ന്യൂഡല്‍ഹി : രാജ്യ സഭാംഗവും മുന്‍ കേന്ദ്ര മന്ത്രിയും സുപ്രീം കോടതി യിലെ അഭിഭാഷ കനുമായി രുന്ന രാം ജെഠ് മലാനി (രാം ബൂല്‍ ചന്ദ് ജെഠ് മലാനി ) അന്തരിച്ചു. 95 വയസ്സ് ആയിരുന്നു. ഞായറാഴ്ച രാവിലെ ഡല്‍ഹി യിലെ വസതി യില്‍ വെച്ചായിരുന്നു അന്ത്യം.
1923 സെപ്റ്റംബർ 14 ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ശിഖര്‍ പുറില്‍ ജനിച്ചു. വിഭജന ത്തെ തുടര്‍ന്ന് മുംബൈ യില്‍ എത്തി. പതി നേഴാം വയസ്സിൽ നിയമ ബിരുദം നേടി. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭി ഭാഷ കരില്‍ ഒരാളായ രാം ജെഠ് മലാനി, ബാര്‍ കൗണ്‍ സില്‍ ഓഫ് ഇന്ത്യ യുടെ ചെയര്‍ മാന്‍, രാജ്യാ ന്തര ബാർ അസോസി യേഷൻ അംഗം എന്നിങ്ങനെ സേവനം അനുഷ്ടി ച്ചിട്ടുണ്ട്.
രത്‌ന ജെഠ് മലാനി, ദുര്‍ഗ്ഗ ജെഠ് മലാനി എന്നി വര്‍ ഭാര്യ മാരാണ്. രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍ മക്കളും. അതില്‍ മഹേഷ് ജെഠ് മലാനി, റാണി ജെഠ് മലാനി എന്നി വര്‍ അഭിഭാഷകരാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, ചരമം, നിയമം