ജമ്മു: പാക് അധീന ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയാണ് എന്നും അത് അങ്ങിനെ തന്നെ തുടരും എന്നും കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി രാജ് നാഥ് സിംഗ്. കാർഗിൽ യുദ്ധം ജയിച്ചതിന്‍റെ ഭാഗമായി ജമ്മുവിൽ നടത്തിയ 23-ആം കാര്‍ഗില്‍ വിജയ ദിവസില്‍ ഇന്ത്യന്‍ സൈനികരുടെ ജീവ ത്യാഗത്തെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. പാക്ക് അധീന കശ്മീര്‍ വിഷയത്തില്‍ പാര്‍ലി മെന്‍റില്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. കശ്മീര്‍ എന്നെന്നും ഇന്ത്യയുടെ ഭാഗം ആയിരിക്കും.
PoK भारत का हिस्सा है, हम यह मानते हैं। संसद में इस बारे में सर्वसम्मत प्रस्ताव भी पारित है।
यह कैसे हो सकता है कि शिव के स्वरूप बाबा अमरनाथ हमारे पास हों, पर शक्ति स्वरूपा शारदा जी का धाम LoC के उस पार रहे… pic.twitter.com/4ha4qJMBeD
— Rajnath Singh (@rajnathsingh) July 24, 2022
1962 ല്‍ ജവഹര്‍ ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരിക്കെ ലഡാക്കിലെ നമ്മുടെ ഭൂമി ചൈന പിടിച്ചെടുത്തത് വെച്ചു നോക്കുമ്പോള്‍, ഇന്ന് ലോക ത്തെ ഏറ്റവും കരുത്തരായ രാജ്യം ഇന്ത്യയാണ് എന്നും രാജ് നാഥ് സിംഗ് പറഞ്ഞു. 1947 ന് ശേഷം എല്ലാ യുദ്ധങ്ങളിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. എന്നിട്ടും അവർ ഇന്ത്യക്ക് എതിരെ നിഴൽ യുദ്ധം നടത്തുകയാണ്.
ബാബാ അമര്‍ നാഥ് ഇന്ത്യയിലും മാ ശര്‍ദ ശക്തി നിയന്ത്രണ രേഖയില്‍ ഉടനീളവും ആയിരിക്കെ, പാക്ക് അധീന കശ്മീര്‍ ഇന്ത്യക്ക് പുറത്താവുക സാദ്ധ്യമല്ല. ശിവന്‍റെ രൂപത്തിലുള്ള ബാബാ അമര്‍നാഥ് നമ്മളോട് ഒപ്പം തന്നെയാണ്. നിയന്ത്രണ രേഖയുടെ മറ്റൊരു വശത്ത് ശര്‍ദ ശക്തി ദേവിയും ഉണ്ട്. ശര്‍ദ എന്ന് അറിയപ്പെടുന്ന സരസ്വതി ദേവിയുടെ ക്ഷേത്ര അവശിഷ്ടങ്ങളുള്ള ശര്‍ദ പീഠത്തെ സൂചിപ്പിച്ചാണ് രാജ് നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്.