് , മാലീദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മൊഹമ്മദ് സൊലിഹ് , അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ്‌ ഘനി എന്നിവരും നരേന്ദ്രമോദിയെ അഭിനന്ദിച്ചു.

- അവ്നി

വായിക്കുക: , , , ,

Comments Off on നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ

സമാധാന ചര്‍ച്ച മുന്നോട്ടു പോകാന്‍ ബിജെപി അധികാരത്തിലെത്തണം: ഇമ്രാന്‍ ഖാന്‍

April 10th, 2019

imran-khan-epathram

ഇസ്ലാമാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കാശ്മീരിലെ സമാധാന ചര്‍ച്ചകള്‍ക്ക് സാധ്യത തെളിയുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീരിലെ പ്രശ്‌നപരിഹാരത്തിന് ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് തടസമാകുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശമാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഇന്ത്യയില്‍ മുസ്ലീംകള്‍ക്കെതിരെ ആക്രമണം നടക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on സമാധാന ചര്‍ച്ച മുന്നോട്ടു പോകാന്‍ ബിജെപി അധികാരത്തിലെത്തണം: ഇമ്രാന്‍ ഖാന്‍

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാനെ ചൈന സംരക്ഷിക്കേണ്ടതില്ലെന്ന് അമേരിക്ക

March 22nd, 2019

Trump_epathram

വാഷിംഗ്ടണ്‍: ഭീകരര്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നതിന് ചൈന മുന്‍കയ്യെടുക്കണമെന്ന് അമേരിക്ക. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന തടഞ്ഞത് നിരാശയുണ്ടാക്കി. വിഷയത്തില്‍ പാകിസ്ഥാനെ സംരക്ഷിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ചൈനക്കുണ്ടെന്നും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സ്വന്തം നാട്ടിലെ ഭീകരര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ചൈന ലോകരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടത്. ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്ഥാനെ ചൈന സംരക്ഷിക്കേണ്ട ആവശ്യമില്ല. തീവ്രവാദത്തിനെതിരെ ചൈനക്കും അമേരിക്കക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്ക വ്യക്തമാക്കി.

- അവ്നി

വായിക്കുക: , ,

Comments Off on ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാനെ ചൈന സംരക്ഷിക്കേണ്ടതില്ലെന്ന് അമേരിക്ക

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ഇന്ത്യ തിരിച്ചടിക്കുന്നു

March 6th, 2019

india-pak-epathram

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം.രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയാണ് പാക് സൈന്യം വെടിയുതിർത്തത്.പുലർച്ചെ മൂന്നരയോടെ തുടങ്ങിയ പാക് വെടിവയ്പ് നാലര വരെ നീണ്ടു.

ഇന്ത്യൻ സൈന്യം ഇന്നലെയും ഇന്നും ശക്തമായി തിരിച്ചടിച്ചു. ഫെബ്രുവരി 26-ന് നടന്ന ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷം എല്ലാ ദിവസവും അതിർത്തിയിൽ പാക് സൈന്യം നിയന്ത്രണരേഖയിൽ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്. അതേസമയം, ജമ്മു കാശ്മീരിലെ ത്രാലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകര‌‌രെ വധിച്ചു.

- അവ്നി

വായിക്കുക: , , , ,

Comments Off on അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ഇന്ത്യ തിരിച്ചടിക്കുന്നു

പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു

March 2nd, 2019

nirmala-sitharaman-meets-abhinandan-varthaman-ePathram
ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരിൽ നിന്നും ശാരീരിക ഉപദ്രവം ഉണ്ടായില്ല എങ്കിലും മാന സിക പീഡനം നേരിട്ടു എന്ന് വിംഗ് കമാന്‍ ഡര്‍ അഭി നന്ദന്‍ വർദ്ധ മാൻ വെളിപ്പെടുത്തി എന്ന് ഔദ്യോ ഗിക വൃത്ത ങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി യായ എ. എന്‍. ഐ. റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ അതിര്‍ത്തി ലംഘിച്ച പാക് യുദ്ധ വിമാനത്തെ തുരത്തു ന്നതി നിടെ അദ്ദേഹം പറത്തിയ മിഗ് – 21 പോര്‍ വിമാനം പാക് അധീന കശ്മീ രില്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച യാണ് അഭിനന്ദനെ പാക്കി സ്ഥാന്‍ സേന പിടികൂടിയത്.

അറുപത് മണിക്കൂറു കൾക്കു ശേഷം വെള്ളി യാഴ്ച വൈകു ന്നേര മാണ് വിംഗ് കമാന്‍ ഡര്‍ അഭിനന്ദന്‍ ഇന്ത്യ യില്‍ തിരികെ എത്തിയത്. പിന്നീട് വൈദ്യ പരി ശോധന ക്കു വിധേയ നായ അഭിനന്ദനെ കേന്ദ്ര പ്രതി രോധ മന്ത്രി നിര്‍മ്മല സീതാ രാമനും മുതിര്‍ന്ന വ്യോമസേന ഉദ്യോ ഗസ്ഥരും സന്ദര്‍ശി ച്ചിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു

Page 4 of 8« First...23456...Last »

« Previous Page« Previous « അഭിനന്ദന്‍ വാഗ അതിര്‍ത്തിയിലെത്തി
Next »Next Page » ഭീകര വാദ ത്തിന് മതം ഇല്ല : സുഷമ സ്വരാജ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha