എൻഡോസൾഫാൻ വിഷയത്തിൽ സാമൂഹ്യ പ്രവർത്തക ദയാബായി നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു എന്നിവർ ജനറൽ ആശുപത്രിയിൽ എത്തി ദയാ ബായിയെ കണ്ടു. ഇരു മന്ത്രിമാരും ചേർന്ന് വെള്ളം നൽകിയാണ് സമരം അവസാനിപ്പിച്ചത്.
എൻഡോസൾഫാൻ ദുരിതബാധിതരോടും അവരുടെ കുടുംബ ത്തോടും അനുഭാവ പൂർണ്ണമായ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നത് എന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിതരുമായി ബന്ധ പ്പെട്ടുള്ള വ്യക്തമായ ചർച്ചകളാണ് നടത്തിയത്. അതവർക്ക് രേഖാ മൂലം നൽകി. അതിൽ ചില അവ്യക്തകൾ ഉണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ സമര സമിതി യുമായും ദയാ ബായിയു മായും ആശയ വിനിമയം നടത്തി. അതിന്‍റെ അടിസ്ഥാന ത്തില്‍ ചർച്ച ചെയ്ത കാര്യങ്ങൾ തന്നെ കൂടുതൽ വ്യക്തത വരുത്തി നൽകിയിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. PRD
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, എതിര്‍പ്പുകള്‍, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം, സ്ത്രീ