ഉത്തർ പ്രദേശിൽ മൂന്നു പുതിയ പദ്ധതികളുമായി ലുലു ഗ്രൂപ്പ്

June 5th, 2022

lulu-group-ma-youssufali-meet-prime-ninister-modi-ePathram
ലക്നൗ : അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഉത്തർ പ്രദേശിൽ 2,500 കോടി രൂപയുടെ മൂന്നു പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ലക്നൗവിൽ നടക്കുന്ന മൂന്നാമത് നിക്ഷേപക ഉച്ചകോടിയിലാണ് ലുലു ഗ്രൂപ്പിൻ്റെ പ്രഖ്യാപനം.

വാരണാസിയിലും പ്രയഹാരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡ യിൽ ലുലു ഫുഡ് പ്രോസ്സസിംഗ് ഹബ്ബും നിർമ്മിക്കുവാനാണ് പദ്ധതി. ലക്‌നൗവിൽ ലുലു ഗ്രൂപ്പ് ഇതിനകം 2,000 കോടി രൂപയുടെ ലുലു മാൾ പണി കഴിപ്പിച്ചിട്ടുണ്ട്.

യു, പി, യിലെ പുതിയ പദ്ധതികളെപ്പറ്റി സമ്മേളന നഗരി യിലെ ലുലു പവലിയൻ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി വിശദീകരിച്ചു കൊടുത്തു. മറ്റു മൂന്ന് പുതിയ പ്രോജക്ടുകൾ രണ്ടു വർഷത്തിനകം പൂർത്തീകരിക്കും എന്ന് എം. എ. യൂസഫലി അറിയിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ നേതൃത്വത്തിൽ യു. പി. യിൽ നടപ്പാക്കുന്ന മികച്ച വികസന സംരംഭങ്ങളെ യൂസഫലി പ്രശംസിക്കുകയും ചെയ്തു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യ ത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി യാണ് നിക്ഷേപ സമ്മിറ്റിനും തറക്കലിടൽ ചടങ്ങിനും തുടക്കം കുറിച്ചത്. 600-ല്‍ അധികം നിക്ഷേപകർ വിവിധ സംരംഭങ്ങൾ, മെഗാ പ്രോജക്ടുകൾ, സാങ്കേതിക കണ്ടു പിടിത്തങ്ങൾ എന്നിവ ഉച്ച കോടി യിൽ പ്രദർശിപ്പിക്കുന്നുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on ഉത്തർ പ്രദേശിൽ മൂന്നു പുതിയ പദ്ധതികളുമായി ലുലു ഗ്രൂപ്പ്

എം. എ. യൂസഫലി പ്രധാന മന്ത്രി യുമായി കൂടിക്കാഴ്ച നടത്തി

June 5th, 2022

lulu-group-ma-youssufali-meet-prime-ninister-modi-ePathram
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍മാര്‍ഗ്ഗിലെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലേയും ലുലു ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ പ്പറ്റിയും ഭാവി പദ്ധതി കളെപ്പറ്റിയും എം. എ. യൂസഫലി പ്രധാന മന്ത്രിയോട് വിശദീകരിച്ചു.

രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വിവിധ ഉത്തേജക പദ്ധതി കള്‍ രാജ്യത്തെ കര്‍ഷകര്‍ക്കും ഭക്ഷ്യ സുരക്ഷക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തു എന്ന് എം. എ. യൂസഫലി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on എം. എ. യൂസഫലി പ്രധാന മന്ത്രി യുമായി കൂടിക്കാഴ്ച നടത്തി

കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

May 30th, 2022

narendra-modi-acting-as-mahathma-gandhi-with-charkha-ePathram
ന്യൂഡല്‍ഹി : പ്രധാന മന്ത്രിയുടെ പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ മക്കള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മാസം നാലായിരം രൂപ നല്‍കും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സാമ്പത്തിക സഹായം, ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ ഷിപ്പ്, അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരിക്കുന്നത്.

ചികില്‍സ ആവശ്യമുള്ള കുട്ടികള്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ്, പി. എം. കെയേഴ്സിന്‍റെ പാസ്സ്ബുക്ക് എന്നിവ നല്‍കും.

കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ 18 വയസ്സു മുതല്‍ 23 വയസ്സു വരെയുള്ള മക്കള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡും 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും.

 

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

കപില്‍ സിബല്‍ കോണ്‍ഗ്രസ്സ് വിട്ടു

May 25th, 2022

kapil-sibal-tablet-pc-epathram
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ്സ് വിട്ടു. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌ വാദി പാർട്ടിയുടെ പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി കപില്‍ സിബല്‍ മൽസരിക്കും.

സമാജ് വാദി പാര്‍ട്ടി പ്രസിഡണ്ട് അഖിലേഷ് യാദവിനൊപ്പം ഉത്തര്‍പ്രദേശ് വിധാന്‍ സഭയില്‍ എത്തി കപില്‍ സിബല്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

രാജ്യത്തിന് വേണ്ടി ഒരു സ്വതന്ത്ര ശബ്ദമായി പ്രവർത്തിക്കുവാന്‍ ആഗ്രഹിക്കുന്നു. മെയ് 16 ന് തന്നെ കോൺഗ്രസ്സ് പാർട്ടിക്ക് രാജി സമർപ്പിച്ചിരുന്നു. മോഡി സര്‍ക്കാരിനെ എതിര്‍ക്കാന്‍ ഒരു സഖ്യം ഉണ്ടാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും കപില്‍ സിബല്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on കപില്‍ സിബല്‍ കോണ്‍ഗ്രസ്സ് വിട്ടു

ഗുജറാത്ത് കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

May 18th, 2022

anti-congress-india-epathram

ന്യൂഡല്‍ഹി : ഗുജറാത്ത് കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. ഗുജറാത്ത് നിയമ സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഹര്‍ദിക് കോണ്‍ഗ്രസ്സ് വിട്ടത്. ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപനം അറിയിച്ചത്.

പാട്ടീദാർ പ്രവർത്തകന്‍ ആയിരുന്ന ഹര്‍ദിക് 2019 ലോക്‌ സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ഗുജറാത്ത് കോണ്‍ഗ്രസ്സില്‍ ഉൾപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത് എന്നറിയുന്നു.

- pma

വായിക്കുക: , ,

Comments Off on ഗുജറാത്ത് കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

Page 7 of 50« First...56789...203040...Last »

« Previous Page« Previous « കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴ : ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍ ജയില്‍ മോചിതനായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha