എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി

October 25th, 2024

clock-symbol-ncp-ajit-pawar-to-use-but-with-a-disclaimer-ePathram
ന്യൂഡല്‍ഹി : നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എന്‍. സി. പി.) യുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ ‘ക്ലോക്കി’ ന് വേണ്ടി എന്‍. സി. പി. ശരദ് പവാര്‍ വിഭാഗം നടത്തിയ നീക്കത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി. എന്‍. സി. പി. അജിത് പവാര്‍ വിഭാഗത്തിന് തന്നെ ക്ലോക്ക് ചിഹ്നം ഉപയോഗിക്കാം എന്ന് ജസ്റ്റിസ്സു മാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവർ അടങ്ങിയ ബഞ്ച് ഉത്തരവിട്ടു.

‘ക്ലോക്ക്’ സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയിൽ ആണെന്നു തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ വ്യക്തമാക്കും എന്ന സത്യ വാങ്മൂലം സമര്‍പ്പിക്കാന്‍ അജിത് പവാര്‍ വിഭാഗത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കും എന്നാണു സത്യ വാങ്മൂല ത്തില്‍ അവര്‍ വ്യക്തമാക്കേണ്ടത്.

ചിഹ്നത്തിന് വേണ്ടിയുള്ള തര്‍ക്കത്തിന്ന് ശേഷം യഥാർത്ഥ എന്‍. സി. പി. യായി അജിത് പവാര്‍ വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരി ക്കുകയും ശരദ് പവാര്‍ വിഭാഗത്തിന് ‘കാഹളം’ ചിഹ്നം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന്ന് എതിരെ യാണ് ശരദ് പവാര്‍ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.

- pma

വായിക്കുക: , , , , , , ,

Comments Off on എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു

October 16th, 2024

Omar_Abdullah_epathram
ശ്രീനഗർ : നാഷണല്‍ കോണ്‍ഫറന്‍സ് ഉപാദ്ധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സുരേന്ദര്‍ ചൗധരി യാണ് ഉപ മുഖ്യ മന്ത്രി. പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളായ സക്കീന മസൂദ്, ജാവേദ് ദര്‍, ജാവേദ് റാണ,സതീഷ് ശര്‍മ്മ എന്നിവരും സത്യ പ്രതിജ്ഞ ചെയ്തു. നാഷണല്‍ കോണ്‍ ഫറന്‍സ്- കോണ്‍ഗ്രസ്സ് സഖ്യ സര്‍ക്കാർ ആണെങ്കിലും കോണ്‍ഗ്രസ്സ് അംഗങ്ങൾ മന്ത്രി സഭയിലേക്ക് ചേർന്നിട്ടില്ല.

ഇതു രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകുന്നത്.

2008 മുതല്‍ 2014 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയും ലോക്‌ സഭാംഗവും ആയിരുന്ന ഫാറൂഖ് അബ്ദുല്ല യുടെ മകനാണ് ഒമര്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി (370-ാം വകുപ്പ്) റദ്ദാക്കപ്പെട്ട ശേഷം അധികാരത്തില്‍ വരുന്ന ആദ്യ സര്‍ക്കാർ എന്ന പ്രത്യേകതയും ഉണ്ട്.

2019 ഒക്ടോബര്‍ 31 നാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. രാഷ്ട്രപതി ഭരണം പിന്‍ വലിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിരുന്നു. 90 അംഗ നിയമ സഭയില്‍ 48 സീറ്റ് നേടിയാണ് നാഷണല്‍ കോണ്‍ ഫറന്‍സ് – കോണ്‍ഗ്രസ്സ് സഖ്യ സര്‍ക്കാർ അധികാരത്തിൽ എത്തുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു

സീതാറാം യെച്ചൂരി അന്തരിച്ചു

September 12th, 2024

cpi-m-gen-secratery-comrade-sitaram-yechury-passes-away-ePathram
ന്യൂഡൽഹി : മുന്‍ രാജ്യസഭാംഗവും സി. പി. ഐ. (എം) ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് ഉച്ചക്കു ശേഷം മൂന്നു മണിക്കാണ് അന്ത്യം സംഭവിച്ചത്.

ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍ സസിലെ (എയിംസ്) തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ ആയിരുന്നു.

കടുത്ത പനിയും നെഞ്ചിലെ അണു ബാധയെയും തുടര്‍ന്ന് കഴിഞ്ഞ മാസമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരി, കല്‍പ്പകം ദമ്പതിമാരുടെ മകനായി 1952 ആഗസ്റ്റ് 12 ന് ചെന്നൈ (മദിരാശി) യിലാണ് ജനിച്ചത്.

എസ്. എഫ്. ഐ. യിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് വരുന്നത്. സി. പി. ഐ. (എം) ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. WiKi,  twitter -X

- pma

വായിക്കുക: ,

Comments Off on സീതാറാം യെച്ചൂരി അന്തരിച്ചു

കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി

May 7th, 2024

arvind-kejriwal-epathram
ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്തു ജയിലിൽ ഇട്ടിരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി ക്കൊണ്ട് ഉത്തരവ് ഇറക്കിയത്.

ഇടക്കാല ജാമ്യം തേടി സുപ്രീം കോടതിയിൽ എത്തിയ കെജ്രിവാളിൻ്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. വ്യാഴാഴ്ച വീണ്ടും ജാമ്യ ഹർജി പരിഗണിക്കും. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ പ്രചാരണം നടത്താൻ മാത്രം ജാമ്യ ഹരജി പരിശോധിക്കുന്നു എന്നും സുപ്രീം കോടതി വ്യക് മാക്കി.

ജാമ്യം നല്‍കിയാലും മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കെജ്രിവാളിൻ്റെ അറസ്റ്റില്‍ വ്യക്തത വേണം . ഈ കേസിൽ അറസ്റ്റു ചെയ്യാൻ ഇ. ഡി. നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. അന്വേഷണം എന്തിന് രണ്ട് വര്‍ഷം നീണ്ടു എന്നും ഇ. ഡി. യോട് സുപ്രീം കോടതി ചോദിച്ചു.

 

 

- pma

വായിക്കുക: , , , , , , , , , ,

Comments Off on കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍

March 22nd, 2024

arvind-kejriwal-epathram
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളിനെ ഇ. ഡി. അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതി കേസില്‍ കെജ്രിവാളിൻ്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഇ. ഡി. അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി.

രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്നാണു റിപ്പോർട്ട്. ചോദ്യം ചെയ്യലിനോട് അരവിന്ദ് കെജ്രിവാള്‍ സഹകരിച്ചില്ല അതിനാലാണ് കസ്റ്റഡിയിൽ എടുത്തത് എന്നും ഇ. ഡി. അറിയിച്ചു.

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് 9 തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ ഇ. ഡി.ക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഡല്‍ഹി ജല ബോര്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലും ഇ. ഡി. അയച്ച സമന്‍സ് കെജ്രിവാള്‍ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഒരു ഡസനോളം ഉദ്യോഗസ്ഥർ അടങ്ങുന്ന ഇ. ഡി. സംഘം കെജ്രിവാളിൻ്റെ വീട്ടിലെത്തിയത്.

- pma

വായിക്കുക: , , , , , , ,

Comments Off on മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍

Page 2 of 5012345...102030...Last »

« Previous Page« Previous « ദുബായ് സർക്കാരിന് പുതിയ ലോഗോ
Next »Next Page » ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha