സുഷമാ സ്വരാജ് അന്തരിച്ചു

August 7th, 2019

sushma-swaraj-passed-away-ePathram
ന്യൂഡല്‍ഹി : മുതിര്‍ന്ന ബി. ജെ. പി. നേതാവും വിദേശ കാര്യ മന്ത്രിയു മായി രുന്ന സുഷമാ സ്വരാജ് അന്തരിച്ചു. 67 വയസ്സ് ആയിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണി യോടെ ഡൽഹി എയിംസ് ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം.

ഹൃദയാഘാത ത്തെ തുടര്‍ന്ന് രാത്രി പത്തു മണി യോടെ ഓൾ ഇന്ത്യ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മെഡി ക്കൽ സയൻസ സില്‍ പ്രവേശിപ്പി ക്കുകയായിരുന്നു.

ബുധനാഴ്ച ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ ബി. ജെ. പി. ആസ്ഥാനത്ത് പൊതു ദർശനം. തുടർന്ന് ലോധി റോഡ് വൈദ്യുത ശ്മശാന ത്തിൽ സമ്പൂർണ്ണ ഔദ്യോഗിക ബഹു മതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.

-Image Credit : wikipedia

ആണവ ബാദ്ധ്യത : നയം വ്യക്തമാക്കണം  

ഭീകരവാദത്തിന് മതം ഇല്ല : സുഷമ സ്വരാജ് 

ഇന്തോ – അഫ്ഗാൻ സൈനിക ബന്ധം ശക്തമാകും 

സുഷമ സ്വരാജി ന്റെ സ്വാതന്ത്ര്യ ദിന സമ്മാനം 

- pma

വായിക്കുക: , , ,

Comments Off on സുഷമാ സ്വരാജ് അന്തരിച്ചു

എസ്. ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

July 28th, 2019

congress-leader-s-jaipal-reddy-passes-away-ePathram
ഹൈദരാബാദ് : മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ ഗ്രസ്സ് നേതാവു മായ എസ്. ജയ്പാല്‍ റെഡ്ഡി (77) അന്ത രിച്ചു. രോഗ ബാധിത നായി ചികിത്സ യിൽ കഴി യുന്ന തിനിടെ ഞായ റാഴ്ച പുലർച്ചെ ഒന്നര യോടെ ഹൈദരാ ബാദി ലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാ യി രുന്നു അന്ത്യം.

വിദ്യാര്‍ത്ഥി രാഷ്ട്രീയ ത്തിലൂടെ പൊതു രംഗത്ത് എത്തിയ അദ്ദേഹം ആദ്യ കാലത്ത് കോണ്‍ ഗ്രസ്സ് അംഗ മായിരുന്നു. നാലു തവണ എം. എല്‍. എ. യും അഞ്ചു തവണ ലോക്സഭാ എം. പി. യും രണ്ടു തവണ രാജ്യ സഭാ എം. പി. യു മായി.

അടി യന്തരാ വസ്ഥ ക്കാലത്ത് കോൺ ഗ്രസ്സ് വിട്ടു ജനതാ ദളില്‍ ചേര്‍ന്നു. 1980 ൽ ഇന്ദിരാ ഗാന്ധിക്ക് എതിരെ മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു. 1985 മുതല്‍ 1988 വരെ ജനതാ പാര്‍ട്ടി യുടെ ജനറല്‍ സെക്ര ട്ടറി ആയി രുന്നു.

ജനതാ ദള്‍ പാര്‍ട്ടി തകര്‍ന്നതോടെ കോൺഗ്രസ്സിൽ തിരിച്ചെത്തി. പിന്നീട് പാര്‍ട്ടി വക്താവ് ആയി രുന്നു. ഐ. കെ. ഗുജ്‌റാള്‍ മന്ത്രി സഭ യിലും മന്‍ മോഹന്‍ സിംഗ് മന്ത്രി സഭകളിലും വിവിധ വകുപ്പുകള്‍ കൈ കാര്യം ചെയ്തി രുന്നു.

- pma

വായിക്കുക: , ,

Comments Off on എസ്. ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു, വിശ്വാസവോട്ടെടുപ്പ് 29 ന്

July 26th, 2019

yeddyurappa-epathram

ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ സത്യപ്രതി‍ജ്ഞ ചെയ്തു. മന്ത്രിമാരുടെ സത്യപ്രതിജ്‍ഞ വിശ്വാസവോട്ടെടുപ്പിന് ശേഷം നടക്കും. തിങ്കളാഴ്ച യെദ്യൂരപ്പ സഭയില്‍ വിശ്വാസം തേടുമെന്നാണ് റിപ്പോർട്ടുകൾ.

മൂന്ന് വിമതരെ സ്പീക്കർ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സർക്കാരുണ്ടാക്കാൻ ബിജെപി തീരുമാനിച്ചത്. 14 മാസങ്ങൾക്ക് മുൻപ് ഇറങ്ങിപ്പോകേണ്ടി വന്ന അതേ മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും യെദ്യൂരപ്പ എത്തുമ്പോൾ സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

യെദ്യൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന.

- അവ്നി

വായിക്കുക: , ,

Comments Off on യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു, വിശ്വാസവോട്ടെടുപ്പ് 29 ന്

ജനാധിപത്യം സംരക്ഷി ക്കുവാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം : മമതാ ബാനര്‍ജി

July 22nd, 2019

mamata-banerjee-epathram
കൊല്‍ക്കത്ത : രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കു വാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രിയും തൃണ മൂല്‍ കോണ്‍ഗ്രസ്സ് നേതാവു മായ മമതാ ബാനര്‍ജി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര ങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പറു കള്‍ ഉപയോഗിക്കണം.

ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യ ങ്ങളില്‍ മുന്‍പ് വോട്ടിംഗ് യന്ത്ര ങ്ങള്‍ ഉപ യോഗി ച്ചിരുന്നു. പിന്നീട് അവര്‍ അതു നിറുത്തി ബാലറ്റി ലേക്ക് മടങ്ങി. ഇ. വി. എം. മെഷ്യനു കള്‍ ഒഴിവാക്കി എന്തു കൊണ്ട് നമുക്ക് ബാലറ്റ് പേപ്പറു കള്‍ തിരികെ കൊണ്ടു വന്നു കൂടാ എന്നും അവര്‍ ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ കള്ള പ്പണത്തിന്റെ ഒഴുക്ക് തടയണം. രാജ്യത്തെ ജനാധിപത്യം സംരക്ഷി ക്കുന്ന തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നില നിര്‍ത്തുന്നതിനും തെരഞ്ഞെടുപ്പ് പരിഷ്‌കരണം അത്യാവശ്യമാണ്.

തെരഞ്ഞെടുപ്പ് സം വിധാനങ്ങള്‍ പരിഷ്കരി ക്കണം എന്ന് 1995 മുതല്‍ താന്‍ ആവശ്യ പ്പെടു ന്നതാണ് എന്നും അവർ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ജനാധിപത്യം സംരക്ഷി ക്കുവാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം : മമതാ ബാനര്‍ജി

ഷീലാ ദീക്ഷിത് അന്തരിച്ചു

July 20th, 2019

sheila-dikshit-epathram
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി യായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഷീലാ ദീക്ഷിത് (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി യിലെ സ്വകാര്യ ആശുപത്രി യില്‍ ചികില്‍സ യിലാ യിരുന്നു. ഇന്നു വൈകു ന്നേരം നാലു മണി യോടെ ആയിരുന്നു അന്ത്യം.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രി സഭ കളില്‍ അംഗമായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷ ത്തോളം ഡല്‍ഹി മുഖ്യ മന്ത്രി ആയും അഞ്ചു മാസ ക്കാലം കേരളാ ഗവര്‍ണ്ണര്‍ ആയും ഇപ്പോള്‍ ഡല്‍ഹി സംസ്ഥാന കോണ്‍ഗ്രസ്സ് പ്രസി ഡണ്ട് ആയും ഷീലാ ദീക്ഷിത് പ്രവര്‍ത്തി ച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on ഷീലാ ദീക്ഷിത് അന്തരിച്ചു

Page 19 of 50« First...10...1718192021...304050...Last »

« Previous Page« Previous « ഇശല്‍ കോറസ് ‘മുഹബ്ബ ത്തിൻ നിലാവ്’ വെള്ളി യാഴ്ച
Next »Next Page » വേനല്‍ ചൂടിനു കുളിരായി അല്‍ ഐനില്‍ കനത്ത മഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha