എൻ. സി. പി. യെ പിളര്‍ത്തി അജിത് പവാർ എൻ. ഡി. എ. സർക്കാറിൽ ഉപ മുഖ്യമന്ത്രിയായി

July 2nd, 2023

ncp-flag-ajit-pawar-split-ncp-ePathram

മുംബൈ : അട്ടിമറിക്കു വേദിയായി വീണ്ടും മഹാ രാഷ്ട്ര രാഷ്ട്രീയം. മുതിര്‍ന്ന എന്‍. സി. പി. നേതാവ് അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തി, ബി. ജെ. പി. യും ശിവ സേനയും നേതൃത്വം നല്‍കുന്ന എന്‍. ഡി. എ. സര്‍ക്കാറില്‍ ഉപ മുഖ്യ മന്ത്രിയായി അജിത് പവാര്‍ സത്യ പ്രതിജ്ഞ ചെയ്തു.

നിലവില്‍ പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തി ലൂടെയാണ് തന്നോടൊപ്പം നില്‍ക്കുന്ന 29 എം. എൽ. എ. മാരേയും കൂട്ടി രാജ് ഭവനില്‍ എത്തി സത്യ പ്രതിജ്ഞ ചെയ്തത്.

അജിതിന് പുറമെ എൻ. സി. പി. യിൽ നിന്ന് മറ്റ് എട്ട് പേർ കൂടി എന്‍. ഡി. എ. സര്‍ക്കാറില്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു. എന്‍. സി. പി. ക്ക് 53 എം. എല്‍. എ. മാരുണ്ട് . ഇവരില്‍ ഭൂരി പക്ഷവും അജിതിനൊപ്പം പോയി എന്നാണ് റിപ്പോര്‍ട്ട്.

- pma

വായിക്കുക: , , , , , ,

Comments Off on എൻ. സി. പി. യെ പിളര്‍ത്തി അജിത് പവാർ എൻ. ഡി. എ. സർക്കാറിൽ ഉപ മുഖ്യമന്ത്രിയായി

2000 രൂപ പിൻവലിക്കണം : ആവശ്യവുമായി ബി. ജെ. പി. രാജ്യസഭാംഗം

December 14th, 2022

new-indian-rupee-2000-bank-note-ePathram
ന്യൂഡല്‍ഹി : നിലവിലുള്ള 2000 രൂപയുടെ കറൻസി നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണം എന്ന ആവശ്യവുമായി രാജ്യസഭയിൽ ബി. ജെ. പി. യുടെ എം. പി. ഈ നോട്ടുകൾ കൈവശം ഉള്ള പൗരന്മാർക്ക് അത് നിക്ഷേപിക്കാൻ രണ്ട് വർഷത്തെ സമയം നൽകണം എന്നും സുശീൽ കുമാർ മോഡി എം. പി. ആവശ്യപ്പെട്ടു.

indian-rupee-note-2000-removed-from-sbi-atm-ePathram
നിലവിലുള്ള 2,000 രൂപാ നോട്ടുകള്‍ പ്രാബല്ല്യത്തില്‍ വന്നത് 2016 നവംബറില്‍ ആയിരുന്നു. കള്ളപ്പണം, തീവ്രവാദ ധന സഹായം, നികുതി വെട്ടിപ്പ് എന്നിവ തടയുവാന്‍ എന്ന പേരില്‍ രാജ്യത്ത് നിയമ സാധുത യുള്ള 500 രൂപ,1000 രൂപ നോട്ടുകൾ 2016 നവംബർ 8 ന് പെട്ടെന്നു നിർത്തലാക്കുകയായിരുന്നു. തുടര്‍ന്ന്, വിവിധ പ്രത്യേകതകള്‍ ഉണ്ട് എന്നു അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ 500 രൂപാ നോട്ടുകളും 2,000 രൂപ നോട്ടുകളും ഇറക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പാക്കി 6 വർഷത്തിന് ശേഷവും പൊതു ജനങ്ങളുടെ കൈ വശമുള്ള കറൻസി എക്കാലത്തെയും ഉയർന്ന നിലയിൽ തുടരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Sushil Modi Twitter

- pma

വായിക്കുക: , , , , , , , , , ,

Comments Off on 2000 രൂപ പിൻവലിക്കണം : ആവശ്യവുമായി ബി. ജെ. പി. രാജ്യസഭാംഗം

കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവി യുടേയും ഗണപതിയുടെയും ചിത്രങ്ങള്‍ വേണം : കെജ്രിവാള്‍

October 26th, 2022

arvind-kejriwal-epathram
ന്യൂഡല്‍ഹി : രാജ്യത്തിന് ഐശ്വര്യം വരാന്‍ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിക്കണം എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മഹാത്മാ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രങ്ങള്‍ കൂടി ആലേഖനം ചെയ്യണം എന്നാണ് പ്രധാന മന്ത്രിയോട് ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

നാം എന്ത് ചെയ്താലും വിജയം കൈവരിക്കുവാന്‍ ദൈവത്തിന്‍റെ അനുഗ്രഹം കൂടി വേണം എന്നും അതിനാലാണ് താന്‍ ഇത് ആവശ്യപ്പെടുന്നത് എന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

നമ്മള്‍ എത്രയൊക്കെ പ്രയത്നിച്ചിട്ടും ദേവന്മാരും ദേവതകളും നമ്മെ അനുഗ്രഹിക്കുന്നില്ല എങ്കില്‍ ചിലപ്പോള്‍ നമ്മുടെ പരിശ്രമം വിജയിക്കില്ല. നമ്മുടെ കറന്‍സി നോട്ടു കളില്‍ ഗണപതി യുടെയും ലക്ഷ്മി ദേവി യുടെയും ഫോട്ടോ കള്‍ കൂടി വേണം എന്ന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥിക്കുന്നു.

മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതിയുടെചിത്രമുണ്ട്. ഇന്തോനേഷ്യക്ക് അത് ആവാം എങ്കില്‍ നമുക്ക് എന്തു കൊണ്ട് ആയിക്കൂട എന്നും അദ്ദേഹം ചോദിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവി യുടേയും ഗണപതിയുടെയും ചിത്രങ്ങള്‍ വേണം : കെജ്രിവാള്‍

മല്ലികാര്‍ജുര്‍ ഖാര്‍ഗെ കോണ്‍ഗ്രസ്സ് പ്രസിഡണ്ട്

October 19th, 2022

mallikarjun-kharge-elected-president-of-indian-national-congress-ePathram
ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പദവിയിലേക്ക് മല്ലികാര്‍ജുര്‍ ഖാര്‍ഗെ. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് നെഹ്‌റു കുടുംബത്തിനു പുറത്തുള്ള ഒരാൾ വോട്ടിംഗി ലൂടെ പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്നത്. ആകെ 9497 വോട്ടുകള്‍ പോള്‍ ചെയ്തു. അതില്‍ 7897 വോട്ടുകള്‍ ഖാര്‍ഗെ നേടി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന ശശി തരൂര്‍ 10 % വോട്ടുകള്‍ (1,072) നേടി.

കര്‍ണ്ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യ സഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെച്ചാണ് അദ്ദേഹം പ്രസിഡണ്ട് പദവിയിലേക്ക് മല്‍സരിച്ചത്.

- pma

വായിക്കുക: , ,

Comments Off on മല്ലികാര്‍ജുര്‍ ഖാര്‍ഗെ കോണ്‍ഗ്രസ്സ് പ്രസിഡണ്ട്

ബി. ജെ. പി. ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം : പി. ജി. രാജേന്ദ്രൻ

October 18th, 2022

uae-janatha-cultural-center-jcc-ePathram
ദുബായ് : മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിർക്കാൻ മതാതീത സോഷ്യലിസ്റ്റ് – രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ലയിച്ച് ഒന്നാകണം. രാജ്യത്ത് ബി. ജെ. പി.ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം എന്നും ജനത പ്രവാസി ഓവർസീസ് കമ്മിറ്റി പ്രസിഡണ്ട് പി. ജി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ജനത കൾച്ചറൽ സെൻറർ യു. എ. ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായില്‍ നടന്ന മഹാത്മാ ഗാന്ധി – ജയ പ്രകാശ് നാരായണൻ – ഡോക്ടർ റാം മനോഹർ ലോഹ്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. ജി. രാജേന്ദ്രൻ.

അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണൻ ആഹ്വാനം ചെയ്ത പോലെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികൾ ലയിച്ച് ഒന്നാകണം. പൊതു ശത്രുവിനെ എതിർക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജനത കൾച്ചർ സെൻറർ കമ്മിറ്റി പ്രസിഡണ്ട് ടി. ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജെ. പി. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കൊളാവിപ്പാലം, ടെന്നിസൺ ചേന്നപ്പള്ളി, രാജേഷ്, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രദീപ് കാഞ്ഞങ്ങാട് സ്വാഗതവും ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ബി. ജെ. പി. ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം : പി. ജി. രാജേന്ദ്രൻ

Page 4 of 50« First...23456...102030...Last »

« Previous Page« Previous « മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ രൂപീകരിച്ചു
Next »Next Page » നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ദുരന്തങ്ങള്‍ ആവുന്നു : ശ്രദ്ധേയ പോസ്റ്റുമായി നീരജ് മാധവ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha