അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്‍റെ പുതിയ പ്രസിഡണ്ട് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരമേറ്റു. ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികള്‍ ചേർന്ന ഫെഡറൽ സുപ്രീം കൗൺസിൽ യോഗത്തിലാണ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.
അബുദാബിയിലെ അൽ മുഷ്‌രിഫ് പാലസിൽ ചേര്‍ന്ന ഫെഡറൽ സുപ്രീം കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അദ്ധ്യക്ഷത വഹിച്ചു.
ഭരണ ഘടനയുടെ ആർട്ടിക്കിൾ 51 അനുസരിച്ച്, അന്തരിച്ച പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാന്‍റെ പിൻ ഗാമിയായി ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യു. എ. ഇ. പ്രസിഡണ്ടായി ഐകകണ്‌ഠേന തെരഞ്ഞെടുത്തു എന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
- pma